1 30

2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. കമ്പനിയുടെ ഏകീകൃത വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം വര്‍ദ്ധിച്ച് 3.40 ലക്ഷം കോടി രൂപയിലെത്തി. ആവര്‍ത്തിച്ചുള്ള പ്രവര്‍ത്തന ലാഭം 10.1 ശതമാനം ഉയര്‍ന്ന് റെക്കോഡ് നേട്ടമായ 54,067 കോടി രൂപയായും, ആവര്‍ത്തിച്ചുള്ള അറ്റാദായം 6.1 ശതമാനം വര്‍ദ്ധിച്ച് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 23,196 കോടി രൂപയായും മാറി. ജിയോയില്‍ നിന്നുള്ള വരുമാനം 20 ശതമാനം വര്‍ദ്ധിച്ചു. 285 ദശലക്ഷം 5ജി ഉപഭോക്താക്കള്‍ ഉള്‍പ്പെടെ ആകെ വരിക്കാരുടെ എണ്ണം 533.3 ദശലക്ഷമായി ഉയര്‍ന്നു. റീട്ടെയില്‍ വരുമാനം 90,408 കോടി രൂപയായി വര്‍ദ്ധിച്ചു. ഡിജിറ്റല്‍ കൊമേഴ്സ് മേഖലയിലെ കുതിപ്പും 252 പുതിയ സ്റ്റോറുകള്‍ ആരംഭിച്ചതും വിപണിയില്‍ കരുത്തേകി. ഇന്ധന മാര്‍ജിനിലെ വര്‍ദ്ധനവ് മൂലം ഈ വിഭാഗത്തിലെ പ്രവര്‍ത്തന ലാഭം 17.2 ശതമാനം ഉയര്‍ന്ന് നാല് വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 17,010 കോടി രൂപയിലെത്തി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *