യുഎസ് പണനയ സമിതി ഉടച്ചുവാര്‍ക്കുന്ന പുതിയ സമിതിയില്‍ ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും. പുതിയതായി നിയമിതനായ ചെയര്‍മാന്‍ കെവിന്‍ വാര്‍ഷ് ഇതിനായി അഞ്ച് പ്രത്യേക സമിതികള്‍ രൂപീകരിച്ചു. ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ വംശജര്‍ ദൗത്യസംഘങ്ങളില്‍ പ്രധാന പങ്ക് വഹിക്കും. ഏറെക്കാലമായി പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ ഫെഡിന്റെ പ്രവര്‍ത്തനങ്ങള്‍ പരിഷ്‌കരിക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് ഈ നീക്കം. 2013 മുതല്‍ 2016 വരെ ആര്‍ബിഐ ഗവര്‍ണറായി സേവനമനുഷ്ഠിച്ച രാജന്‍, ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ ചീഫ് ഇക്കണോമിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫെഡറല്‍ റിസര്‍വിന്റെ നിലവിലെ ബാലന്‍സ് ഷീറ്റ് സംവിധാനത്തിന്റെ ചെലവുകള്‍, ഗുണങ്ങള്‍, പ്രത്യാഘാതങ്ങള്‍ എന്നിവ പരിശോധിക്കുക. ഫെഡിന്റെ ആസ്തി കൈവശം വയ്ക്കല്‍, പണ നയം നടപ്പിലാക്കുന്നതില്‍ അവയുടെ പങ്ക് എന്നിവ വിലയിരുത്തുക തുടങ്ങിയവയാണ് ദൗത്യം.
