വിഴിഞ്ഞത്തെ അദാനി – എംഎസ്‍സി ഓഹരി കൈമാറ്റത്തിൽ കടുത്ത ആരോപണവുമായി സിപിഎം. മുഖ്യമന്ത്രി വി ഡി സതീശൻ കൃത്യമായി അജണ്ട വെച്ച് പ്ലാൻ ചെയ്ത സംഭവമാണ് വിഴിഞ്ഞത്ത് നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. വിഴിഞ്ഞം പൂർണ്ണമായി കയ്യടക്കുക എന്നുള്ളത് എംഎസ്‍സി കമ്പനിയുടെ താൽപര്യം. കരാർ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണസ്തംഭനമെന്ന് എൽ.ഡി.എഫ് നേതാവ് വി. ശിവൻകുട്ടി. മേയറുടെ ധിക്കാരപരമായ സമീപനമാണ് നഗരസഭയിലെ നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും […]
മദ്ധ്യാഹ്‌ന വാർത്തകൾ
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സംസ്ഥാന സർക്കാരിന്റെ വ്യവസ്ഥകൾ ഉറപ്പാക്കാൻ അദാനിയുമായി അനുബന്ധ കരാർ പരിഗണനയിൽ. വിദേശ നിക്ഷേപം സ്വീകരിച്ച് ഓഹരി കൈമാറാനുള്ള അദാനി വിഴിഞ്ഞം പോർട്ടിന്റെ നടപടിയിൽ അതീവ ശ്രദ്ധയോടെയാണ് സർക്കാരിന്റെ തുടർ നടപടികൾ. വി ഡി സതീശൻ സർക്കാരിനെതിരെ വിഴിഞ്ഞം ഓഹരി വിൽപ്പനയിൽ ദുരൂഹതയുണ്ടെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു. കരാർ ലംഘനമുണ്ടായിട്ടും സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് വിമർശിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, വിഷയത്തിൽ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വ്യക്തമാക്കി. പ്രതിപക്ഷ […]
പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 5, ഞായര്‍
ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ ആശങ്കയിലാക്കിയ പി.എസ് സിയിലെ നിയമന തട്ടിപ്പുകളും പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേടുകളും വിജിലന്‍സ് അന്വേഷിക്കും. രണ്ടു പരാതികളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ വിജിലന്‍സ് മേധാവി മനോജ് ഏബ്രഹാം സര്‍ക്കാരിന്റെ അനുമതി തേടി. നിയമോപദേശത്തിനുശേഷം മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കു നടപ്പാക്കിയ പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ പുരോഗതിയും അതുമൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 13 […]
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതിയില്‍ വന്‍ വര്‍ധന
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് അയവു വന്നതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതിയില്‍ വന്‍ വര്‍ധന. ജൂണ്‍ മാസത്തില്‍ പ്രതിദിനം 10 മില്യണ്‍ ബാരലിലധികം ക്രൂഡ് ഓയിലാണ് ഗള്‍ഫ് മേഖലയില്‍ നിന്ന് കയറ്റുമതി ചെയ്തത്. മേയ് മാസത്തെ അപേക്ഷിച്ച് കയറ്റുമതിയില്‍ 3 മില്യണ്‍ ബാരലിലധികം വര്‍ധന രേഖപ്പെടുത്തി. എന്നിരുന്നാലും യുദ്ധത്തിന് മുന്‍പുള്ള ശരാശരിയേക്കാള്‍ 40 ശതമാനം കുറവാണ് ഇപ്പോഴത്തെ കയറ്റുമതി. ജൂണില്‍ യുഎഇയുടെ കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡായ 3.7-3.8 മില്യണ്‍ ബാരലില്‍ എത്തി. മേയ് മാസത്തേക്കാള്‍ ഒരു […]
പകര്‍പ്പവകാശ ലംഘനം, ടെലഗ്രാമിന് വീണ്ടും കുരുക്ക്!
മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാമിന് വീണ്ടും കുരുക്ക്. പകര്‍പ്പവകാശമുള്ള സിനിമകള്‍, ഒടിടി ഉള്ളടക്കങ്ങള്‍, മറ്റ് ഓഡിയോ-വിഷ്വല്‍ മെറ്റീരിയലുകള്‍ എന്നിവ വ്യാപകമായി പ്രചരിപ്പിക്കുന്നതിനെതിരെ 15 ദിവസത്തിനകം നടപടിയെടുക്കേണ്ടിവരും. കേന്ദ്ര സര്‍ക്കാര്‍ ടെലഗ്രാമിന് ഇതുസംബന്ധിച്ച നോട്ടീസ് നല്‍കി. ഇന്ത്യയുടെ സിനിമാ വ്യവസായം, ഒടിടി പ്ലാറ്റ്‌ഫോമുകള്‍, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, ബ്രോഡ്കാസ്റ്റര്‍മാര്‍ തുടങ്ങിയവരെ സംരക്ഷിക്കുന്നതിനാണ് കേന്ദ്ര നടപടി. ആവര്‍ത്തിച്ച് നിയമലംഘനം നടത്തുന്ന ചാനലുകള്‍, ഗ്രൂപ്പുകള്‍, ബോട്ടുകള്‍, അക്കൗണ്ടുകള്‍, അഡ്മിനിസ്ട്രേറ്റര്‍മാര്‍, ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരെ നടപടിയെടുക്കാനും ടെലഗ്രാമിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നോട്ടീസിന്മേല്‍ നടപടി സ്വീകരിച്ചത് സംബന്ധിച്ച […]
ഏഴ് പ്രമുഖ സ്റ്റണ്ട് മാസ്റ്റര്‍മാരാല്‍ സമ്പന്നമായ ‘വരവ്’ ജൂലൈ 16ന്
ദക്ഷിണേന്ത്യന്‍ സിനിമയിലെ ഏഴ് പ്രമുഖ സ്റ്റണ്ട് മാസ്റ്റര്‍മാരായ സ്റ്റണ്ട് സില്‍വ, കലൈ കിംഗ്‌സണ്‍, ഫീനിക്‌സ് പ്രഭു, രാജശേഖരന്‍ മാസ്റ്റര്‍, തവസി രാജ്, മാഫിയ ശശി, ജാക്കി ജോണ്‍സണ്‍ എന്നിവര്‍ ഒന്നിച്ച് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്ന ചിത്രമാണ് ജോജു ജോര്‍ജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘വരവ്’. ഓരോ സ്റ്റണ്ട് മാസ്റ്ററും തങ്ങളുടെ പ്രത്യേകതകളിലൂടെ രംഗങ്ങളെ സമ്പന്നമാക്കുന്നു. സ്റ്റണ്ട് സില്‍വയുടെ ആധുനിക ആക്ഷന്‍ ഡിസൈന്‍, മാഫിയ ശശിയുടെ റിയലിസ്റ്റിക് ഫൈറ്റ് സീക്വന്‍സുകള്‍, രാജശേഖര്‍ മാസ്റ്ററുടെ ക്ലാസിക് സ്റ്റണ്ട് […]
‘പെദ്ദി’ ജൂലൈ 9 മുതല്‍ നെറ്റ്ഫ്‌ലിക്‌സിലൂടെ
വിവാദങ്ങളും വന്‍ വിമര്‍ശനങ്ങളുമൊക്കെ ഉയര്‍ന്നെങ്കിലും തെലുങ്ക് സൂപ്പര്‍ താരം റാം ചരണ്‍ നായകനായെത്തിയ ‘പെദ്ദി’ ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് വിജയമാണ് സ്വന്തമാക്കിയത്. ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 400 കോടി കടന്നു എന്നാണ് നിര്‍മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ജൂലൈ 9 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. റാം ചരണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ ഹിറ്റായി ചിത്രം മാറിക്കഴിഞ്ഞു. ദേശീയ അവാര്‍ഡ് […]
ക്രെറ്റ ഇലക്ട്രിക്കിന് ഏഴ് ലക്ഷം രൂപയോളം കുറവ്
ക്രെറ്റ ഇലക്ട്രിക്കിന് ബാറ്ററി ആസ് എ സര്‍വീസ് (ബാസ്) സംവിധാനം ആരംഭിച്ച് ഹ്യുണ്ടായി. ബാസ് പദ്ധതിയിലൂടെ 10.99 ലക്ഷം രൂപയ്ക്ക് ക്രെറ്റ ഇലക്ട്രിക് സ്വന്തമാക്കാന്‍ സാധിക്കും. ബാസ് പദ്ധതിയില്‍ ക്രെറ്റ ഇലക്ട്രിക് വാങ്ങുന്നവര്‍ക്ക് കിലോ മീറ്ററിന് 3.90 പൈസ നിരക്കിലായിരിക്കും ബാറ്ററിയുടെ വാടക ഈടാക്കുക. 18.03 ലക്ഷം രൂപ മുതല്‍ 24.70 ലക്ഷം രൂപ വരെയായിരുന്നു ക്രെറ്റ ഇലക്ട്രിക്കിന്റെ എക്സ്ഷോറൂം വില. ഈ വിലയിലാണ് ഏഴ് ലക്ഷം രൂപയോളം കുറവ് ഉണ്ടായിരിക്കുന്നത്. ക്രെറ്റ ഇവിയുടെ വശങ്ങളില്‍ ഫുട്ട് […]
ഇഷാന് 7ബി
പൊണ്ണത്തടിയന്‍, ഉണ്ടപ്പക്രു, തക്കിടി മുണ്ടന്‍… ഇഷാന് പലതുണ്ട് വിളിപ്പേരുകള്‍. പരീക്ഷക്കു കോപ്പിയടിച്ചും ബാസ്‌ക്കറ്റ് ബോളുകള്‍ ‘കില്‍’ ചെയ്തും, ഫ്‌ളാറ്റില്‍, സെക്യൂരിറ്റി ക്യാബിനില്‍ ഗുണ്ടുസ്‌ഫോടനം നടത്തിയും ഒക്കെ അവന്റെ ദിവസങ്ങള്‍ ”സമാധാനപരമായി’ നീങ്ങുമ്പോള്‍ ആയിരുന്നു ആ അന്ത്യശാസനം: മിഡ്‌ടേം എക്‌സാമില്‍ തോറ്റാല്‍ സ്‌കൂളിനു പുറത്ത്! ‘കടുവ’ പ്രിന്‍സിപ്പലിന്റെ ‘ലാസ്റ്റ് ചാന്‍സ്’ മുരള്‍ച്ചയില്‍ വിരണ്ടുപോയ ഇഷാന് അവിചാരിതമായി ഒരു കൂട്ടു കിട്ടി ബിലിമ്പി! പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്നാണ് ബിലിമ്പിയുടെ വരവ്; ഭൂമിയില്‍ ആര്‍ക്കും അറിയാത്ത ഒരു രഹസ്യം കൈമാറുവാനായി. പരീക്ഷാപേപ്പറിലെ ആനമുട്ടയില്‍നിന്നു മാത്രമാകില്ല […]
അമിതമായാല്‍ ആവിയും ആരോഗ്യത്തിന് ദോഷം ചെയ്യാം
അണുബാധകളെ ചെറുക്കുന്നതിന് പുറമേ, ആവി പിടിക്കുന്നത് നമ്മുടെ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ബയോഇന്‍ഫര്‍മേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ വ്യക്തമാക്കുന്നു. നീരാവിയില്‍ നിന്നുള്ള ചൂട് വായുമാര്‍ഗങ്ങളെ ശുദ്ധീകരിക്കുന്നു. സൈനസു പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സ്റ്റീം തെറാപ്പി വളരെ ഫലപ്രദമാണ്. ലിംഫറ്റിക് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെ ഇത് രോഗപ്രതിരോധ പ്രതികരണവും വര്‍ധിപ്പിക്കുന്നു. എന്നാല്‍ അമിതമായാല്‍ ആവിയും ആരോഗ്യത്തിന് ദോഷം ചെയ്യാം. അമിതമായി ആവി പിടിക്കുന്നത് കഫം പാളികളെ പ്രകോപിപ്പിക്കുകയും ആസ്ത്മ പോലുള്ളവയെ ട്രിഗര്‍ ചെയ്യുന്ന അപൂര്‍വ സാഹചര്യം ഉണ്ടാകാം. ചിലപ്പോള്‍ […]
