വിസ്മയ മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ അരങ്ങേറുന്ന ‘തുടക്കം’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ട് മോഹന്‍ലാല്‍. ‘തളിരോമലേ…ചെറുതൂവലേ…’ എന്ന ഗാനം പാടിയിരിക്കുന്നത് കെ.എസ് ചിത്രയാണ്. ജേക്ക്സ് ബിജോയിയാണ് സംഗീതം. വിസ്മയ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വളര്‍ച്ചയാണ് ഗാനരംഗത്തില്‍ കാണിക്കുന്നത്. വിസ്മയയുടെ അച്ഛനായി സായ് കുമാറും അമ്മയായി ചിപ്പിയുമാണ് അഭിനയിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്റണി പെരുമ്പാവൂരിന്റെ മകനായ പുതുമുഖ താരം ആശിഷ് ജോ ആന്റണിയുമുണ്ട്. മെഗാഹിറ്റായ 2018 എന്ന ചിത്രത്തിനുശേഷം ജൂഡ് ആന്റണി സംവിധാനം […]
സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ‘ഹോപ്പ്’ ട്രെയിലര്‍
സൗത്ത് കൊറിയന്‍ സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ‘ഹോപ്പ്’ ട്രെയിലര്‍ എത്തി. ‘ദ് ചേസര്‍’, ‘ദ് വെയ്ലിങ്’ എന്നീ സിനിമകളുടെ സംവിധായകനായ നാ ഹോങ് ജിന്‍ ആണ് സംവിധാനം. ഹ്വാങ് ജങ് മിന്‍, സോ ഇന്‍, ജുങ് ഹോ യൂന്‍ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. കൂടാതെ ടെയ്ലര്‍ റസല്‍, അലിസിയ വികന്‍ഡെര്‍, മൈക്കല്‍ ഫാസ്‌ബെന്‍ഡര്‍ എന്നിവര്‍ ഏലിയന്‍ കഥാപാത്രങ്ങള്‍ക്കു ശബ്ദം നല്‍കുന്നു. ഈ വര്‍ഷത്തെ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രിമിയര്‍ ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ […]
പുതിയ യമഹ എഫ്സി ബ്ലൂ ഫ്ലെക്സ് ഇന്ത്യയില്‍
പുതിയ യമഹ എഫ്സി ബ്ലൂ ഫ്ലെക്സ് ഇന്ത്യയില്‍ പുറത്തിറങ്ങി. 1.24 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ് ഷോറും വില. യമഹയുടെ ഇന്ത്യയിലെ ആദ്യത്തെ ഫ്ലെക്സ്-ഫ്യുവല്‍ മോഡലാണിത്. ഇ20 മുതല്‍ ഇ85 വരെയുള്ള എത്തനോള്‍-ബ്ലെന്‍ഡഡ് ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മോഡലാണിത്. 11.5 ബിഎച്പിയും 12.8 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 149സിസി എയര്‍-കൂള്‍ഡ്, ഫ്യുവല്‍-ഇന്‍ജെക്റ്റഡ് എഞ്ചിനാണ് എഫ്ഇസെഡ് ബ്ലൂ ഫ്ലെക്സിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. മാന്യമായ ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഇ20ല്‍ ഓടുന്നതിനേക്കാള്‍ […]
അല്‍-സൗഡു
എഴുപത് വയസ്സില്‍ ആദ്യമായി വിമാനത്തില്‍ കയറി ദുബായിലേക്ക് യാത്രതിരിക്കുമ്പോള്‍, രാജേശ്വരി ടീച്ചര്‍ അറിഞ്ഞിരുന്നില്ല ആ യാത്ര തന്റെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുമെന്ന്. വര്‍ഷങ്ങളോളം കുടുംബത്തിനായി ജീവിച്ച അവര്‍ക്ക് എന്തുകൊണ്ടാണ് സ്വന്തം സ്വപ്നങ്ങള്‍ മാറ്റിവെക്കേണ്ടിവന്നത്? ഏറ്റവും അടുത്തവരെന്ന് കരുതിയവര്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു? ജീവിതത്തിന്റെ സായാഹ്നത്തില്‍ അവര്‍ കണ്ടെത്തിയ വലിയ സത്യം എന്താണ്? ഓര്‍മ്മകളും നഷ്ടങ്ങളും തിരിച്ചറിവുകളും നിറഞ്ഞ ആ യാത്ര, ഒരു സാധാരണ സ്ത്രീയുടെ അസാധാരണമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയായി മാറുന്നു. ‘അല്‍-സൗഡു’. എം.എ ശ്രീകുമാര്‍. മാതൃഭൂമി. വില 153 രൂപ.
പച്ചമുട്ട കഴിച്ചാല്‍ ഭക്ഷ്യവിഷബാധയോ?
പച്ചമുട്ട ആരോഗ്യത്തിന് വലിയ ഗുണം ചെയ്യുമെന്ന പ്രതീതി പണ്ടുകാലം മുതലുള്ളതാണ്. എന്നാല്‍ നേരെ തിരിച്ചാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. പച്ചമുട്ട കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ഏറ്റവും വലിയ ഭീഷണി ഭക്ഷ്യവിഷബാധയാണ്. ‘സാല്‍മൊണല്ല’ പോലുള്ള മാരകമായ ബാക്ടീരിയകള്‍ പച്ചമുട്ടയില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് ശരീരത്തിലെത്തിയാല്‍ കടുത്ത വയറിളക്കം, പനി, വയറുവേദന, ഛര്‍ദി എന്നിവ ഉണ്ടാകാം. സാധാരണക്കാര്‍ക്ക് ഇത് പെട്ടെന്ന് ഭേദമാകുമെങ്കിലും ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ സാല്‍മൊണല്ല ബാധ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. പച്ചമുട്ടയുടെ വെള്ളയില്‍ അവിഡിന്‍ എന്നൊരു […]
മദ്ധ്യാഹ്ന വാർത്തകൾ
ഇന്ത്യയുടെ ദേശീയഗീതമായ ‘വന്ദേമാതര’ത്തിന് മാർഗ്ഗരേഖകള്‍ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ പ്രതീകങ്ങളുടെ ആധികാരികത നിലനിർത്താനും രാജ്യവ്യാപകമായി ഏകീകരണം ഉറപ്പാക്കാനുമാണ് ഈ അടിയന്തര ഭേദഗതികൾ. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ യഥാർത്ഥ കവിതയിലെ ആറ് ചരണങ്ങളും പൂർണ്ണമായി ആലപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ശബരിമലയിലെ തന്ത്രിസ്ഥാനത്ത് നിന്നു മാറ്റണമെന്ന ആവശ്യവുമായി തന്ത്രി കണ്ഠര് രാജീവര്. മേൽശാന്തി ഇൻ്റർവ്യൂ ബോർഡിൽ നിന്നും ഒഴിവാക്കണമെന്നും മകൻ ബ്രഹ്‌മദത്തനെ നിയമിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഈ മണ്ഡലകാലത്ത് തന്ത്രി രാജീവരാണ് […]
മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ
മലപ്പുറം കൽപ്പകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയിൽ അധ്യാപകൻ വടകര സ്വദേശി ബൽരാജിനെതിരെ ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തു. ക്ലാസിൽ വച്ച് അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കയ്യിൻ്റെ എല്ല് പൊട്ടിയെന്നാണ് പരാതി. അഞ്ചാം ക്ലാസുകാരിയെ അടിച്ചു പരിക്കേൽപ്പിച്ച മലപ്പുറം കല്പകഞ്ചേരി എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അധ്യാപകനെതിരെ കൂടുതൽ പരാതി പുറത്തുവരുന്നുണ്ട്.
തന്നെ വധിക്കാൻ ശ്രമിച്ചാൽ 1000 മിസൈലുകൾ അയക്കുമെന്ന് ഡൊണാൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി
ഭീഷണിയും തിരിച്ചടിയുമായി യുഎസും ഇറാനും. തന്നെ വധിക്കാൻ നോക്കിയാൽ ഇറാനിലേക്ക് 1000 മിസൈലുകൾ പായുമെന്നും, തനിക്കെതിരെ വധശ്രമത്തിന് ഇറാൻ മുതിർന്നാൽ രാജ്യം കടുത്ത പ്രത്യാക്രമണം നേരിടേണ്ടി വരുമെന്നാണ് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണി. ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ ഫണ്ട് മാനേജർക്കും നിരവധി എക്സ്ചേഞ്ച് കമ്പനികൾക്കും യുഎസ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തി. ധാരണാപത്രത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാൻ യുഎസുമായി […]
ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർമാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഇഡി
വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർമാരിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഡോക്ടർമാരുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം നടത്തുന്നത്. ആശുപത്രിയുടെ എംഡി എസ്കെ അബ്ദുല്ലയെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി സീനിയർ കൺസൾട്ടന്റ് മുഹമ്മദ് ഇഖ്ബാലിനെയും ചോദ്യം ചെയ്തു. നിയമവിരുദ്ധ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർക്ക് കമ്മീഷൻ ലഭിച്ചിട്ടുണ്ടോയെന്നാണ് പരിശോധന.
അനസ്തേഷ്യ നൽകിയതിനെ തുടർന്ന് അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു
പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു. പയ്യന്നൂർ എരമം സ്വദേശികളായ സൂരജ് വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ഒന്നര വയസുകാരന്റെ ജീവൻ നില നിർത്തിയിരുന്നത്. എന്നാൽ രക്തസമ്മർദം സന്തുലിതമായിരുന്നില്ല. ഇതോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. നാലു ദിവസം മുൻപാണ് വീട്ടിൽ കളിച്ചുകൊണ്ടിരിക്കവേ മുറ്റത്ത് വീണ് പരുക്കേറ്റ ഒന്നര വയസുകാരന്റെ മുഖത്തെയും ചുണ്ടിലെയും മുറിവിന് സ്റ്റിച്ച് ഇടാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം മാതമംഗലത്തെ പ്രാഥമിക […]
