വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായി 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ അനുമതി നല്കി. കെഎസ്ഇബി സമർപ്പിച്ച കരാറിന് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. കെഎസ്ഇബിയുടെ ടെൻഡറിൽ രണ്ട് കമ്പനികൾ വൈദ്യുതി നൽകാൻ തയ്യാറായി. 5.96 രൂപയ്ക്ക് ആണ് വൈദ്യുതി വാങ്ങുക ഒരു വർഷത്തേക്കാണ് കരാർ. എൻ റ്റി പി എസ് കമ്പനിയിൽ നിന്ന് 100 മെഗാവാട്ടും, അദാനി ഗ്രൂപ്പിൽ നിന്നും 100 മെഗാവാട്ട് വാങ്ങും.
200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ അനുമതിനല്‍കി
