Untitled design 20250112 193040 0000 1

 

മികച്ച നടനുള്ള ദേശീയ പുരസ്കാരം ഭ്രമയുഗത്തിലൂടെ സ്വന്തമാക്കി മലയാളികളുടെ പ്രിയനടൻ മമ്മൂട്ടി.മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. ചന്തു ചാമ്പ്യൻ എന്ന ചിത്രത്തിലൂടെ കാർത്തിക് ആര്യനുമായി മമ്മൂട്ടി പുരസ്കാരം പങ്കുവച്ചു. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലൂടെ യാമി ഗൗതം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. അമരൻ ഒരുക്കിയ രാജ്കുമാർ പെരിയസാമിയാണ് മികച്ച സംവിധായകൻ. ധനുഷിന് മികച്ച നടനുള്ള പ്രത്യേക പരാമർശം ലഭിച്ചു. ഫെമിനിച്ചി ഫാത്തിമ മികച്ച മലയാളചിത്രമായും രായൻ മികച്ച തമിഴ് ചിത്രമായും ശ്രീകാന്ത് മികച്ച ഹിന്ദി ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. വൈക്കം വിജയലക്ഷ്മിയാണ് മികച്ച ഗായിക.തിരക്കഥാകൃത്തായി പുഷ്പ 2-ലൂടെ സുകുമാർ തിരഞ്ഞെടുക്കപ്പെട്ടു. വെങ്കി അറ്റ്ലൂരിയാണ് സംഭാഷണ രചയിതാവ്.ഡൽഹി നാഷണൽ മീഡിയാ സെന്ററിൽ വച്ചുനടന്ന വാർത്താസമ്മേളനത്തിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സംവിധായകൻ ജയരാജായിരുന്നു ജൂറി ചെയർമാൻ. ജയരാജ് ഉൾപ്പെടെ 11-അംഗ ജൂറി വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളുടെ അവാർഡ് നിർണയം ഈ മാസം ആദ്യം പൂർത്തിയാക്കിയിരുന്നു. 2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്കാരങ്ങൾക്കായി പരിഗണിച്ചിരിക്കുന്നത്. 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ആണ് പ്രഖ്യാപിച്ചത് . 34 ഭാഷകളിൽ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത്.

 

ടാറ്റാ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് കള്ളമല്ലെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ടാറ്റാ പ്രതിനിധികൾ തങ്ങളെ വന്നു കണ്ടിരുന്നുവെന്നും മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന ടാറ്റയുടെ പ്രോജക്ടിന്റെ തുടർച്ചയുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

 

സംസ്ഥാനത്തെ എംബിബിഎസ് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് സർക്കാരിന്റെ നിർണായക ഉത്തരവ്. എംബിബിഎസ് കോഴ്സിന്റെ ട്യൂഷൻ ഫീസ് ഇനി മുതൽ നാലര വർഷത്തേക്ക് ) മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സംസ്ഥാന സർക്കാർ ഔദ്യോഗിക ഉത്തരവിറക്കിയത്.

 

മുഖ്യമന്ത്രി വി.ഡി. സതീശൻ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ അവഗണിച്ചുവെന്ന ആരോപണത്തെ തുടർന്ന് കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. ജയിൽവാസ സമയത്ത് സന്ദർശിച്ചില്ലെന്ന് കെഎസ്യു നേതാക്കൾ വിമർശിക്കുമ്പോൾ, കൂടിക്കാഴ്ച നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു.

 

എൽഡിഎഫ് സർക്കാർ കൊണ്ട് വന്ന പദ്ധതികൾ മിഷൻ സമുദ്രയുടെ ഭാഗമാക്കി മുഖ്യമന്ത്രി ക്രെഡിറ്റ് തട്ടാൻ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാക്കി എൽഡിഎഫ്. വില്ലിങ്ടൺ ഐലന്റിന് പിന്നാലെ മുഖ്യമന്ത്രി അവകാശപ്പെടുന്ന കൊച്ചി രാമൻതുരുത്തിലെ ഷിപ്പ് ബിൽഡിംഗ് പദ്ധതിയും എൽഡിഎഫ് സർക്കാർ അന്തിമനടപടികൾ പൂർത്തിയാക്കിയിരുന്നുവെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.

 

ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് സംസ്ഥാനത്ത് ഒരു സ്കൂളിന് കൂടി അവധി പ്രഖ്യാപിച്ച് അധികൃതർ. ആലപ്പുഴ മണപ്പുറം രാജഗിരി സെൻ്റ് ചവറ സിഎംഐ പബ്ലിക് സ്‌കൂളിനാണ് സ്കൂൾ മാനേജ്മെൻറ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്.

 

 

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെ എസ് ആ‍‌ർ ടി സി) ബദലി ജീവനക്കാരുടെ 2026 ജൂൺ മാസത്തെ ശമ്പളം പൂർണമായും വിതരണം ചെയ്തു. 6264 പേരടങ്ങുന്ന മുഴവൻ ബദലി ജീവനക്കാർക്കുമായി 11.94 കോടി രൂപയാണ് വിതരണം ചെയ്തതെന്ന് കെ എസ് ആ‍‌ർ ടി സി അറിയിച്ചു.

 

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകൾ വരുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാൻ പാടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

 

ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ നടപ്പാക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ ഡിവൈഎഫ്ഐ. സർക്കാരിന്റേത് നികൃഷ്ടമായ തീരുമാനമാണെന്നും ആരൊക്കെ എതിർത്താലും പൊതിച്ചോർ വിതരണം തുടരുമെന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജ്

 

വഖഫ് ബോർഡ് മരവിപ്പിച്ച വിഷയത്തിൽ പിണറായി വിജയൻ്റെ പ്രസ്താവനകൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിലാണെന്നും മുസ്ലിം ലീഗും ഇക്കാര്യത്തിൽ കള്ളം പറയുന്നുവെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്.മുസ്ലിം സമുദായത്തിൻ്റെ മാത്രം സ്വത്ത് വകകൾ അല്ല വഖഫ് ബോർഡ് കൈകാര്യം ചെയ്യുന്നത്. ഇതര സമുദായവുമായി കേസുകൾ ഉണ്ടെന്നും മുനമ്പം ഇതിന് ഉദാഹരണം മാത്രമാണെന്നും ഷോൺ ജോർജ് പറഞ്ഞു.

 

പ്ലീഡർ നിയമന വിവാ​ദത്തിൽ വിശദീകരണവുമായി ഡീൻ കുര്യാക്കോസ് എംപി. ജിയോണ ജയിംസിനെ ശുപാർശ ചെയ്തിരുന്നുവെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനമെന്നും എംപി പറഞ്ഞു. ജിയോണയെ പരിചയം ഉണ്ട്. എംപി എന്ന നിലയിലാണ് ശുപാർശ ചെയ്തത്. നൂറ് ശതമാനം ബോധ്യമുള്ളത് കൊണ്ടാണ് ശുപാർശ ചെയ്തത്. യോഗ്യതയാണ് മാനദണ്ഡമെന്നും അഭിഭാഷക എന്ന നിലയിലാണ് ശുപാർശയെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

 

 

ലോകകപ്പ് ഫുട്ബോൾ ഫൈനൽ ദിവസത്തിൽ സ്കൂളിന് അവധി ആവശ്യപ്പെട്ട് നിരവധി പേർ വിളിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. അവധി നൽകണമോ എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

 

തിരുവനന്തപുരത്ത് കോടതി ജീവനക്കാരിയുടെ ആത്‌മഹത്യയിൽ നിർണായക വിവരങ്ങൾ പുറത്ത്. മരിച്ച രഞ്ചിതയുടെ മുറിയിൽ നിന്നും ആത്‌മഹത്യകുറിപ്പ് കണ്ടെടുത്തു. ജോലി സ്ഥലത്തെ സമ്മർദ്ദമാണ് ആത്‌മഹത്യക്കു കാരണമെന്നാണ് കുറിപ്പിലുള്ളത്.

 

മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ ചില പ്രഖ്യാപനങ്ങൾ കേൾക്കുമ്പോൾ ആരുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് “തള്ളൽ ഒരു കായിക ഇനമായിരുന്നെങ്കിൽ കേരളത്തിന് ഒളിംപിക്സിൽ മെഡൽ കിട്ടിയേനെ” എന്നായിരിക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. വി ഡി സതീശൻ ആലോചിക്കേണ്ട സുപ്രധാനമായ ഒരു കാര്യമുണ്ട് അദ്ദേഹം ഇപ്പോൾ പ്രതിപക്ഷ നേതാവല്ലെന്നും മറിച്ച് കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ് എന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

 

കോട്ടയം മെഡിക്കൽ കോളേജിലെ സ്കിൻ ബാങ്കിന് ചർമ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികൾ അർപ്പിച്ച് മുൻ ആരോഗ്യ മന്ത്രി വീണ ജോർജ്. വേർപാടിന്റെ വേദനയിലും അതിന് സന്നദ്ധരായ കുടുംബത്തോട് മുൻ മന്ത്രി നന്ദിയും ആദരവും അറിയിച്ചു.

 

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ. ഡിവൈഎഫ്ഐ നേതാവായ അമലിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ കമ്മിറ്റി അംഗവും സിപിഎം കണ്ണങ്കുഴി ബ്രാഞ്ചംഗം കൂടിയാണ് അമൽ.

 

ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടെ കൂട്ടരാജിയിൽ വിശദീകരണവുമായി ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്. ശാസ്ത്രജ്ഞരുടെ രാജി ഭരണപരമായ കാരണങ്ങളാൽ ആണെന്നും അല്ലാതെ വലിയ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നതല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ശാസ്ത്രജ്ഞരുടെ കൊഴിഞ്ഞുപോക്കിൽ വിവാദത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

​ഗുജറാത്തിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. അപകടത്തിൽ ഒൻപതുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു. ​അ​ഹമ്മദാബാദിലെ വസ്ത്രാൽ മേഖലയിലെ ടാലന്റ് ഫയർവർക്ക്സ് പടക്കനിർമാണ ശാലയിലാണ് സ്ഫോടനമുണ്ടായത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.

 

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിലടക്കം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതച പാർട്ടി (സി ജെ പി)യുടെ ജന്തര്‍മന്തറിലെ പ്രതിഷേധത്തിൽ ആദ്യ പ്രതികരണവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജന്തർ മന്തറിൽ നിരാഹാര സമരം നടത്തിവന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കിയ കേന്ദ്ര സർക്കാർ നടപടിയെ അടക്കം വിമർശിച്ചാണ് രാഹുൽ രംഗത്തെത്തിയത്.

 

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത തന്ത്രം രൂപീകരിക്കാൻ തിങ്കളാഴ്ച വിളിച്ചുചേർത്ത ‘ഇന്ത്യ’ സഖ്യത്തിന്റെ യോഗത്തിൽ കടുത്ത അനിശ്ചിതത്വം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ നേരിട്ട് ക്ഷണിച്ചിട്ടും യോഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യം ഭൂരിഭാഗം സഖ്യകക്ഷികളും കോൺഗ്രസിനെ ഇതുവരെ അറിയിച്ചിട്ടില്ല.

 

പശ്ചിമബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസിന്റെ ഓഫീസ് കെട്ടിടം പൊളിച്ചുനീക്കുന്ന നടപടികൾ ആരംഭിച്ചു. തൃണമൂൽ ദേശീയ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിയുടെ അംതാലയിലെ അഞ്ചുനിലകളുള്ള ഓഫീസ് കെട്ടിടമാണ് പൊളിച്ചുനീക്കുന്നത്.

 

ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ്(എടിഎസ്) അറസ്റ്റ് ചെയ്ത ജെയ്ഷെ ഭീകരർ വിവിധരീതിയിലുള്ള ആയുധപരിശീലനങ്ങളും ബോംബ് പരീക്ഷണവും ഉൾപ്പെടെ നടത്തിയിരുന്നതായി റിപ്പോർട്ട്. ജൈവായുധ പ്രയോ​ഗങ്ങളിലും ഇവർക്ക് പരിശീലനം ലഭിച്ചു. മനുഷ്യരെ അപായപ്പെടുത്താനുള്ള വിഷവാതകം നിർമിക്കുന്നതിലടക്കമാണ് പരിശീലനം നേടിയതെന്നും അന്വേഷണ ഉദ്യോ​ഗസ്ഥർ പറയുന്നു.

 

പശ്ചിമേഷ്യൻ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി മുഴക്കി ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ. കത്തിയെരിയുന്ന വൈറ്റ് ഹൗസിന്റെ പശ്ചാത്തലത്തിലായി അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾക്ക് മുകളിലായി ഡോണാൾഡ് ട്രംപിന്റെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് ബാനർ നിർമ്മിച്ചിരിക്കുന്നത്.

 

 

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തിലെ യുഎസ് എംബസി തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് ആവർത്തിച്ചു. മേഖലയിലേക്കുള്ള യാത്രകൾ പുനഃപരിശോധിക്കാനും നിലവിലുള്ളവർ അതീവ ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.

 

കുവൈത്തിലെ ഓയിൽ പ്ലാന്റിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ വൻ തീപിടിത്തവും നാശനഷ്ടങ്ങളുമുണ്ടായി. ആക്രമണത്തെ തുടർന്ന്  അഗ്നിശമന സേനാംഗങ്ങൾക്കും നിരവധി തൊഴിലാളികൾക്കും പരിക്കേറ്റു. കുവൈത്ത് വ്യോമാതിർത്തിയിൽ പ്രവേശിച്ച ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും സൈന്യം തകർത്തു.

 

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ പരുക്കേറ്റ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ പരമ്പരയിലെ അവസാന മത്സരത്തിൽ നിന്ന് പുറത്തായി. സുന്ദറിന് പകരക്കാരനായി സ്പിൻ ഓൾറൗണ്ടർ ഹർഷ് ദുബേയെ ടീമിൽ ഉൾപ്പെടുത്തി.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *