സംസ്ഥാന വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ നിരക്കില്‍ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമില്‍ 70 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാമിന്റെ പുതുക്കിയ വിപണി വില 13,245 രൂപയായി. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു പവന് 560 രൂപ താഴ്ന്ന് പുതിയ വില 1,05,960 രൂപയായി. ജൂലൈ 3-ന് ഒരു പവന്റെ വില 1,07800 രൂപ വരെ ഉയര്‍ന്നിരുന്നു. തുടര്‍ന്നിങ്ങോട്ട് സ്വര്‍ണ നിരക്കില്‍ ഇടിവ് നേരിടുകയാണ്. കഴിഞ്ഞ ആറ് ദിവസത്തിനിടെ ഒരു പവന്റെ വിലയില്‍ മൊത്തം 1,840 രൂപയുടെ കുറവ് രേഖപ്പെടുത്തി. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 60 രൂപ കുറഞ്ഞ് പുതിയ വില 10,885 രൂപയായി. 14 കാരറ്റിന്റെ ഒരു ഗ്രാമിന് 45 രൂപ താഴ്ന്ന് വില 8,480 രൂപയായും രേഖപ്പെടുത്തി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 25 രൂപ കുറഞ്ഞ് പുതിയ വില 5,470 രൂപയുമായി. അതേസമയം വെള്ളി വിലയില്‍ ഇന്ന് വര്‍ധന രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 5 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ പുതിയ വില 245 രൂപയായി.
മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്
