ട്രെയിനുകളിലെ അമിത തിരക്ക് നിയന്ത്രിക്കാൻ ഇന്ത്യൻ റെയിൽവേ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി. യാത്രക്കാർ ഓടുന്ന ട്രെയിനിൽ നിന്ന് വീണു മരിക്കുന്ന സാഹചര്യങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ ഈ കർശന നിർദ്ദേശം. ഒപ്പം, റെയിൽവേയുടെ നിയമാവലികളിൽ ഉപയോഗിക്കുന്ന സെക്കൻഡ് ക്ലാസ് യാത്രക്കാരൻ എന്ന പ്രയോഗം നിർത്തലാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കെഎസ്‌യു പ്രവർത്തകർക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എന്നാൽ ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ട വേദിയിലാണ് ആദ്യം ഉന്നയിക്കേണ്ടത്. ആദ്യം പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണം. ജനങ്ങളാകെ പ്രതീക്ഷയോടെ കാണുന്ന സർക്കാർ ആണിതെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസിയിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിക്കിടെ അലോഷ്യസ് സേവ്യറിനെ പേരെടുത്ത് പറഞ്ഞ് സുധീരൻ പ്രശംസിച്ചു. ആരുടെ മുൻപിലും ആർജവത്തോട നിലപാട് പറയുന്നതാണ് കെഎസ്‍യുവിന്റെ പാരമ്പര്യം. താത്ക്കാലികമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. കെഎസ്‍യു ധീരമായി മുന്നോട്ട് പോകണമെന്നും വി എം സുധീരൻ പറഞ്ഞു.
ജനപ്രതിനിധികൾ വിഐപികളെല്ലെന്നും ജനങ്ങളാണ് വിഐപികളെന്നും കരുതിയ ആളാണ് ഉമ്മൻ ചാണ്ടിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അദ്ദേഹത്തിന് മുന്നിൽ വരുന്നവർ ആയിരുന്നു വിഐപിമാരെന്നും പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ സംസാരിക്കവെ കെ.സി. വേണുഗോപാൽ പറഞ്ഞു.
വർഷം 2026 ആയിട്ടും ഇപ്പോഴും പവർ കട്ടിന് കാരണം മഴക്കാലമാണെന്ന് പറഞ്ഞ് സർക്കാർ കൈകഴുകുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണെന്നും ഇത് യുഡിഎഫ് സർക്കാരിന്‍റെ പച്ചയായ പരാജയമാണ് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പിണറായി വിജയന്റെ വീടിന് മുന്നിൽ സുരക്ഷക്കായി നിർത്തിയ പൊലീസ് ജീപ്പ് സംബന്ധിച്ച് സുരക്ഷാ കമ്മിറ്റി വിഷയം പരിശോധിച്ച് തീരുമാനിക്കട്ടെയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായി വിജയൻ ഇസഡ് പ്ലസ് സുരക്ഷ ഉണ്ടായിരുന്ന വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കും. ഇതോടെ ട്രാന്‍ഷിപ്‌മെന്റ് തുറമുഖത്തില്‍ നിന്നും സമ്പൂര്‍ണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറും. ആദ്യ കയറ്റുമതി കണ്ടെയ്‌നര്‍ മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് ‘മിഷന്‍ സമുദ്ര’ ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കും.
വഖഫ് ബോർഡ് അംഗങ്ങളുടെ നിയമനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ പരിഗണിക്കുന്നതിനിടെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാട് അമ്പരപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണെന്ന് സമസ്ത മുഖപത്രം സുപ്രഭാതം. അഡ്വക്കേറ്റ് ജനറൽ സ്വീകരിച്ച നിലപാടിലെ നിഗൂഢത മതേതര കേരളത്തെ കഠിനമായി ആശങ്കപ്പെടുത്തുന്നുവെന്ന് മുഖപ്രസംഗം വിമർശിക്കുന്നു.
കേരള വഖഫ് ബോർഡ് കേസിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് സുപ്രീം കോടതയിൽ തടസ്സ ഹർജി ഫയൽ ചെയ്തു. തിങ്കളാഴ്ച്ച അപ്പീൽ പരിഗണിക്കാനിരിക്കെയാണ് നീക്കം. കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ കേരള ഹൈക്കോടതി വിധിക്ക് എതിരെ സംസ്ഥാന വഖഫ് ബോർഡും വഖഫ് ബോർഡ് അംഗം ഉമർ ഫൈസിയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി വി ഡി സതീശൻ ചാർട്ടേഡ് ഫ്‌ളൈറ്റിൽ അദാനി ഉദ്യോഗസ്ഥരെ കണ്ടതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞം പോർട്ടിൽ എന്താണിത്ര താല്പര്യമെന്ന വിഡ്ഢിച്ചോദ്യം മഞ്ഞപത്രക്കാർക്കും വെട്ടുകിളികൾക്കും ഇട്ടുകൊടുത്ത് തന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുതെന്ന പതിവ് പല്ലവി ആവർത്തിച്ച് രംഗം കാലിയാക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് കെ കെ രാഗേഷ് കുറ്റപ്പെടുത്തി.
എൽഡിഎഫ് ഭരിക്കുന്ന ഇടുക്കി തോപ്രാംകുടി സർവീസ് സഹകരണ ബാങ്കിൽ പത്തേമുക്കാൽ കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തി. ഇടുക്കി ജോയിൻ്റ് രജിസ്‌ട്രാറുടെ പരാതിയിൽ മുൻ പ്രസിഡന്റും സെക്രട്ടറിയും ജീവനക്കാരുമുൾപ്പെടെ 13 പേർക്കെതിരെ മുരിക്കാശ്ശേരി പൊലീസ് കേസെടുത്തു
കെട്ടിടം വാടകയ്ക്ക് നൽകുന്നതിലൂടെ നഗരസഭയ്ക്ക് പ്രതിമാസം മൂന്ന് ലക്ഷത്തിലധികം രൂപയുടെ അധിക വരുമാനമാണ് ഇനി ലഭിക്കുകയെന്ന് നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു.
പയ്യന്നൂരില്‍ അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തിൽ വേണ്ട നടപടികൾ ഉണ്ടാകുമെന്നും ശരിയായ അന്വേഷണം അനിവാര്യമാണ്, ആരോഗ്യമന്ത്രിയുമായി ചർച്ച ചെയ്തു തീരുമാനമെടുക്കും എന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കേസില്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ പൊലീസിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ദൂരപരിധി പാലിക്കാതെ പ്രവർത്തിച്ചിരുന്ന കള്ളുഷാപ്പ് എക്സൈസ് പൂട്ടിച്ചു. നിയമങ്ങൾ ലംഘിച്ചാണ് ഷാപ്പിന് അനുമതി നൽകിയതെന്ന കണ്ടെത്തലിനെ തുടർന്ന് എക്സൈസ് കമ്മിഷണറാണ് പ്രവർത്തനം അടിയന്തരമായി അവസാനിപ്പിക്കാൻ ഉത്തരവിട്ടത്.
കൂടത്തായ് റോയ് വധക്കേസിൽ വിചാരണ അവസാന ഘട്ടത്തിലേയ്ക്ക്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ഹരിദാസനെ ഇന്ന് വിസ്തരിക്കുന്നതോടെ വിചാരണ ഏകദേശം പൂർത്തിയാകും. കേസിൽ 130ലേറെ സാക്ഷികളെയാണ് ഇതിനോടകം വിസ്തരിച്ച് കഴിഞ്ഞത്.
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിൽ ലക്ഷങ്ങൾ മുടക്കി കോർപ്പറേറ്റ് അംഗത്വം നേടിയതിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും കോവിഡ് മഹാമാരിയിലൂടെയും കടന്നുപോയ ഘട്ടത്തിൽപ്പോലും, വൻതുക നൽകി കോർപ്പറേഷൻ ഈ ക്ലബ്ബ് അംഗത്വം നിലനിർത്തിയെന്നാണ് വെളിപ്പെടുത്തൽ.
എറണാകുളം നെടുമ്പാശ്ശേയിൽ ബൈക്കിൽ ട്രിപ്പിൾസ് അടിച്ച് ചുറ്റിക്കറങ്ങിയത് ഫോട്ടോ എടുത്ത പൊലീസുകാരന് മർദ്ദനം. കപ്രശ്ശേരി സ്വദേശികളായ ശ്യാം, റെനീഷ്, അഖിൽ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി കടന്ന് പോകുന്ന സമയത്ത് മൂവരും ഒരേ ബൈക്കിൽ പലതവണ ചുറ്റിക്കറങ്ങുന്നത് കണ്ടാണ് പൊലീസുകാരൻ ഫോട്ടോയെടുത്തത്.
എറണാകുളം ജനറൽ ഹോസ്പിറ്റൽ കോമ്പൗണ്ടിലെ അമ്മത്തൊട്ടിലിൽ നവജാതശിശുവിനെ കണ്ടെത്തി. വിദഗ്ധ പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങൾ യാതൊന്നുമില്ലെന്ന് വ്യക്തമായതോടെ കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ചേർന്ന് ഏറ്റെടുത്തു.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആന്ധ്രപ്രദേശിൽ വീണ്ടും കൊവിഡ് മരണങ്ങളും പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് മൂന്ന് ആഴ്ചയ്ക്കിടെ നാല് കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. കൂടാതെ ജൂൺ 26നും ജൂലൈ 16നും ഇടയിൽ വിവിധ ജില്ലകളിലായി 12 പേർക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
പൗരത്വത്തിൽ സംശയമുള്ള വോട്ടർമാരെ വോട്ട്പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് സുപ്രീം കോടതി. എന്നാൽ, ഒരാൾ ഇന്ത്യൻ പൗരനാണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ലെന്നും കോടതി ഓർമ്മിപ്പിച്ചു.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി സമരം നടക്കുന്ന ജന്തർ മന്തറിൽ സംഘർഷം. 21 ദിവസമായി നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. സിജെപി പ്രവർത്തകരുടെ എതിർപ്പ് അവഗണിച്ചാണ് നടപടി. സർക്കാർ നിയോഗിച്ച ഡോക്ടർമാരുടെ സംഘം ജന്തർ മന്ദറിൽ എത്തിയിരുന്നു.
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ദേവസ്വം ജീവനക്കാർ തമ്മിൽ റിസോർട്ടിൽ വെച്ച് ഏറ്റുമുട്ടി. ക്രൂരമായ മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇരു ജീവനക്കാരെയും സർവീസിൽ നിന്നും അടിയന്തരമായി ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു.
അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ലോഗോകൾ പതിച്ച് വിപണിയിൽ വിൽപനയ്ക്ക് എത്തിച്ച അയ്യായിരത്തോളം വസ്ത്രങ്ങളും ചെരിപ്പുകളും കുവൈത്ത് അധികൃതർ പിടിച്ചെടുത്തു. മിന്നൽ പരിശോധനയിലാണ് 3,800-ലധികം വ്യാജ ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്.
രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒയുടെ സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ ഒന്നാം ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപിച്ചത്. മിഷൻ ആഗമൻ എന്നാണ് ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്.
തെക്കുപടിഞ്ഞാറൻ സൗദിയിലെ ജിസാൻ പ്രവിശ്യയിൽ സ്വദേശി പൗരനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. അതിയാ ബിൻ താഹിർ ബിൻ അഹമ്മദ് ഖർമി എന്ന സൗദി പൗരെൻറ ശിക്ഷയാണ് നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബോളിവുഡ് നടൻ ആമിർ ഖാന് വധഭീഷണി. ലോറൻസ് ബിഷ്ണോയ് ഗ്യാങാണ് വധഭീഷണി പോസ്റ്റിട്ടത്. ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും താരമെന്ന പദവി ഇതിനുപയോഗിച്ചാൽ തീർത്തുകളയുമെന്നും ബിഷ്ണോയ് ഗ്യാങിന്റെ സന്ദേശത്തിൽ പറയുന്നു.
മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലുള്ള പത്താം നൂറ്റാണ്ടിൽ പണികഴിപ്പിച്ച നർവാർ കോട്ടയിൽ നിന്ന് 400 വർഷം പഴക്കമുള്ള വൻ പീരങ്കി മോഷ്ടിക്കപ്പെട്ടു. ഏകദേശം 3.5 ടൺ (3500 കിലോ) തൂക്കമുള്ള ഈ പീരങ്കി, അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമാണ് കടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
കുവൈത്തിലെ പ്രമുഖ വൈദ്യുതി-, കുടിവെള്ള ഉൽപ്പാദന പ്ലാന്റിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ തുടർന്ന് പ്ലാന്റിൽ വൻ തീപിടിത്തമുണ്ടായതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തെ തുടർന്ന് നിലയത്തിലെ ഒരു പ്രധാന ഘടകത്തിലാണ് തീപിടിത്തമുണ്ടായത്.
പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനെ തുടർന്ന് ഗൾഫ് മേഖലയിൽ അതീവ ജാഗ്രത. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതിനെ തുടർന്ന് കുവൈത്ത് എയർവേസ് തങ്ങളുടെ ഭൂരിഭാഗം സർവീസുകളും പുനഃക്രമീകരിച്ചു.
