Posted inബിസിനസ്സ്

മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാന വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ നിരക്കില്‍ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമില്‍ 70 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാമിന്റെ പുതുക്കിയ വിപണി വില 13,245 രൂപയായി. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു പവന് 560 രൂപ താഴ്ന്ന് പുതിയ വില 1,05,960 രൂപയായി. ജൂലൈ 3-ന് ഒരു പവന്റെ വില 1,07800 രൂപ വരെ ഉയര്‍ന്നിരുന്നു. തുടര്‍ന്നിങ്ങോട്ട് സ്വര്‍ണ നിരക്കില്‍ ഇടിവ് നേരിടുകയാണ്. കഴിഞ്ഞ ആറ് ദിവസത്തിനിടെ ഒരു […]

Posted inടെക്നോളജി

എക്‌സ് എഐ ഇനി സ്‌പേസ് എക്‌സ് എഐ

ഇലോണ്‍ മസ്‌കിന്റെ എഐ സംരംഭമായ എക്‌സ് എഐയുടെ പേര് ഔദ്യോഗികമായി സ്‌പേസ് എക്‌സ് എന്ന് മാറ്റി. സ്‌പേസ് ടെക്‌നോളജി, സോഷ്യല്‍ മീഡിയ, നിര്‍മ്മിത ബുദ്ധി എന്നീ മൂന്ന് മേഖലകളെയും ഒരൊറ്റ കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ണ്ണായക മാറ്റം. എക്‌സ് പ്ലാറ്റ്ഫോമിലെ കമ്പനിയുടെ ഔദ്യോഗിക ഹാന്‍ഡില്‍ @SpaceXAI എന്ന പേരിലേക്ക് മാറ്റി. പഴയ എക്‌സ് എഐ ലോഗോ മാറി പുതിയ സ്‌പേസ് എക്‌സ് എഐ ലോഗോ പ്രത്യക്ഷപ്പെടുന്ന വീഡിയോയും കമ്പനി പങ്കുവെച്ചിട്ടുണ്ട്. ജൂണില്‍ നടന്ന സ്‌പേസ് എക്‌സിന്റെ ചരിത്രപരമായ […]

Posted inവിനോദം

‘ഐ, നോബഡി’യുടെ പുതിയ റിലീസ് പ്രൊമോ

സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രം ‘റോഷാക്കി’ന് ശേഷം നിസാം ബഷീറിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി തിരുവോത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ഐ, നോബഡി’യുടെ പുതിയ പ്രൊമോ പുറത്തുവിട്ടു. ജൂലൈ ഒന്‍പതിന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ബുക്കിങ് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാങ്ക് മോക്ഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ഴോണറിയില്‍ എത്തുന്ന സിനിമയാകും ‘ഐ, നോബഡി’ എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ‘റോഷാക്ക്’, ‘ഇബിലീസ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സമീര്‍ അബ്ദുളാണ് ഐ, നോബഡിയുടെയും രചന നിര്‍വഹിക്കുന്നത്. […]

Posted inവിനോദം

‘ദാദ- ദ് സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ബയോപിക് ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ‘ദാദ- ദ് സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. രാജ്കുമാര്‍ റാവു ആണ് ഗാംഗുലി ആയി എത്തുന്നത്. ലോക ക്രിക്കറ്റിന്റെ തറവാടായ ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ നിന്നു കൊണ്ട് ജഴ്‌സിയൂരി വീശിയ സൗരവ് ഗാംഗുലിയെ അനുസ്മരിപ്പിക്കുന്നതാണ് ഫസ്റ്റ് ലുക്ക്. വിക്രമാദിത്യ മൊത്വാനെ സംവിധാനം ചെയ്യുന്ന ചിത്രം ലവ് രഞ്ജനും ഗുല്‍ഷന്‍ കുമാറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. സൗരവ് ഗാംഗുലിയുടെ 54-ാം പിറന്നാളിനോടനുബന്ധിച്ചാണ് ഫസ്റ്റ് […]

Posted inഓട്ടോമോട്ടീവ്

വിന്‍ഫാസ്റ്റ് വിഎഫ് 7 സ്വന്തമാക്കി പൂര്‍ണിമ ഇന്ദ്രജിത്ത്

വിയറ്റ്‌നാമീസ് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് വിപണിയിലെത്തിച്ച ഏറ്റവും പുതിയ ഇലക്ട്രിക് എസ്യുവിയായ ‘വിന്‍ഫാസ്റ്റ് വിഎഫ് 7’ സ്വന്തമാക്കി നടി പൂര്‍ണിമ ഇന്ദ്രജിത്ത്. വിഎഫ് 7 വാഹനനിരയിലെ ഏറ്റവും ഉയര്‍ന്ന മോഡലായ ‘സ്‌കൈ ഇന്‍ഫിനിറ്റി’ ആണ് പൂര്‍ണിമ ഇന്ദ്രജിത്ത് തിരഞ്ഞെടുത്തിരിക്കുന്നത്. വിഎഫ് 7-ന്റെ വിവിധ മോഡലുകള്‍ക്ക് 22.99 ലക്ഷം രൂപ മുതല്‍ 28.09 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില വരുന്നത്. ഇതില്‍ താരം സ്വന്തമാക്കിയ ഉയര്‍ന്ന വേരിയന്റിന് 28.09 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. 59.6 കിലോവാട്ട് […]

Posted inപുസ്തകങ്ങൾ

രാജലക്ഷ്മി: ഒരു കൊടുങ്കാറ്റിന്റെ ഉദയം

രാജലക്ഷ്മി ജീവിതത്തെ തിക്തതയോടെ വീക്ഷിച്ച കാഥികയല്ല. അവരും അവരുടെ കഥാപാത്രങ്ങളും ജീവിതത്തെ സ്നേഹിച്ചവരാണ്. ഏകാന്തതയുടെ മരുപ്പരപ്പിലെ യാത്രക്കാരായ അവരുടെ കഥാപാത്രങ്ങളെല്ലാം മരുപ്പച്ച തേടിക്കൊണ്ട് മൃഗതൃഷ്ണയില്‍നിന്ന് മൃഗതൃഷ്ണയിലേക്ക് സഞ്ചരിക്കുന്നവരാണ്. അനന്തമായ സര്‍ഗ്ഗശക്തിയും ബാഹ്യലോകത്തിന്റെ യാഥാര്‍ത്ഥ്യവും തമ്മിലുള്ള നിരന്തര സംഘര്‍ഷമനുഭവിച്ച് മരണം വരിച്ച രാജലക്ഷ്മിയുടെ അറുപത്തൊന്നാം ചരമവാര്‍ഷികത്തില്‍ അവരുടെ ജീവിതവും കൃതികളും പുനര്‍വായനയ്ക്കു വിധേയമാക്കുന്ന പുസ്തകം. മലയാളത്തിലെ ‘ഏകാന്തപഥിക’ എന്നു വിശേഷിപ്പിക്കപ്പെട്ട എഴുത്തുകാരി രാജലക്ഷ്മിയുടെ ജീവചരിത്രം. ‘രാജലക്ഷ്മി: ഒരു കൊടുങ്കാറ്റിന്റെ ഉദയം’. ഡോ. ആശ കെ. മാതൃഭൂമി. വില 153 […]

Posted inആരോഗ്യം

കരള്‍ അര്‍ബുദ സാധ്യത കുറയ്ക്കാന്‍ കാപ്പി കുടിക്കാം

കാപ്പി കുടിക്കുന്നത് കരള്‍ അര്‍ബുദമായ ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമ പിടിപെടാനുള്ള സാധ്യത 35 ശതമാനം കുറയ്ക്കുമെന്ന് സമീപകാല പഠനം പറയുന്നു. മദ്യപാനം, ഹെപ്പറ്റൈറ്റിസ് അണുബാധകള്‍, ബിഎംഐ എന്നിവ ക്രമീകരിച്ചതിന് ശേഷവും ഈയൊരു ബന്ധം ശക്തമായി നിലനിന്നുവെന്ന് യര്‍-റിവ്യൂഡ് ഡോസ്-റെസ്പോണ്‍സ് മെറ്റാ അനാലിസിസ് റിപ്പോര്‍ട്ടില്‍ ഗവേഷകര്‍ പറയുന്നു. ആന്റിഓക്സിഡന്റുകള്‍, പോളിഫെനോളുകള്‍, ഡൈറ്റെര്‍പീനുകള്‍ എന്നിവയുള്‍പ്പെടെ ആയിരത്തിലധികം സജീവമായ സംയുക്തങ്ങള്‍ കാപ്പിയില്‍ അടങ്ങിയിട്ടുണ്ട്. അവ ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കുകയും ഓക്സിഡേറ്റീവ് സമ്മര്‍ദം തടയുകയും കരള്‍ ഫൈബ്രോസിസിന്റെ പുരോഗതി മന്ദഗതിയിലാക്കുകയും ചെയ്യുന്നു. പതിവായി കാപ്പി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കശുവണ്ടി അഴിമതി കേസില്‍ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി ഉത്തരവിലെ ഹൈക്കോടതിക്കെതിരായ പരാമർശങ്ങളിലാണ് സിംഗിൾ ബെഞ്ച് രൂക്ഷവിമർശനം ഉയര്‍ത്തിയത്. വ്യവസായ വകുപ്പ് സെക്രട്ടറി കെ ബിജുവിനെതിരെ കോടതി അലക്ഷ്യ കേസെടുത്തു. വെള്ളിയാഴ്ച നേരിട്ട് ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നീതിന്യായ വ്യവസ്ഥയ്ക്ക് മേലുള്ള കടന്നാക്രമണമായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു. ഉത്തരവ് അപകടകരവും അനാവശ്യവുമെന്ന് നിരീക്ഷിച്ച ഹൈക്കോടതി, എങ്ങനെ ഇത്തരം ഓർഡർ ഇറക്കാനാകുമെന്നും ചോദിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്ത് വീണ്ടും അവയവദാനം

കോഴിക്കോട് ഇരിങ്ങൽകോട്ടക്കൽ സ്വദേശിയായ 20 വയസ്സുകാരൻ വിഷ്ണുവിന്റെ അവയവങ്ങൾ ദാനം ചെയ്യും. വിഷ്ണുവിൻറെ കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യും. ജൂലൈ 6നാണ് തലവേദനയെ തുടർന്ന് വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് തലച്ചോറിൽ രക്തസ്രാവം മൂലം കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ച് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായിരുന്നു. കോഴിക്കോട് മിംസിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് വൃക്ക റോഡ് മാർഗം കൊണ്ടുപോകും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഈജിപ്തിനെതിരെ അർജന്‍റീന വിജയം സ്വന്തമാക്കിയെങ്കിലും, മത്സരത്തിലെ റഫറിയിംഗ് കടുത്ത വിവാദത്തിലേക്ക്

ലോകകപ്പ് പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെതിരെ അർജന്‍റീന 3-2 ന്റെ വിജയം സ്വന്തമാക്കിയെങ്കിലും, മത്സരത്തിലെ റഫറിയിംഗ് കടുത്ത വിവാദത്തിലേക്ക്. ഈജിപ്തിനെ റഫറിയും വാറുംചേർന്ന് കൊള്ളയടിക്കുകയായിരുന്നു എന്ന ആരോപണവുമായി ആരാധകരും മുൻ താരങ്ങളും സ്പോർട്സ് ജേണലിസ്റ്റുകളും രംഗത്തെത്തി. സംശയാസ്പദമായ തീരുമാനങ്ങളെല്ലാം നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയ്ക്ക് അനുകൂലമായി മാറിയതോടെ സോഷ്യൽ മീഡിയയിൽ ഫിഫയ്ക്കും ഫ്രഞ്ച് റഫറി ഫ്രാൻസ്വ ലെറ്റെക്സിയർക്കും എതിരെ വലിയ പരാതികളാണ് ഉയരുന്നത്. ഒന്നാം പകുതിയില്‍ അർജന്‍റീനയുടെ റൈറ്റ് ബാക്ക് താരം നഹുവൽ മോളിന ഈജിപ്ഷ്യൻ വിംഗർ എമാം അഷൂറിനെ കൈ […]