Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 6, തിങ്കള്‍

  നേതൃസ്ഥാനത്തിരുന്ന് സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കുന്ന എം.വി. ഗോവിന്ദന് പാര്‍ട്ടി നശിക്കട്ടെ എന്ന ചിന്തയാണെന്നും പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ അയാള്‍ക്കു നാണമില്ലേയെന്നും ജി. സുധാകരന്‍ എംഎല്‍എ. എം.വി. ഗോവിന്ദന്‍ കമ്യൂണിസ്റ്റല്ല, വെറും അധികപ്പറ്റാണ്. കസേരയിലിരുന്ന് ആളാകാതെ വായടക്കുന്നതാണ് നല്ലത്. സുധാകരന്‍ പറഞ്ഞു. സംസ്ഥാനത്തെ പൊലീസ് സേനയില്‍ അടിമുടി മാറ്റത്തിനു കളമൊരുങ്ങുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ മുതല്‍ മുകള്‍ത്തട്ടിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വരെ ഉള്‍പ്പെടുന്ന നിലവിലെ ഘടനയില്‍ വലിയ അഴിച്ചുപണിക്കാണ് തുടക്കമിടുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ന്  ചേരുന്ന ഉന്നതതല […]

Posted inബിസിനസ്സ്

അവകാശികളില്ലാതെ 9,330 കോടി രൂപ ഇപിഎഫില്‍

രാജ്യത്തുടനീളമുള്ള 30.91 ലക്ഷം പ്രവര്‍ത്തനരഹിതമായ ഇപിഎഫ് അക്കൗണ്ടുകളിലായി 9,330 കോടിയിലധികം രൂപ ഇപ്പോഴും കെട്ടിക്കിടക്കുന്നു. 2025 മാര്‍ച്ച് 31 ന് 31.83 ലക്ഷത്തില്‍ നിന്ന് ഒരു വര്‍ഷത്തിനുശേഷം 30.91 ലക്ഷമായി, ക്ലെയിം ചെയ്യാത്ത തുക 851 കോടി കുറഞ്ഞ് 10,181 കോടിയില്‍ നിന്ന് 9,330 കോടിയായി. ഈ ഇടിവ് ഉണ്ടായിരുന്നിട്ടും, ഏകദേശം 31 ലക്ഷം നിഷ്‌ക്രിയ അക്കൗണ്ടുകളും ആയിരക്കണക്കിന് കോടി തൊഴിലാളികളുടെ വിരമിക്കല്‍ സമ്പാദ്യവും ഇപ്പോഴും ക്ലെയിം കാത്തിരിക്കുന്നു. 2016 ല്‍ ആരംഭിച്ച ഉഡാന്‍ റീജിയണല്‍ കണക്റ്റിവിറ്റി […]

Posted inടെക്നോളജി

എച്ച്സിഎല്‍ ടെകിന് 10,850 കോടി രൂപയുടെ കരാര്‍

രാജ്യത്തെ മുന്‍നിര ഐടി കമ്പനിയായ എച്ച്സിഎല്‍ ടെകിന് 10,850 കോടി രൂപ (1.14 ബില്യണ്‍ ഡോളര്‍) യുടെ കരാര്‍ ലഭിച്ചു. എ.ഐ മാതൃകകള്‍ വികസിപ്പിക്കുന്നതിനും ഉപഭോക്താക്കളുടെ ഡിജിറ്റല്‍ സാധ്യതകള്‍ നവീകരിക്കുന്നതിനുമാണ് യൂറോപ്യന്‍ കമ്പനിയുമായി പങ്കാളിത്തം. ഈ വര്‍ഷം ഇന്ത്യയിലെ ഒരു ടെക് കമ്പനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ കരാറുകളിലൊന്നാണിത്. 2026 ജൂലൈ മുതല്‍ 2031 ഡിസംബര്‍ വരെ അഞ്ച് വര്‍ഷമാണ് കാലയളവ്. അതിനുശേഷം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ വ്യവസ്ഥയുണ്ട്. യൂറോപ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ […]

Posted inവിനോദം

‘ലര്‍ക്ക്’ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍

കേരളാ ടാക്കീസിന്റെ ബാനറില്‍ എം എ നിഷാദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ലര്‍ക്ക്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. സൈജു കുറുപ്പ്, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് സംവിധാനം ചെയ്ത ‘ലര്‍ക്ക് ‘ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളില്‍ തെരഞ്ഞെടുക്കപ്പെടുകയും നിരവധി അവാര്‍ഡുകളും കരസ്ഥമാക്കിട്ടുണ്ട്. ആര്‍ ഹരികുമാര്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ടി ജി രവി, പ്രശാന്ത് അലക്‌സാണ്ടര്‍, എം എ നിഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, പ്രശാന്ത് മുരളി, […]

Posted inവിനോദം

മാധവന്‍ നായിഡുവായ ‘ജിഡിഎന്‍’ ട്രെയിലര്‍

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടറിന്റെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന ഗോപാല്‍സ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക്കില്‍ ജി ഡി നായിഡുവായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് മാധവന്‍. മാധവനെ നായകനാക്കി നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്ണകുമാര്‍ രാമകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജിഡിഎന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി. മാധവനെ കൂടാതെ പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയന്‍, കനിഹ, ഷീല, കരുണാകരന്‍, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേന്‍, ജോണി വിജയ്, ജന്‍സണ്‍ […]

Posted inഓട്ടോമോട്ടീവ്

ബിഎംഡബ്ല്യു എക്‌സ്5 സ്വന്തമാക്കി വിഷ്ണു വിജയ്

മലയാള സിനിമയിലെ തിരക്കേറിയ യുവ സംഗീത സംവിധായകരില്‍ ഒരാളാണ് വിഷ്ണു വിജയ്. ‘ഗപ്പി’ എന്ന ചിത്രത്തിലെ മനോഹരമായ ഗാനങ്ങളിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി മാറിയ അദ്ദേഹം പിന്നീടും സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് സംഗീതമൊരുക്കി. ഇപ്പോള്‍ തന്റെ യാത്രകള്‍ക്ക് കൂട്ടായി പുത്തന്‍ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. ബിഎംഡബ്ല്യു എക്‌സ്5 ആണ് വിഷ്ണു ഗാരിജിലേക്കെത്തിച്ചത്. കാറിനുള്ളിലെ ഏറ്റവും വലിയ ആകര്‍ഷണം ബിഎംഡബ്ല്യുവിന്റെ കര്‍വ്ഡ് ഡിസ്പ്ലേയാണ്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലാണ് ബിഎംഡബ്ല്യു എക്‌സ് 5 നിരത്തുകളില്‍ എത്തുന്നത്. 3.0 ലീറ്റര്‍ ആറ് സിലിണ്ടര്‍ എന്‍ജിനാണ് […]

Posted inപുസ്തകങ്ങൾ

അത്രേടം

മകനെ രാജാ… നിന്നെ വല്യമ്മാമ വിളിക്ക്ണു. ഒന്നുവാ കുട്ടാ… വല്യമ്മാമെ ഒന്ന് അത്രേടം ആക്കി കൊടുക്ക്, പാവോല്ലെ വല്യമ്മാമ…’ അകത്തും പുറത്തും പച്ചപ്പു തഴച്ച മനുഷ്യരും പരിസരങ്ങളുമുള്ള ഒരു നഷ്ടകാലത്തിന്റെ നാട്ടിടവഴികളിലൂടെ അത്രേടം വരെ പോയിവരുന്ന രണ്ടു നോവലെറ്റുകള്‍. കഥയുടെ ചെറുവിരല്‍ത്തുമ്പില്‍ തൂങ്ങി പാടവും പറമ്പും പിന്നിട്ട് നമ്മള്‍ നമ്മിലേക്കുതന്നെ തിരിച്ചെത്തുന്ന ആര്‍ദ്രമായ ഒരു ഓര്‍മക്കാലത്തിന്റെ ചെമ്മണ്‍പാതകള്‍. ‘അത്രേടം’. ഡോ. ലീനാപാര്‍വതി. എച്ച് ആന്‍ഡ് സി ബുക്‌സ്. വില 133 രൂപ.

Posted inആരോഗ്യം

വിറ്റാമിന്‍ ബി12 കുറഞ്ഞാല്‍ നാഡീക്ഷതം സംഭവിക്കാം

ചുവന്ന രക്താണുക്കളുടെ ഉത്പാദനം മുതല്‍ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കുന്ന പോഷകമാണ് വിറ്റാമിന്‍ ബി 12. ശരീരത്തിന് ഇവ സ്വയം ഉല്‍പാദിപ്പിക്കാന്‍ കഴിയാത്തതു കൊണ്ട് തന്നെ ഭക്ഷണത്തിലൂടെ മാത്രമേ വിറ്റാമിന്‍ ബി 12 ലഭ്യമാകൂ. പാലുല്‍പന്നങ്ങള്‍, ഇറച്ചി, മത്സ്യം, പൗള്‍ട്രി, ചീസ്, സിറിയലുകള്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ വിറ്റാമിന്‍ ബി12 അടങ്ങിയിട്ടുണ്ട്. മുതിര്‍ന്നവരില്‍ ഒരു ദിവസം 2.4 മൈക്രോം വിറ്റാമിന്‍ ബി12 ആവശ്യമുണ്ടെന്നാണ് കണക്ക്. വിറ്റാമിന്‍ ബി12 കുറയുന്നതിലൂടെ ചുവന്ന രക്താണുക്കളുടെ ഉത്പാദനം കുറയുകയും ഓക്‌സിജന്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

പിഎം ശ്രീ വിഷയത്തിൽ മന്ത്രിസഭാ ഉപസമിതി എല്ലാ വശവും പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. കേന്ദ്രത്തിന് തീരുമാനമെടുക്കാനുള്ള ഏകപക്ഷീയമായ കരാറിലാണ് കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി.   ‎കടുംപിടുത്തം തുടർന്ന് യു എസ് കമ്പനി കോറോ ഹെൽത്ത്.ജോലിക്ക് എത്തിയ ജീവനക്കാരോട് ഓഫീസിൽ പ്രവേശിക്കരുതെന്നാണ് കമ്പനി നൽകിയിരിക്കുന്ന നിർദ്ദേശം. പത്താം തീയതി വരെ പിരിച്ചുവിടൽ മരവിപ്പിച്ചെന്ന് നേരത്തെ നടന്ന ചർച്ചയിൽ ധാരണയായിരുന്നു. ഈ ധാരണയിൽ നിന്നാണ് കോറോ ഹെൽത്ത് പിന്മാറിയത്. ‎ ‎കോറോ ഹെൽത്ത് കമ്പനിയിലെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്ലസ് വൺ ക്ലാസുകൾ തുടങ്ങി

പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിച്ചു. ഒന്നും, രണ്ടും മൂന്നും ഘട്ട നടപടികൾക്ക് ശേഷമാണ് സംസ്ഥാനത്ത് മൂന്നര ലക്ഷത്തിലേറെ വിദ്യാർത്ഥികൾ പ്ലസ് വൺ ക്ലാസുകളിലേക്ക് കടന്നത്.  81 ശതമാനം വിദ്യാർത്ഥികളും പ്രവേശനം നേടിയെന്ന് അധികൃതർ അറിയിച്ചു. മുഖ്യഘട്ട അലോട്ട്മെൻ്റുകളിൽ 3,59,890 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. 81,375 സീറ്റുകളിൽ കൂടി ഒഴിവുണ്ട്. തിരുവനന്തപുരം ജില്ലയിൽ മുഖ്യഘട്ട അലോട്ട്മെൻ്റുകളിൽ 30,315 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. ജില്ലയിൽ വിവിധ വിഭാഗങ്ങളിൽ 7,481 സീറ്റുകൾ ഒഴിവുണ്ട്.