നടന്മാരായ വിനീത്, ദിലീഷ് പോത്തന്‍, സാഗര്‍ സൂര്യ എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്ന ചിത്രം ‘ഭൗമ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ഒരു ഗ്രാന്‍ഡ് പിയാനോയും അതിന് മറുവശത്തായി നീളമുള്ളൊരു അത്താഴ മേശയും ചുറ്റും ആ വീട്ടിലെ അംഗങ്ങളും നിരന്നിരിക്കുന്നു. ചുവരിനോട് ചേര്‍ന്നിരിക്കുന്ന മുത്തച്ഛന്‍ ക്ലോക്കില്‍ സമയം പത്ത് പത്ത്. മേശയ്ക്ക് ചുറ്റുമുള്ള 16 അംഗങ്ങളില്‍ 4 പേരൊഴികെ മറ്റെല്ലാവരുടെയും മുന്നിലെ പ്ലേറ്റിലും കഴിക്കാനുള്ള വിഭവങ്ങളുണ്ട്. പുതുമയുള്ള ഈ പോസ്റ്റര്‍ ഇതിനകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. രേവതി ശര്‍മ്മ, അതിഥി ബാലന്‍, മധുപാല്‍, ലെന, മോക്ഷ സെന്‍ഗുപ്ത, മെറിന്‍ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫര്‍ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടന്‍, സജിന്‍ ചെറുകയില്‍, പ്രവീണ, നില്‍ജ, ജെയ്ന്‍ ആന്‍ഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ് ഭാനു, നസ്ലിന്‍ ജമീല, നൗഷാദ്, സെന്തില്‍, ഭഗത് മാനുവല്‍, അപര്‍ണ ജോണ്‍സ് തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്.
