പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരക്ക് വധശിക്ഷ വിധിച്ചതിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ. കോടതിയിൽ വിശ്വാസമുണ്ടായിരുന്നതായും കോടതി ആ വിശ്വാസം കാത്തുവെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും സുധാകരന്റെ മക്കളായ അഖിലയും അതുല്യയും കണ്ണീരോടെ മാധ്യമങ്ങളോട് പറഞ്ഞു. കോടതി ഞങ്ങൾക്ക് ജോലി നൽകാൻ പറഞ്ഞതിൽ സന്തോഷമുണ്ട്. നാട്ടിലേക്ക് ഇനി പോകുന്നില്ല. അച്ഛന്റെയും അച്ചമ്മയുടെയും ഓർമകളാണ് അവിടെ. അത് വിഷമകരമാണ്. പഴയ ഓർമകളൊക്കെ വരുമെന്നതിനാൽ അവിടേക്ക് ഇനി പോകുന്നില്ല. 20 ലക്ഷം രൂപ പിഴത്തുക നൽകാൻ പറഞ്ഞത് വലിയ സഹായമാകുമെന്നും പെൺകുട്ടികൾ പറഞ്ഞു.
നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചതിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ
