ജനപ്രിയ റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിളായ ഗറില്ല 450-യുടെ വിവിധ വകഭേദങ്ങളുടെ എക്സ്ഷോറൂം വില റോയല്‍ എന്‍ഫീല്‍ഡ് വര്‍ധിപ്പിച്ചു. പരമാവധി 2,044 രൂപ വരെയാണ് വില കൂട്ടിയത്. എന്നാല്‍ വില വര്‍ധനവ് ഒഴികെ ബൈക്കിന്റെ രൂപകല്‍പ്പനയിലോ എന്‍ജിനിലോ ഫീച്ചറുകളിലോ കമ്പനി യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ഗറില്ല 450-ല്‍ മുമ്പുണ്ടായിരുന്ന അതേ 452 സിസി ലിക്വിഡ്-കൂള്‍ഡ്, ഒറ്റ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ എന്‍ജിന്‍ 39 ബിഎച്ച്പി കരുത്തും 40 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. സ്റ്റീല്‍ ട്വിന്‍-സ്പാര്‍ ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ള ബൈക്കില്‍ മുന്‍വശത്ത് അപ്സൈഡ്-ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് സസ്പെന്‍ഷനുമാണ് നല്‍കിയിരിക്കുന്നത്. ബ്രാവ ബ്ലൂവിന് 2,044 രൂപ വില വര്‍ധിച്ചത്. ഷാഡോ ആഷ് വകഭേദത്തിന് 2,003 രൂപയും അപെക്‌സ് ഗ്രീനിന് 1,922 രൂപയും അപെക്‌സ് റെഡ്, ട്വിലൈറ്റ് ബ്ലൂ എന്നീ വകഭേദങ്ങള്‍ക്ക് 1,869 രൂപയും വീതമാണ് വര്‍ധിപ്പിച്ചത്.
