കെട്ടിടം വാടകയ്ക്ക് നൽകുന്നതിലൂടെ നഗരസഭയ്ക്ക് പ്രതിമാസം മൂന്ന് ലക്ഷത്തിലധികം രൂപയുടെ അധിക വരുമാനമാണ് ഇനി ലഭിക്കുകയെന്ന് നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലം പത്ത് വർഷത്തിലധികമായി പാലായിൽ വാടകയ്ക്ക് നൽകാനാവാതെ കിടന്ന മൂന്നാനി ലോയേഴ്സ് കോംപ്ലക്സ് ഒടുവിൽ നഗരസഭയ്ക്ക് വലിയൊരു വരുമാനമാർഗ്ഗമാകുന്നു കെട്ടിട നിർമ്മാണം പൂർത്തിയായി ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും ജലലഭ്യത ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മുൻ ഭരണസമിതികൾക്ക് കഴിഞ്ഞിരുന്നില്ല.
അവിശ്വാസം നേരിടുന്നതിനിടെ നേട്ടവുമായി പാലാ നഗരസഭ
