വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർമാരിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഡോക്ടർമാരുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം നടത്തുന്നത്. ആശുപത്രിയുടെ എംഡി എസ്കെ അബ്ദുല്ലയെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി സീനിയർ കൺസൾട്ടന്റ് മുഹമ്മദ് ഇഖ്ബാലിനെയും ചോദ്യം ചെയ്തു. നിയമവിരുദ്ധ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർക്ക് കമ്മീഷൻ ലഭിച്ചിട്ടുണ്ടോയെന്നാണ് പരിശോധന.
ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർമാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഇഡി
