ഓപ്പണ്‍ എ.ഐയുടെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജനായ ഉദയ് രുദ്ദരാജുവിനെ നിയമിച്ച് കമ്പനി. ഓപ്പണ്‍ എ.ഐയുടെ ചീഫ് ടെക്നോളജി ഓഫീസറായാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്സ്. എ.ഐയില്‍ ജോലി ചെയ്തിരുന്ന ഉദയ് കഴിഞ്ഞ വര്‍ഷമാണ് ഓപ്പണ്‍ എ.ഐയില്‍ ടെക് എക്സിക്യുട്ടീവ് ആയി ചേര്‍ന്നത്. ഉദയ് രുദ്ദരാജു തന്നെയാണ് ഈ വിവരം ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ചത്. 25000-ത്തില്‍ അധികം ജിപിയു ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എക്സ്.എ.ഐയുടെ എ.ഐ.സൂപ്പര്‍ കംപ്യൂട്ടറായ കൊളോസസ് വികസിപ്പിച്ചത് രുദ്ദരാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഓപ്പണ്‍ എ.ഐയില്‍ എത്തി ഒരുവര്‍ഷം പിന്നിട്ടതോടെയാണ് സ്ഥാനക്കയറ്റം ലഭിക്കുന്നത്. കമ്പനിയുടെ നെക്സ്റ്റ് ജനറേഷന്‍ എ.ഐ. മോഡലുകള്‍ക്കുള്ള കംപ്യൂട്ടിങ് സൗകര്യങ്ങള്‍ ഒരുക്കുകയാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്തം.
ഓപ്പണ്‍ എ.ഐയുടെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജന്
