Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മണ്ണിടിച്ചിൽ ഉണ്ടായതിനാൽ മന്ത്രിമാരോട്  വയനാട്ടിലേക്കെത്താൻ നിർദേശം

മണ്ണിടിച്ചിൽ ഉണ്ടായതിനാൽ മന്ത്രിമാരോട്  വയനാട്ടിലേക്കെത്താൻ നിർദേശം. ജില്ലയില്‍ നിന്നുള്ള മന്ത്രി ടി സിദ്ദിഖുമായി മുഖ്യമന്ത്രി വി ഡി സതീശന്‍ അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. റവന്യൂ, കൃഷി മന്ത്രിമാരോടും വയനാട്ടില്‍ എത്താന്‍ നിര്‍ദേശം നല്‍കി. മീനങ്ങാടിയില്‍ നിന്നുള്ള എന്‍.ഡി.ആര്‍.എഫ് യൂണിറ്റ് ഉടന്‍ സംഭവ സ്ഥലത്തെത്തും. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടില്‍ എത്താന്‍ നിര്‍ദ്ദേശിച്ചു. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കോറോ ഹെൽത്ത് ഓഫീസ് ഇന്നും തുറന്നില്ല

കോറോ ഹെൽത്ത് ഓഫീസ് ഇന്നും തുറന്നില്ല. ഹാജർ രേഖപ്പെടുത്തുന്നുവെന്ന് ലേബർ കമ്മീഷണർ അറിയിച്ചു. വെളളിയാഴ്ച വരെ ഈ രീതി തുടരും. തൊഴിൽവകുപ്പ് ആണ് ഹാജർ രേഖപ്പെടുത്തിയത്. ഓഫീസ് തുറന്നില്ലെങ്കിലും ഹാജർ രേഖപ്പെടുത്തുമെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു.കൊറോ ഹെൽത്ത്‌ കോഴിക്കോട് ഓഫീസിലും ജീവനക്കാർ എത്തി. ഓഫീസിന് പുറത്ത് കാത്ത് നിൽക്കുകയാണ് ചെയ്തത്. ലേബർ ഓഫീസറുമായി നടന്ന ചർച്ചയിൽ പത്താം തീയതിവരെ ഈ രീതി തുടരാൻ ആയിരുന്നു നിർദേശം. ചർച്ച നടത്താൻ കമ്പനി പ്രതിനിധികൾ ആരും സ്ഥലത്ത് എത്തിയിട്ടില്ല. തൊഴിൽ […]

Posted inലേറ്റസ്റ്റ്

തൃശ്ശൂരിൽ ഇൻഷുറൻസുണ്ടായിട്ടും പൊലീസ് ജീപ്പിന് പിഴയിട്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ

തൃശ്ശൂരിൽ ഇൻഷുറൻസുണ്ടായിട്ടും പൊലീസ് ജീപ്പിന് പിഴയിട്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ. വടക്കാഞ്ചേരി പൊലീസിൻ്റെ നൈറ്റ് പട്രോളിങ് വാഹനത്തിനാണ് പിഴയിട്ടത്. ഇൻഷുറൻസ് ഇല്ലെന്ന് പറഞ്ഞ് എംവിഐ വാഹനം തടഞ്ഞ് നിർത്തുകയായിരുന്നു. ശേഷം പിഴയിടുകയും ചെയ്തു. എന്നാൽ, ഇൻഷുറൻസ് ഇല്ലെന്ന് പറഞ്ഞ് തടഞ്ഞത് ഇൻഷുറൻസ് ഉള്ള വാഹനമാണെന്ന് പൊലീസ് പറയുന്നു.

Posted inലേറ്റസ്റ്റ്

പാലാ നഗരസഭയിൽ അധികാരം പിടിക്കാൻ എൽഡിഎഫ് ഒരു ശ്രമവും നടത്തില്ലെന്ന് സിപിഎം ഏരിയ സെക്രട്ടറി സജേഷ് ശശി

പാലാ നഗരസഭയിൽ അധികാരം പിടിക്കാൻ എൽഡിഎഫ് ഒരു ശ്രമവും നടത്തില്ലെന്ന് സിപിഎം ഏരിയ സെക്രട്ടറി സജേഷ് ശശി. പ്രശ്നം പരിഹരിക്കുന്നതിൽ ജില്ല, സംസ്ഥാന കോൺഗ്രസ് നേതാക്കൾ നിശബ്ദത പാലിക്കുന്നു. കോൺഗ്രസ് തർക്കത്തെ ഡിവൈഎഫ്ഐയുടെ സമ്മേളനത്തിന്റെ പേരിൽ മറക്കാൻ ശ്രമിക്കുന്നുവെന്നും സജേഷ് ശശി വിമർശിച്ചു. സിപിഎമ്മും സ്വാതന്ത്ര കൂട്ടായ്മയും തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞ സജേഷ് ശശി, നഗരസഭയിൽ നിലവിൽ ഭരണ പ്രതിസന്ധിയാണെന്നും കൂട്ടിച്ചേർത്തു. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അഭിഭാഷക നിയമനത്തിൽ എതിർപ്പുമായി ലോയേഴ്സ് കോൺഗ്രസ്

അഭിഭാഷക നിയമനത്തിൽ എതിർപ്പുമായി ലോയേഴ്സ് കോൺഗ്രസ്. ഹൈക്കോടതി അഭിഭാഷകരുടെ പട്ടികയിൽ ഇനിയും അനർഹരുണ്ടെന്നും അവരെ പുറത്താക്കിയില്ലെങ്കിൽ പട്ടിക പുറത്തുവിടുമെന്നും അംഗങ്ങൾ പറഞ്ഞു. മുഖ്യമന്ത്രിക്ക് നിഷേധാത്മക നിലപാടാണെന്നും സംഘടന ആരോപിക്കുന്നു. ഹൈക്കോടതിയിൽ നിന്ന് ഇന്നലെ ഒരു സീനിയർ അഭിഭാഷകൻ കൂടി രാജിവെച്ചിരുന്നു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 7, ചൊവ്വ

ആരോഗ്യവകുപ്പില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നടന്ന പര്‍ച്ചേസുകളെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍ നിര്‍ദ്ദേശം നല്‍കി. മുതിര്‍ന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ദ്ധരും ഉള്‍പ്പെടുന്ന വിദഗ്ദ്ധ സമിതിയാണ് അന്വേഷിക്കുക. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കു മന്ത്രി നിര്‍ദ്ദേശം നല്‍കി. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ബ്ലീച്ചിംഗ് പൗഡര്‍ വാങ്ങിയതിലെ ക്രമക്കേടുകളും അന്വേഷിക്കും. മാര്‍ച്ച് 11 നും മേയ് ആറിനും ഇടയില്‍ നടന്ന ഇടപാടിലൂടെ 7.32 കോടി രൂപയുടെ അനാവശ്യ ചെലവ് ഉണ്ടായെന്ന […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

      മാനനഷ്ട കേസിൽ തർക്കമുണ്ടെങ്കിൽ ഉടൻ ബോധിപ്പിക്കണമെന്ന് മുഖ്യമന്ത്രി വി ഡിസതീശന് തിരുവനന്തപുരം സബ് കോടതിയുടെ നിർദേശം. ശബരിമല സ്വർണകൊള്ളയുമായി ബന്ധപ്പെട്ട നടത്തിയ പരാമർശത്തിനെതിരെയാണ് മുൻ മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ മാനനഷ്ട കേസ് ഫയൽ ചെയ്തത്.   കഴിഞ്ഞ പത്തു വർഷത്തിനിടെ ആരോഗ്യവകുപ്പിൽ നടന്ന മെഡിക്കൽ ഉപകരണ പർച്ചേസുകളെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രി കെ. മുരളീധരൻ ഉത്തരവിട്ടു. സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും വാങ്ങിയതും എന്നാൽ ഉപയോഗിക്കാതെ കിടക്കുന്നതുമായ ഉപകരണങ്ങളെക്കുറിച്ച് വിദഗ്ദ്ധ സമിതി അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം […]

Posted inബിസിനസ്സ്

യുപിഐ ശക്തമാക്കാന്‍ പുതിയ കമ്പനികളുമായി ധാരണയായി

അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് യു.പി.ഐ.യെ ശക്തമാക്കാന്‍ നടപടികളുമായി എന്‍.പി.സി.ഐ. ഇതിന്റെ ഭാഗമായി യു.പി.ഐ. വഴി വിദേശത്തേക്കുള്ള തത്സമയ വിദേശ വിനിമയ ഇടപാടുകള്‍ തീര്‍പ്പാക്കുന്നതിന് എച്ച്.എസ്.ബി.സി. ഇന്ത്യ, ജെ.പി. മോര്‍ഗന്‍ പേമെന്റ്‌സ് എന്നിവയുമായി ധാരണയിലെത്തി. ഇന്ത്യക്കു പുറത്തേക്ക് വിദേശ കറന്‍സിയില്‍ വിനിമയം നടത്തുമ്പോള്‍ തത്സമയ വിനിമയമൂല്യമനുസരിച്ച് വേഗത്തില്‍ സുതാര്യമായി ഇടപാടു പൂര്‍ത്തിയാകാനാകുമെന്നതാണ് ഇതിന്റെ നേട്ടം. അതുകൊണ്ടുതന്നെ ഇടപാടു പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യന്‍ രൂപയില്‍ എത്ര തുക അവിടെ ലഭിക്കുമെന്ന് ഉപഭോക്താവിന് നേരത്തേതന്നെ അറിയാനാകും. അന്താരാഷ്ട്ര വ്യാപാരികള്‍ക്കും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും അവരുടെ പ്രാദേശിക […]

Posted inടെക്നോളജി

എഐ ഉപയോഗം കുറയ്ക്കാന്‍ മസ്‌കിന്റെ ടെസ്ലയും

നിര്‍മിതബുദ്ധിയുടെ ഉപയോഗം കുറയ്ക്കാനുള്ള നിര്‍ദേശം ജീവനക്കാര്‍ക്ക് നല്‍കി ടെക് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ ടെസ്ല. ആഴ്ചയില്‍ 200 ഡോളറില്‍ക്കൂടുതല്‍ എഐ ടൂളുകള്‍ക്ക് വേണ്ടി ചെലവഴിക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ജൂലായ് ആറ് മുതല്‍ ഈ നിര്‍ദേശം പാലിക്കണമെന്ന് നോട്ടീസില്‍ പറയുന്നു. എഐ ടൂളുകളില്‍ 200 ഡോളറിനു മുകളില്‍ ചെലവഴിക്കണമെങ്കില്‍ ജീവനക്കാര്‍ പ്രത്യേക അനുമതി തേടേണ്ടിവരും. മാസങ്ങള്‍ക്ക് മുന്‍പ് എഐ പരമാവധി ഉപയോഗിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയ കമ്പനിയാണ് ഇപ്പോള്‍ നിലപാട് മാറ്റിയിട്ടുള്ളത്. ആയിരക്കണക്കിന് ഡോളറാണ് ടെസ്ലയിലെ […]

Posted inവിനോദം

ഇനി നിര്‍മാതാവായി പ്രദീപ് രംഗനാഥന്‍, മമിത നായിക

സംവിധായകനായി കരിയര്‍ ആരംഭിച്ച്, പിന്നീട് നായകനായി ഇപ്പോഴിതാ നിര്‍മാതാവിന്റെ മേഖലയിലേക്കും കടക്കുകയാണ് പ്രദീപ് രംഗനാഥന്‍. പിആര്‍ ഷോ എന്ന പേരില്‍ ആരംഭിച്ച നിര്‍മാണക്കമ്പനിയുടെ ആദ്യ സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ സ്വന്തം മമിത ബൈജുവാണ്. പ്രദീപിന്റെ ഒടുവിലിറങ്ങിയ ചിത്രത്തിലെ നായികയായിരുന്നു മമിത. ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ‘പിആര്‍എസ് 1’ എന്നാണ് അനൗണ്‍സ്മെന്റ് വിഡിയോ നല്‍കുന്ന സൂചന. സ്വാസിക, അശ്വന്ത് മാരിമുത്തു എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലൂടെ അനാമകി മഹി എന്ന പുതുമുഖവും അരങ്ങേറുന്നുണ്ട്. തെലുങ്ക് താരം […]