ആലപ്പുഴയിൽ ഇന്ന് നടന്ന ലാസ്‌റ്റ് ഗ്രേഡ് തസ്തികയിലെ പരീക്ഷയിൽ പിഴവുണ്ടായതിനെ തുടർന്ന് പിഎസ്‍സി പരീക്ഷ റദ്ദാക്കി. ഉച്ചക്ക് ശേഷം നടക്കേണ്ട പരീക്ഷയുടെ ചോദ്യ പേപ്പർ രാവിലത്തെ പരീക്ഷക്ക് നൽകിയതിനെ തുടർന്നായിരുന്നു റദ്ദാക്കിയത്. വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രിലിമിനറി പരീക്ഷയാണ് നടത്തിയത്. പരീക്ഷ കഴിഞ്ഞ ശേഷമാണ് അബദ്ധം മനസ്സിലായത്. ഇതോടെ ഉച്ചക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കി.
ചോദ്യ പേപ്പർ മാറി നൽകിയതോടെ പിഎസ്‍സി പരീക്ഷ റദ്ദാക്കി
