Untitled design 2025 05 08T211257.371 jpg
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി. അലോഷ്യസിനെ മുഖ്യമന്ത്രി അവഗണിച്ചെന്ന ആരോപണത്തിൽ താൻ മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ മുഖ്യമന്ത്രിക്ക് പങ്കെടുക്കേണ്ടിയിരുന്നു ആ തിരക്കിനിടയിൽ അലോഷ്യസിനെ കണ്ടില്ല എന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആശങ്കകൾ പാർട്ടിയെ അറിയിച്ചുവെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. ഈ വിഷയം കേരളത്തിന്റെ മുഖ്യമന്ത്രി കാണാതെ പോകില്ല. അദ്ദേഹത്തിന് തിരക്കുകൾ ഉണ്ട്. അത് ഞങ്ങൾ മാനിക്കുന്നു. വിഷയത്തിൽ ഉടൻ മുഖ്യമന്ത്രിയെ കാണുമെന്നും കെ.എസ്.യു – സർക്കാർ പോര് എന്ന ടാഗ് ലൈനിനോട് ഞങ്ങൾക്ക് താൽപര്യമില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *