Posted inഓട്ടോമോട്ടീവ്

ഇ-സ്‌കൂട്ടര്‍ അവതരിപ്പിച്ച് കീവേ ഇന്ത്യ

ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ മത്സരങ്ങള്‍ ശക്തമാകുന്നതിനിടെ, കീവേ ഇന്ത്യ തങ്ങളുടെ ആദ്യ പ്രീമിയം പെര്‍ഫോമന്‍സ് ഇ-സ്‌കൂട്ടര്‍ അവതരിപ്പിച്ചു. കീവേ ഹൈപ്പവോള്‍ട്ട്-ആര്‍ എന്ന പേരിലാണ് പുതിയ മോഡല്‍ വിപണിയിലെത്തിയിരിക്കുന്നത്. 1.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് കമ്പനി സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്. വെറും 5,000 രൂപ നല്‍കി ബുക്കിംഗ് ചെയ്യാനും സാധിക്കും. 5 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയാണ് പ്രധാന ആകര്‍ഷണം. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍ മാപ്പ് പിന്തുണ എന്നിവയും ഇതിലുണ്ട്. പ്രകടനത്തിന്റെ കാര്യത്തില്‍ 16 ബിഎച്പി പവര്‍ നല്‍കുന്ന […]

Posted inപുസ്തകങ്ങൾ

ഒരു ആദിവാസി വൈസ് ചാന്‍സലറുടെ കഥ

ഇത് കട്ടിമണിയെന്ന വൈസ് ചാന്‍സലറുടെ മാത്രം കഥയല്ല; മദ്ധ്യപ്രദേശിലെ അമരകണ്ടകില്‍ സ്ഥിതിചെയ്യുന്ന ഇന്ദിരാഗാന്ധി ദേശീയ ആദിവാസി സര്‍വ്വകലാശാലയുടെ കഥ കൂടിയാണ്. അധികാരത്തിന്റെയും പ്രതിസന്ധികളുടെയും മനുഷ്യസ്നേഹത്തിന്റെയും ഇടയില്‍ രൂപംകൊണ്ട ഒരു വിദ്യാഭ്യാസ ദൗത്യത്തിന്റെ ആത്മാവാണ് ഈ കുറിപ്പുകളില്‍ നിറഞ്ഞിരിക്കുന്നത്. വനത്തിന്റെയും മണ്ണിന്റെയും ഭാഷയില്‍ വളര്‍ന്ന ഒരു മനസ്സ് സര്‍വ്വകലാശാലയുടെ ഭരണകേന്ദ്രത്തിലെത്തുമ്പോള്‍ വിദ്യാഭ്യാസം വെറും പഠനക്രമമല്ല, അതൊരുവന്റെ ആത്മാഭിമാനമാണെന്ന് ഓര്‍മ്മിപ്പിക്കുന്ന പുസ്തകം. ഒരു ആദിവാസി വൈസ് ചാന്‍സലര്‍ കെട്ടിപ്പടുത്ത സര്‍വ്വകലാശാലയുടെ കഥ. ‘ഒരു ആദിവാസി വൈസ് ചാന്‍സലറുടെ കഥ’. പ്രൊഫ. […]

Posted inആരോഗ്യം

ഡെങ്കിപ്പനിക്ക് പപ്പായയുടെ ഇല സുരക്ഷിതമോ?

മഴക്കാലത്താണ് ഡെങ്കിപ്പനി ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട പല അബദ്ധ ധാരണകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കാറുണ്ട്. കൊതുക് പരത്തുന്ന ഈ വൈറല്‍ അണുബാധ രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം വലിയ രീതിയില്‍ കുറയ്ക്കാറുണ്ട്. ഇതിന് പരിഹാരമായി പപ്പായയുടെ ഇല അരച്ച് ചാറെടുത്ത് കുടിക്കുന്നത് നല്ലതാണെന്ന് വ്യാപകമായി പ്രചരിക്കാറുണ്ട്. എന്നാല്‍ ആ വാദത്തിന് ശാസ്ത്രീയമായ യാതൊരു തെളിവുകളുമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പപ്പായയുടെ ഇലയില്‍ ആന്റിഓക്‌സിഡന്റുകള്‍, ഫ്‌ലാവനോയിഡുകള്‍, എന്‍സൈമുകള്‍, ചില ബയോആക്റ്റീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ചില പഠനങ്ങള്‍ പറയുന്നുണ്ടെങ്കിലും അത് […]

Posted inലേറ്റസ്റ്റ്

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 10 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 10 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് സിപിഎം പ്രവര്‍ത്തരായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. ആക്രമണ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഉത്തരവ്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യം പരിഗണിച്ചാണ് കോടതി ദൃശ്യങ്ങൾ പരിശോധിച്ചത്.

Posted inലേറ്റസ്റ്റ്

മേപ്പാടി മണ്ണിടിച്ചിലിൽ ദുരന്തത്തിൽ പൊലീസ് കേസെടുത്തു

മേപ്പാടി മണ്ണിടിച്ചിലിൽ ദുരന്തത്തിൽ പൊലീസ് കേസെടുത്തു. മേപ്പാടി പൊലീസ് ആണ് കേസ് എടുത്തത്. കള്ളാടി പാലത്തിലുണ്ടായ മണ്ണിടിച്ചിൽ മനുഷ്യ നിർമ്മിതമാണെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിന് കാരണമെന്നും മുഖ്യമന്ത്രി ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നു. മണ്ണിടിച്ചിലിൽ അഞ്ചുപേർ മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. അതേസമയം, മീനാക്ഷി എസ്റ്റേറ്റിൽ നിന്നുള്ള 21കുടുംബങ്ങളെ ചുളിക്ക ജിഎൽപി സ്കൂളിലേക്ക് മാറ്റി. നിലവിൽ പ്രദേശവാസികൾ ക്യാമ്പിൽ തുടരുകയാണ്.

Posted inലേറ്റസ്റ്റ്

വയനാട് മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന്  എം പി പ്രിയങ്ക ഗാന്ധി

വയനാട് മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന്  എം പി പ്രിയങ്ക ഗാന്ധി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസും എൻ ഡി ആർ എഫും എസ് ഡി ആർ എഫ് ടീമുകളും സിവിൽ ഡിഫൻസ് വോളണ്ടിയർമാരും സ്ഥലത്ത് സജീവമായി രംഗത്തുണ്ടെന്നും അവർ അറിയിച്ചു. ബന്ധപ്പെട്ടവരുമായെല്ലാം സംസാരിച്ചെന്നും അവർ വ്യക്തമാക്കി. ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരോട് അഗാധമായ ദുഃഖം അറിയിക്കുന്നതായും പ്രിയങ്ക കൂട്ടിച്ചേർത്തു. ദുരന്തബാധിതർക്കൊപ്പം ഈ കഠിന ഘട്ടത്തിൽ ഒപ്പമുണ്ടാകുമെന്നും സാധ്യമായ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വയനാട്ടിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് എംഎൽഎ രാജീവ് ചന്ദ്രശേഖര്‍

വയനാട്ടിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് എംഎൽഎ രാജീവ് ചന്ദ്രശേഖര്‍. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ ഹൃദയപൂർവ്വം പങ്കുചേരുന്നതോടൊപ്പം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അശാസ്ത്രീയമായി വൻതോതിൽ മണ്ണ് തള്ളിയതാണ് ഈ മഹാദുരന്തത്തിന് കാരണമായതെന്ന് സർക്കാർ തന്നെ ഇപ്പോൾ സമ്മതിച്ചിരിക്കുന്നു. എന്നാൽ ഇതിന്‍റെ ഉത്തരവാദിത്തം ഒരു കരാറുകാരന്‍റെ തലയിൽ കെട്ടിവെച്ച് സർക്കാരിനും പൊതുമരാമത്ത് വകുപ്പിനും കൈകഴുകാൻ കഴിയില്ല.കൃത്യമായ മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥരും ഭരണകൂടവും എവിടെയായിരുന്നു എന്ന് അവർ വ്യക്തമാക്കണം. ഓരോ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 7 ചൊവ്വ

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണിടിഞ്ഞ് മൂന്നു പേര്‍ മരിച്ചു. കള്ളാടിയില്‍ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. തുരങ്ക നിര്‍മാണത്തിനു മേല്‍നോട്ടം വഹിച്ച എന്‍ജിനിയിര്‍ അടക്കം എട്ടു പേരെ കണ്ടെത്താന്‍ തെരച്ചില്‍. ആറു തൊഴിലാളികളെ വിംസ് ആശുപപത്രിയില്‍ എത്തിച്ചു. വീടും പള്ളിയും പൂര്‍ണമായും തകര്‍ന്നു. ബസ് സ്റ്റോപ്പും പാലവും മണ്ണിനടിയിലായി. വാഹനങ്ങളും മണ്ണിനടിയിലായി. രണ്ടാഴ്ച മുന്‍പ് ഇവിടെ മണ്ണടിച്ചിലുണ്ടായപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കാന്‍ കളക്ടര്‍ ഉത്തരവിട്ടിരുന്നു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വീണ്ടും കനത്ത മഴ. പ്രദേശത്തെ […]

Posted inബിസിനസ്സ്

കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഷിപ്പ്യാര്‍ഡിന്റെ 5.04 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതിലൂടെ ഏകദേശം 1,856 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഒരു ഓഹരിക്ക് 1,400 രൂപയാണ് ഫ്ളോര്‍ പ്രൈസ് നിശ്ചയിച്ചിരിക്കുന്നത്. ചെറുകിട നിക്ഷേപകര്‍, യോഗ്യരായ ജീവനക്കാര്‍, റീട്ടെയില്‍ നിക്ഷേപകര്‍ എന്നിവര്‍ക്ക് നാളെ (ജൂലൈ 8) ഓഹരികള്‍ക്കായി അപേക്ഷിക്കാം. സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ പ്രത്യേക വിന്‍ഡോ വഴി ഇതില്‍ പങ്കെടുക്കാം. ഒഎഫ്എസിന്റെ കുറഞ്ഞത് 25 ശതമാനം മ്യൂച്വല്‍ ഫണ്ടുകള്‍ക്കായും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും 10 […]

Posted inടെക്നോളജി

മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു

നിര്‍മിത ബുദ്ധി മേഖലയിലെ വന്‍കിട നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്ന മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു. ഇത് കമ്പനിയുടെ ആകെ ജീവനക്കാരുടെ 2.1 ശതമാനത്തോളം വരും. എഐ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും അതിലൂടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായാണ് ഈ നടപടി. 2026ലെ ആദ്യ ആറുമാസത്തില്‍ കമ്പനിയുടെ ഓഹരികള്‍ ഏകദേശം 23 ശതമാനം ഇടിഞ്ഞിരുന്നു. 2022-ന് ശേഷമുള്ള കമ്പനിയുടെ ഏറ്റവും മോശം അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടാണിത്. ഈ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പിന്നാലെ തിങ്കളാഴ്ചയാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്. ഓപ്പണ്‍എഐയുടെ മോഡലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള […]