നിവിന്‍ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബത്ലഹേം കുടുംബ യൂണിറ്റിന്റെ’ റിലീസ് തീയതി പുറത്ത്. ഓണം റിലീസായി ഓഗസ്റ്റ് 21 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ ബാഗും തൂക്കി നടക്കുന്ന നിവിനെയും മമിതയെയുമാണ് റിലീസ് പോസ്റ്ററില്‍ കാണാനാവുക. ഗിരീഷ് എ ഡിയാണ് സിനിമയുടെ സംവിധായകന്‍. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് എ ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.
‘ബത്ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21ന്
