ഭീഷണിയും തിരിച്ചടിയുമായി യുഎസും ഇറാനും. തന്നെ വധിക്കാൻ നോക്കിയാൽ ഇറാനിലേക്ക് 1000 മിസൈലുകൾ പായുമെന്നും, തനിക്കെതിരെ വധശ്രമത്തിന് ഇറാൻ മുതിർന്നാൽ രാജ്യം കടുത്ത പ്രത്യാക്രമണം നേരിടേണ്ടി വരുമെന്നാണ് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണി. ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ ഫണ്ട് മാനേജർക്കും നിരവധി എക്സ്ചേഞ്ച് കമ്പനികൾക്കും യുഎസ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തി. ധാരണാപത്രത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാൻ യുഎസുമായി ചർച്ചകൾ തുടരാൻ ആവശ്യപ്പെട്ടെന്ന ട്രംപിന്റെ അവകാശവാദവും ഇറാൻ തള്ളി.
തന്നെ വധിക്കാൻ ശ്രമിച്ചാൽ 1000 മിസൈലുകൾ അയക്കുമെന്ന് ഡൊണാൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി
