1 31

പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 36.57 ശതമാനം വര്‍ധിച്ച് 1,176.93 കോടി രൂപയിലെത്തി. മൊത്തം ബിസിനസ് ഇതോടെ 6 ലക്ഷം കോടി രൂപയെന്ന ചരിത്ര നേട്ടത്തിന് തൊട്ടരികിലെത്തി. അറ്റ പലിശ വരുമാനം മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 26.06 ശതമാനം വര്‍ധിച്ചു. ബാങ്കിന്റെ കമ്മീഷന്‍ വഴിയുള്ള ഫീ വരുമാനത്തില്‍ 21.71 ശതമാനം വര്‍ധനയുണ്ടായി. പ്രവാസി നിക്ഷേപം 14.24 ശതമാനം വര്‍ധിച്ച് 1,05,123.41 കോടി രൂപയായി. കോര്‍പ്പറേറ്റ് വായ്പകളും 16.12 ശതമാനം വര്‍ധനയോടെ ഒരു ലക്ഷം കോടി രൂപ കടന്നു. മൊത്തം ബിസിനസ് വാര്‍ഷികാടിസ്ഥാനത്തില്‍ 13.05 ശതമാനം വര്‍ധിച്ച് 5,97,615.83 കോടി രൂപയിലെത്തി. മൊത്തം നിക്ഷേപങ്ങള്‍ 11.37 ശതമാനം വര്‍ധനയോടെ 3,20,117.66 കോടി രൂപയായി. കാസാ നിക്ഷേപങ്ങള്‍ 188 ബിപിഎസ് വര്‍ധിച്ച് ആകെ നിക്ഷേപത്തിന്റെ 32.23 ശതമാനമായി. ആകെ വായ്പ 14.94 ശതമാനം വര്‍ധനയോടെ 281239 .54 കോടി രൂപയായി. അറ്റ നിഷ്‌ക്രിയ ആസ്തി ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 0.18 ശതമാനത്തിലേക്ക് താഴ്ന്നു (506.04 കോടി രൂപ). മൊത്ത നിഷ്‌ക്രിയ ആസ്തി 1.52 ശതമാനമാണ് (1,541.30 കോടി രൂപ).

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *