അഥര്‍വ നായകനായെത്തുന്ന റൊമാന്റിക് എന്റര്‍ടെയ്‌നര്‍ ‘ഇദയം മുരളി’ ട്രെയിലര്‍ എത്തി. കയാദു ലോഹര്‍, പ്രീതി മുകുന്ദന്‍ എന്നിവര്‍ നായികമാരാകുന്ന സിനിമയില്‍ ഫഹദ് ഫാസില്‍ അതിഥി വേഷത്തിലെത്തുന്നു. നാട്ടി, നിഹാരിക, തമന്‍, പ്രഗ്യ നഗ്ര, ഗായിക ജോനിത എന്നിവര്‍ അഭിനയിക്കുന്നു. ആകാശ് ഭാസ്‌കരന്‍ ആണ് ചിത്രത്തിന്റെ സംവിധാനവും നിര്‍മാണവും. 22 വര്‍ഷത്തിനു ശേഷം തമന്‍ അഭിനയിക്കുന്ന സിനിമ കൂടിയാണിത്. തമന്‍ തന്നെയാണ് സംഗീതം. ഛായാഗ്രഹണം മനോജ് പരമഹംസ. എഡിറ്റിങ് പ്രദീപ് ഇ. രാഘവ്. അഥര്‍വയുടെ അച്ഛനും നടനുമായ മുരളിക്ക് […]
മൂന്ന് പുതിയ നിറങ്ങളില്‍ ഏഥര്‍ 450എക്സ്
പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ അവരുടെ 450എക്സ് സ്‌കൂട്ടറിനായി മൂന്ന് പുതിയ നിറങ്ങള്‍ അവതരിപ്പിച്ചു. ഓവര്‍ടോണ്‍ സീരീസിന്റെ ഭാഗമായാണ് വാഹനത്തിന് പുതിയ നിറങ്ങള്‍ കൊണ്ടുവന്നത്. ഇതോടൊപ്പം സ്‌കൂട്ടറില്‍ ഇപ്പോള്‍ 900വാട്ട് ചാര്‍ജര്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്. ഇത് ചാര്‍ജിങ് സമയം 30 ശതമാനം വരെ കുറയ്ക്കും. സ്റ്റില്‍ വൈറ്റ് ഷേഡില്‍ സ്‌കൂട്ടറിന് മൊത്തത്തില്‍ ഒരു വൈറ്റ് ഫിനിഷാണ് നല്‍കിയിരിക്കുന്നത്. ഇതിന് ഭംഗി കൂട്ടാനായി ഡാര്‍ക്ക് ഗ്രേ, ഗ്രീന്‍ ഗ്രാഫിക്സുകളും കൊടുത്തിട്ടുണ്ട്. സ്പേസ് ഗ്രേ ലളിതവും ശാന്തവുമായ ഷേഡാണിത്. […]
ക്രിസാന്തമോദ്യാനത്തിലെ അപരന്‍
പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലണ്ട്. സര്‍ വില്യം ടെംപിള്‍ എന്ന ധനികന്‍ എസ്റ്റേറ്റില്‍ ഉദ്യാനം നിര്‍മിക്കുന്നതിനായി ചൈനയില്‍ നിന്ന് ലിയു യുവാന്‍ എന്ന പതിനാലുകാരനെ കൊണ്ടുവരുന്നു. പ്രായത്തെ വെല്ലുന്ന ബുദ്ധിയും വിവേകവുമുള്ള ആ ബാലന്‍ സകലരെയും അത്ഭുതപ്പെടുത്തുന്ന തരത്തില്‍ ഉദ്യാന നിര്‍മാണത്തിലെ ഘട്ടങ്ങളോരോന്നും പൂര്‍ത്തിയാക്കുന്നു. അതിശയിപ്പിക്കുന്ന വേഗമായിരുന്നു അവന്. ഉദ്യാനനിര്‍മാണത്തിനൊടുവില്‍ അവന്‍ അവശേഷിപ്പിച്ചുപോകുന്ന ഒരു സമസ്യയുടെ ഉത്തരം തേടി സര്‍ ടെംപിളും അദ്ദേഹത്തിന്റെ അനുചരനായ ജൊനാഥന്‍ സ്വിഫ്റ്റും നടത്തുന്ന അനുമാനങ്ങളുടെ യാത്ര. ‘ക്രിസാന്തമോദ്യാനത്തിലെ അപരന്‍’. ബിനുരാജ് ആര്‍.എസ്. മനോരമ […]
ഭക്ഷണം കഴിച്ചതിന് ശേഷം 10-15 മിനിറ്റ് നടക്കണം
ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ആദ്യ 15 മിനിറ്റ് രക്തത്തിലെ ഗ്ലൂക്കോസ് ഉയരാനും ദഹന പ്രക്രിയകള്‍ സജീവമാവുകയും മെറ്റബോളിസം ഉള്‍പ്പെടുന്ന ഹോര്‍മോണുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്യുന്ന സമയമാണ്. ഭക്ഷണം കഴിച്ചതിന് ശേഷം 10-15 മിനിറ്റ് വരെ പതുക്കെ നടക്കുന്നത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുന്നത് നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രമേഹമുള്ളവര്‍ക്കും പ്രമേഹസാധ്യതയുള്ളവര്‍ക്കും മാത്രമല്ല, ആരോഗ്യമുള്ളവര്‍ക്കും ഈ ചെറിയ ശീലം വളരെ ഗുണകരമാണ്. ഭക്ഷണം കഴിച്ചതിന് ശേഷം അഞ്ച് മുതല്‍ 15 മിനിറ്റിനുള്ളില്‍ നടക്കുന്നതാണ് കൂടുതല്‍ ഗുണകരം. വീടിനുള്ളിലോ […]
അയോധ്യ സംഭാവന കൊള്ളയിൽ ചമ്പത്റായിക്കും അനിൽ മിശ്രയ്ക്കുമെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്തേക്കും
അയോധ്യ സംഭാവന കൊള്ളയിൽ ചമ്പത്റായിക്കും അനിൽ മിശ്രയ്ക്കുമെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്തേക്കും. മോഷണം മറച്ചുവെക്കാൻ ഇരുവരും ശ്രമിച്ചെന്നാണ് കണ്ടെത്തൽ. എസ്ഐടി അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയായിരുന്നു ട്രസ്റ്റ് യോഗം. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള ചമ്പത്ത് റായിയുടെ രാജി അംഗീകരിച്ചു. അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അലഹബാദ് ഹൈക്കോടതി തള്ളി.
മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു
മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുംബൈ അടക്കമുള്ള അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി മുംബൈ മാൻഖുർദിൽ കെട്ടിടം തകർന്ന് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് പുണെ-മുംബൈ എക്സ്പ്രസ് വേയും പ്രധാന ദീർഘദൂര ട്രെയിൻ സർവീസുകളും പൂർണ്ണമായി തടസ്സപ്പെട്ടു.
അതിഥി തൊഴിലാളികളെക്കുറിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ നടത്തിയ പരാമർശങ്ങളെ തിരുത്തി സി എം ഐ ഡി സ്ഥാപകനായ ഡോ. ബിനോയ് പീറ്റർ
അതിഥി തൊഴിലാളികളെക്കുറിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ നടത്തിയ പരാമർശങ്ങളെ തിരുത്തി സി എം ഐ ഡി സ്ഥാപകനായ ഡോ. ബിനോയ് പീറ്റർ.മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. വിദേശത്ത് പഠിക്കാൻ പോകുന്ന കുട്ടികൾക്ക് ഫീസിനത്തിലും മറ്റു ജീവിത ചെലവുകൾക്കും ആയിരക്കണക്കിന് കോടി രൂപയാണ് നമ്മൾ മലയാളികൾ റിവേഴ്‌സ് റെമിറ്റൻസ് ആയി അയച്ചു കൊടുക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഗോതമ്പുപൊടിയും ഉള്ളിയും മദ്യവും മതിയെന്ന പരാമർശവും ശരിയല്ല. മദ്യം കഴിക്കുന്നവർ വളരെ ചെറിയൊരു വിഭാഗം മാത്രമാണ്. ഇതര സംസ്ഥാന […]
വയനാട് ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത വീടുകളുടെ കാര്യത്തിൽ മറുപടിയുമായി മന്ത്രി ടി സിദ്ദിഖ്
വയനാട് ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത വീടുകളുടെ കാര്യത്തിൽ മറുപടിയുമായി മന്ത്രി ടി സിദ്ദിഖ്. 18 വീടുകളുടെ ലേ ഔട്ട് അപ്രൂവലിന് നൽകിയിട്ടുണ്ട്. ബാക്കിയുള്ളതിന്‍റെ അനുമതിക്കായി പോവുകയാണ്. കോൺട്രാക്റ്റിംഗ് കമ്പനി നിയമപരമായ കാര്യങ്ങൾ എല്ലാം പാലിച്ച് മുന്നോട്ട് പോകുന്നുണ്ട്. ഇന്ന് ഡ്രാഫ്റ്റ് എഗ്രിമെന്‍റ് ആകുമെന്ന് ടി സിദ്ദിഖ് വ്യക്തമാക്കി. അത് കെപിസിസി പ്രസിഡന്‍റ് കൂടെ ഒപ്പിട്ടാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ നിര്‍മാണം തുടങ്ങാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്തു വർഷത്തിനിടെ ആരോഗ്യവകുപ്പിൽ നടന്ന പർച്ചേസുകളെ കുറിച്ച് വിദഗ്ദ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്താൻ മന്ത്രി കെ മുരളീധരന്‍റെ നിർദ്ദേശം
കഴിഞ്ഞ പത്തു വർഷത്തിനിടെ ആരോഗ്യവകുപ്പിൽ നടന്ന പർച്ചേസുകളെ കുറിച്ച് വിദഗ്ദ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്താൻ മന്ത്രി കെ മുരളീധരന്‍റെ നിർദ്ദേശം. മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ദ്ധരും ഉൾപ്പെടുന്ന അന്വേഷണ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തി രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് മന്ത്രി കെ മുരളീധരൻ നിർദ്ദേശം നൽകി. ഉത്തരവാദികളെ കൃത്യമായി കണ്ടെത്തി തുടർനടപടികൾക്കായുള്ള ശുപാർശകളും അടങ്ങിയ വിശദമായ റിപ്പോർട്ടാണ് സമർപ്പിക്കേണ്ടത്.
മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി
വിരമിച്ചതിന് ശേഷവും സ്വകാര്യ കാറിൽ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച സംഭവത്തിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. താമരശ്ശേരി സ്വദേശി നൽകിയ ഹർജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്ന ത്. ഈ മാസം 31ന് ഉള്ളിൽ മറുപടി നൽകാനാണ ഹൈക്കോടതി നിർദ്ദേശം. നേരത്തെ വാഹന വകുപ്പ് 250 രൂപ പിഴ ഈടാക്കിയിരുന്നു. കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴായിരുന്നു ഔദ്യോഗിക ചിഹ്നം പ്രദർശിപ്പിച്ച കാർ ഉപയോഗിച്ചത്. പരാതി നേരത്തെ കീഴ്കോടതിയും പോലീസും തള്ളിയിരുന്നു.
