Posted inലേറ്റസ്റ്റ്

തിരുവനന്തപുരത്ത്   രണ്ടാം മെഡിക്കൽ കോളേജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അദ്ധ്യയന വർഷം പ്രവേശനം നടത്താനുള്ള ഇടപെടൽ ഉണ്ടാകണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് ആരോഗ്യ കെ.മുരളീധരൻ

തിരുവനന്തപുരത്ത്   രണ്ടാം മെഡിക്കൽ കോളേജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അദ്ധ്യയന വർഷം പ്രവേശനം നടത്താനുള്ള ഇടപെടൽ ഉണ്ടാകണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് ആരോഗ്യ കെ.മുരളീധരൻ. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായി നടന്ന ഓൺലൈൻ യോഗത്തിലാണ് മന്ത്രി കെ.മുരളീധരൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എൻ.എച്ച്.എം പദ്ധതികളുടെ അവലോകന യോഗത്തിലാണ് മന്ത്രി കേരളത്തിന്റെ സുപ്രധാന ആവശ്യം ഉന്നയിച്ചത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വയനാട്  തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിന്റെ പേരിൽ വകുപ്പുകൾ തമ്മിൽ ഈ സമയത്ത് പരസ്പരം പഴിചാരരുതെന്ന് മന്ത്രിമാരോട് മുൻ മന്ത്രി മുഹമ്മദ് റിയാസ്

വയനാട്  തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിന്റെ പേരിൽ വകുപ്പുകൾ തമ്മിൽ ഈ സമയത്ത് പരസ്പരം പഴിചാരരുതെന്ന് മന്ത്രിമാരോട് മുൻ മന്ത്രി മുഹമ്മദ് റിയാസ്. രക്ഷാപ്രവർത്തനം ഒരു നിമിഷം പോലും പാഴാക്കാതെ തുടരുകയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ഉത്തരവാദിത്തമെന്നും രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട അപക്വ പ്രസ്താവനകൾക്കും വകുപ്പുകൾ തമ്മിലുള്ള പരസ്പര പഴിചാരലുകൾക്കുമുള്ള സമയമല്ല ഇപ്പോളെന്ന് മന്ത്രിമാർ ഉൾപ്പടെ തിരിച്ചറിയണമെന്നും റിയാസ് കൂട്ടിച്ചേർത്തു.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

    വയനാട്കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി. പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തപ്രതികരണ സേനയുടെ രണ്ട് സംഘങ്ങളാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.   വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾ വിവിധ സേനകളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്നു മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   മേപ്പാടി മണ്ണിടിച്ചിലിൽ ദുരന്തത്തിൽ പൊലീസ് കേസെടുത്തു. മേപ്പാടി […]

Posted inബിസിനസ്സ്

ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ കുറവ് പ്രഖ്യാപിച്ച് സൗദി

ഏഷ്യന്‍ രാജ്യങ്ങള്‍ക്കായുള്ള ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ കുറവ് പ്രഖ്യാപിച്ച് സൗദി അറേബ്യ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിലക്കിഴിവാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ സൗദി അരാംകോ പ്രഖ്യാപിച്ചിരിക്കുന്നത്. അരാംകോയുടെ പ്രമുഖ ബ്രാന്‍ഡായ ‘അറബ് ലൈറ്റ്’ ക്രൂഡ് ഓയിലിന്റെ ഓഗസ്റ്റ് മാസത്തെ വിതരണ വിലയിലാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്. ബാരലിന് 11 ഡോളറാണ് കുറച്ചത്. ഇതോടെ വന്‍വിലക്കിഴിവില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ ലഭിക്കും. 2003 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കുറവാണിത്. 2020 […]

Posted inടെക്നോളജി

ഗൂഗിള്‍ പിക്സല്‍ 11 പ്രോ ഫോള്‍ഡ് എത്തുന്നു

പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ വരും മാസങ്ങളില്‍ തങ്ങളുടെ അടുത്ത തലമുറ പിക്സല്‍ സ്മാര്‍ട്ട്ഫോണ്‍ ശ്രേണി അവതരിപ്പിച്ചേക്കും. ഈ സീരീസില്‍ മിക്കവാറും നാല് മോഡലുകള്‍ ഉള്‍പ്പെടാനാണ് സാധ്യത. പിക്സല്‍ 11, പിക്സല്‍ 11 പ്രോ, പിക്സല്‍ 11 പ്രോ എക്സ്എല്‍, പിക്സല്‍ 11 പ്രോ ഫോള്‍ഡ്. ഓഗസ്റ്റിലോ സെപ്റ്റംബറിലോ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലയെ സംബന്ധിച്ചിടത്തോളം, പിക്സല്‍ 11 പ്രോ ഫോള്‍ഡിന് 1,59,999 രൂപയ്ക്കും 1,81,999 രൂപയ്ക്കും ഇടയിലായിരിക്കും വിലയെന്നാണ് സൂചന. ഗൂഗിള്‍ പിക്സല്‍ 11 പ്രോ […]

Posted inവിനോദം

‘ഐ നോബഡി’ ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു

പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ‘ഐ നോബഡി’ എന്ന ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു. ജൂലൈ ഒന്‍പതിന് പ്രദര്‍ശനത്തിനെത്തും. ഹക്കിം ഷാജഹാന്‍, അശോകന്‍, വിജയരാഘവന്‍, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്‍, നക്ഷത്ര, ഐറാ, നിഷാന്ത് സാഗര്‍, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാല്‍, ഖാലിദ് റഹ്മാന്‍, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രന്‍, സന അല്‍ത്താഫ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ദിനേശ് ആലപ്പുഴ, റോണി വര്‍ഗീസ്, മനോജ് കെ യൂ, […]

Posted inവിനോദം

‘അച്യുത അവതാരം’ ചിത്രത്തിലെ ഗാനം

കന്നഡയിലെ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകനും എഴുത്തുകാരനുമായ പുനീത് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘അച്യുത അവതാരം’. വര്‍ഷങ്ങളായി തെലുങ്ക്, തമിഴ് ചലച്ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്ന പുനീതിന്റെ ആദ്യ സംവിധാന സംരംഭമാണ് ഇത്. പുനീത് തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പുതിയ ലിറിക്കല്‍ ഗാനം റിലീസ് ആയി. ‘സെയ്‌ലര്‍ ഓഫ് പെയിന്‍’ എന്ന ഗാനം ശ്രുതി ശിവദാസന്‍ ആണ് ആലപിച്ചിരിക്കുന്നത്. സൈബര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ പ്രമുഖ നര്‍ത്തകിയും താരവുമായ മാളവിക നന്ദന്‍, അവിനാശ് […]

Posted inഓട്ടോമോട്ടീവ്

ഇ-സ്‌കൂട്ടര്‍ അവതരിപ്പിച്ച് കീവേ ഇന്ത്യ

ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ മത്സരങ്ങള്‍ ശക്തമാകുന്നതിനിടെ, കീവേ ഇന്ത്യ തങ്ങളുടെ ആദ്യ പ്രീമിയം പെര്‍ഫോമന്‍സ് ഇ-സ്‌കൂട്ടര്‍ അവതരിപ്പിച്ചു. കീവേ ഹൈപ്പവോള്‍ട്ട്-ആര്‍ എന്ന പേരിലാണ് പുതിയ മോഡല്‍ വിപണിയിലെത്തിയിരിക്കുന്നത്. 1.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് കമ്പനി സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്. വെറും 5,000 രൂപ നല്‍കി ബുക്കിംഗ് ചെയ്യാനും സാധിക്കും. 5 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയാണ് പ്രധാന ആകര്‍ഷണം. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍ മാപ്പ് പിന്തുണ എന്നിവയും ഇതിലുണ്ട്. പ്രകടനത്തിന്റെ കാര്യത്തില്‍ 16 ബിഎച്പി പവര്‍ നല്‍കുന്ന […]

Posted inപുസ്തകങ്ങൾ

ഒരു ആദിവാസി വൈസ് ചാന്‍സലറുടെ കഥ

ഇത് കട്ടിമണിയെന്ന വൈസ് ചാന്‍സലറുടെ മാത്രം കഥയല്ല; മദ്ധ്യപ്രദേശിലെ അമരകണ്ടകില്‍ സ്ഥിതിചെയ്യുന്ന ഇന്ദിരാഗാന്ധി ദേശീയ ആദിവാസി സര്‍വ്വകലാശാലയുടെ കഥ കൂടിയാണ്. അധികാരത്തിന്റെയും പ്രതിസന്ധികളുടെയും മനുഷ്യസ്നേഹത്തിന്റെയും ഇടയില്‍ രൂപംകൊണ്ട ഒരു വിദ്യാഭ്യാസ ദൗത്യത്തിന്റെ ആത്മാവാണ് ഈ കുറിപ്പുകളില്‍ നിറഞ്ഞിരിക്കുന്നത്. വനത്തിന്റെയും മണ്ണിന്റെയും ഭാഷയില്‍ വളര്‍ന്ന ഒരു മനസ്സ് സര്‍വ്വകലാശാലയുടെ ഭരണകേന്ദ്രത്തിലെത്തുമ്പോള്‍ വിദ്യാഭ്യാസം വെറും പഠനക്രമമല്ല, അതൊരുവന്റെ ആത്മാഭിമാനമാണെന്ന് ഓര്‍മ്മിപ്പിക്കുന്ന പുസ്തകം. ഒരു ആദിവാസി വൈസ് ചാന്‍സലര്‍ കെട്ടിപ്പടുത്ത സര്‍വ്വകലാശാലയുടെ കഥ. ‘ഒരു ആദിവാസി വൈസ് ചാന്‍സലറുടെ കഥ’. പ്രൊഫ. […]

Posted inആരോഗ്യം

ഡെങ്കിപ്പനിക്ക് പപ്പായയുടെ ഇല സുരക്ഷിതമോ?

മഴക്കാലത്താണ് ഡെങ്കിപ്പനി ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട പല അബദ്ധ ധാരണകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കാറുണ്ട്. കൊതുക് പരത്തുന്ന ഈ വൈറല്‍ അണുബാധ രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം വലിയ രീതിയില്‍ കുറയ്ക്കാറുണ്ട്. ഇതിന് പരിഹാരമായി പപ്പായയുടെ ഇല അരച്ച് ചാറെടുത്ത് കുടിക്കുന്നത് നല്ലതാണെന്ന് വ്യാപകമായി പ്രചരിക്കാറുണ്ട്. എന്നാല്‍ ആ വാദത്തിന് ശാസ്ത്രീയമായ യാതൊരു തെളിവുകളുമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പപ്പായയുടെ ഇലയില്‍ ആന്റിഓക്‌സിഡന്റുകള്‍, ഫ്‌ലാവനോയിഡുകള്‍, എന്‍സൈമുകള്‍, ചില ബയോആക്റ്റീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ചില പഠനങ്ങള്‍ പറയുന്നുണ്ടെങ്കിലും അത് […]