യുഎസ് കമ്പനി കോറോ ഹെൽത്തിന് തിരിച്ചടി. 800 പേരുടെ ജോലി നഷ്ടപ്പെടുന്നതിൽ ഇടപെടാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും, പത്താം തീയതി നടക്കുന്ന ചർച്ചയിൽ പങ്കെടുക്കണമെന്നും കമ്പനി അധികൃതർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. പുതിയ ലേബർ കോഡ് പ്രകാരം ചർച്ച വരെ ജീവനക്കാർ ജോലിയിൽ തുടരുമെന്ന് തീരുമാനിക്കാൻ തൊഴിൽ വകുപ്പിന് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് കമ്പനി സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ തൊഴിൽ വകുപ്പ് ഇടപെടലിനെതിരെ ഹൈക്കോടതിയെ സമീപിച്ച കമ്പനിയോട് 800 പേരുടെ ജോലി നഷ്ടപ്പെടുന്നതിൽ ഇടപെടാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കോടതി […]
പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 9, വ്യാഴം
ഹോര്‍മൂസില്‍ മൂന്നു കപ്പലുകള്‍ക്കുനേരെ ആക്രമണം നടത്തിയ ഇറാനില്‍ അമേരിക്ക വീണ്ടും ശക്തമായ ആക്രമണങ്ങള്‍ നടത്തി. ഇറാന്റെ പ്രധാന തുറമുഖ നഗരങ്ങളായ ബന്ദര്‍ അബ്ബാസ്, സിരിക് എന്നിവിടങ്ങളിലും അതീവ തന്ത്രപ്രധാന തീരദേശ മേഖലകളായ ചബാഹര്‍, കോണാര്‍ക്, ബുഷഹര്‍, ഖേഷം ദ്വീപുകളിലും യുഎസ് വ്യോമാക്രമണം നടത്തി. തുറമുഖങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍, കപ്പല്‍ വിരുദ്ധ മിസൈല്‍ വിക്ഷേപണ തറകള്‍, തീരദേശ റഡാര്‍ സംവിധാനങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവ തകര്‍ത്തെന്ന് യുഎസ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. എണ്‍പതിലധികം കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് യുഎസ് […]
രാത്രി വാർത്തകൾ
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുന്ന് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച വയനാട്, കോഴിക്കോട് ജില്ലകൾക്ക് പുറമെ മലപ്പുറത്താണ് ഇപ്പോൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതത് ജില്ലകളിലെ ജില്ലാ കളക്ടര്‍മാരാണ് കനത്ത മഴയുടെ പശ്ചാത്തലത്തിൽ അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. , കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും […]
വിദേശനാണയ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ അളവ് കൂട്ടി ആര്‍ബിഐ
റിസര്‍വ് ബാങ്ക് വിദേശനാണയ ശേഖരത്തില്‍ ഡോളര്‍ ഒഴിവാക്കി സ്വര്‍ണത്തിന്റെ അളവ് കൂട്ടുന്നു. രണ്ടുവര്‍ഷത്തിനിടെ 61.5 ടണ്‍ സ്വര്‍ണം വാങ്ങിയതും രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നതും ആര്‍.ബി.ഐയുടെ സ്വര്‍ണശേഖരത്തിന്റെ മൂല്യം റെക്കോഡ് ഉയരമായ 11,582 കോടി ഡോളറിലെത്തിച്ചു. വിദേശനാണയ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ വിഹിതം ഒരു വര്‍ഷത്തിനിടെ 12ല്‍ നിന്ന് 17 ശതമാനമായി ഉയര്‍ന്നു. 2015ല്‍ 557.18 ടണ്‍ മാത്രമായിരുന്ന സ്വര്‍ണശേഖരം ഇപ്പോള്‍ 880.52 ടണ്ണാണ്. 2022-ലെ റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിനുശേഷമാണ് കേന്ദ്രബാങ്കുകള്‍ ഡോളറിന് പകരം സ്വര്‍ണം കരുതല്‍ ആസ്തിയായി […]
‘മ്യൂസ് ഇമേജ്’ പുറത്തിറക്കി മെറ്റ
മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റാ പ്ലാറ്റ്ഫോംസിന്റെ ആദ്യ ഇമേജ്-ജനറേഷന്‍ മോഡലായ ‘മ്യൂസ് ഇമേജ്’ പുറത്തിറക്കി. മെറ്റാ സൂപ്പര്‍ ഇന്റലിജന്‍സ് ലാബ്സാണ് ഈ പുതിയ മോഡല്‍ വികസിപ്പിച്ചത്. മെറ്റാ എഐ ചാറ്റ്ബോട്ടില്‍ സംയോജിപ്പിച്ചാണ് ഇത് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. സങ്കീര്‍ണ്ണമായ പ്രോംറ്റുകള്‍ മനസ്സിലാക്കാനും ചിത്രങ്ങള്‍ ഇന്‍പുട്ടായി സ്വീകരിക്കാനും ഈ സംവിധാനത്തിന് സാധിക്കും. കൂടാതെ, എഐ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ നേരിട്ട് എഡിറ്റ് ചെയ്യാനും കഴിയും. ഇമേജ് ജനറേഷന്‍, ഇമേജ് എഡിറ്റിങ്, ചിത്രത്തിലുള്ള ഉത്പന്നങ്ങള്‍ തിരയുക, പഴയ ചിത്രങ്ങളുടെ വ്യക്തത വര്‍ധിപ്പിക്കുന്ന ഇമേജ് എന്‍ഹാന്‍സ് […]
‘ടോക്സിക്’ ചിത്രത്തിലെ ‘തബാഹി’ വീഡിയോ ഗാനം
ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്സി’-ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘തബാഹി’ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ഗാനത്തില്‍ യഷിന്റെയും കിയാര അദ്വാനിയുടെയും തീവ്രമായ പ്രണയരംഗങ്ങളാണുള്ളത്. സീ മ്യൂസിക് കമ്പനിയാണ് ഗാനം റിലീസ് ചെയ്തത്. വിഖ്യാത പേര്‍ഷ്യന്‍ കവി റൂമിയുടെ പ്രശസ്തമായ വരികളോടെയാണ് നാലുമിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോ ഗാനം ആരംഭിക്കുന്നത്. റഗ്ഗ്ഡ് ലുക്കില്‍ യഷ് എത്തുമ്പോള്‍ കിയാര ക്ലാസിക് യൂറോപ്യന്‍ ശൈലിയിലാണ് പ്രത്യക്ഷപ്പെടുന്നത്. നയന്‍താര, […]
‘റോട്ടന്‍ സൊസൈറ്റി’ ചിത്രം 19ന് റിലീസ് ചെയ്യും
മലയാള സിനിമാ ലോകത്തിന് അഭിമാനമായ പരീക്ഷണാത്മക ചിത്രം ‘റോട്ടന്‍ സൊസൈറ്റി’ ആഗോളതലത്തില്‍ അപൂര്‍വനേട്ടങ്ങള്‍ കൈവരിച്ച് മുന്നേറുന്നു. ലോകമെമ്പാടുമുള്ള വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച്, ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ (150 അവാര്‍ഡുകള്‍) കരസ്ഥമാക്കുന്ന ‘ഫൗണ്ട് ഫൂട്ടേജ്’ ഫീച്ചര്‍ ഫിലിം എന്ന റെക്കോഡോടെ ചിത്രം അമേരിക്ക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി. ചരിത്ര നേട്ടത്തിന് പിന്നാലെ, ചിത്രം പ്രമുഖ അമേരിക്കന്‍ ഒ.ടി.ടി. വിതരണ കമ്പനിയായ പി.ഒ.വി. ഹൊറര്‍ വഴി ജൂലൈ 19-ന് ഔദ്യോഗികമായി റിലീസ് ചെയ്യും. എസ്.എസ്. […]
പുതിയ ഇലക്ട്രിക് ബൈക്ക് റോര്‍ ഇവോ പുറത്തിറക്കി
ഒബെന്‍ ഇലക്ട്രിക് അവരുടെ പുതിയ ഇലക്ട്രിക് ബൈക്കായ റോര്‍ ഇവോ പുറത്തിറക്കി. 1.25 ലക്ഷം (എക്‌സ്-ഷോറൂം) വിലയിലാണ് ബൈക്ക് പുറത്തിറക്കിയത്. സ്മാര്‍ട്ട് ഐക്യു സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന വ്യവസായത്തിലെ ആദ്യത്തെ ബൈക്കാണ് റോര്‍ ഇവോ. എഐ പവര്‍ഡ് ഒപ്റ്റിമൈസേഷന്‍ സാങ്കേതികവിദ്യയാണ് ഈ ബൈക്കില്‍ വരുന്നത്. ഈ സാങ്കേതികവിദ്യ ബൈക്കിന്റെ റേഞ്ച് 15 ശതമാനം വരെ വര്‍ദ്ധിപ്പിക്കും. പ്രൊജക്ടര്‍ ഹെഡ്ലാമ്പും ഇതിലുണ്ട്. 9 കിലോവാട്ട് മോട്ടോറും 3.4 കിലോവാട്ട്അവര്‍ എല്‍എഫ്പി ബാറ്ററിയുമാണ് ബൈക്കിന് കരുത്ത് പകരുന്നത്. മണിക്കൂറില്‍ 110 കിലോമീറ്റര്‍ […]
ഒഥെല്ലോ
ലോക നാടക വേദിയില്‍ ഇന്നും തിളങ്ങുന്ന നാടകമാണ് ഒഥെല്ലോ. പല കാലങ്ങളില്‍ പല വിധ വായനകളിലൂടെ കടന്നുപോകുമ്പോഴും വിസ്മയം അവശേഷിപ്പിക്കുന്ന നാടകം. രതിയും മരണവും ജീവിതത്തിന്റെ രണ്ട് വശങ്ങളിലായി അങ്കനം ചെയ്യപ്പെട്ട് പകിട കളിക്കുകയാണിതില്‍. കഥാപാത്രസൃഷ്ടിയിലും സുഘടിതമായ മുഹൂര്‍ത്തങ്ങളുടെ വിന്യാസത്തിലും കാണാനും കേള്‍ക്കാനും വായിക്കാനും ഒരുപോലെ പ്രീയതരമാണീ നാടകം. ഗാഢ പ്രണയത്തിന്റെ ആശ്ലേഷത്തില്‍ സംശയത്തിന്റെ ഒരു തീപ്പൊരി വീണാല്‍ എന്തു സംഭവിക്കും? ഷേക്‌സ്പിയര്‍ നാടകത്തിന്റെ ലളിതമലയാള പരിഭാഷ. ‘ഒഥെല്ലോ’. വില്ല്യം ഷേക്‌സ്പിയര്‍. വിവര്‍ത്തനം – എം.രാജീവ് കുമാര്‍. […]
അസിഡിറ്റിയുള്ളവര്‍ക്ക് അത്താഴത്തിന് ചോറ് കഴിക്കാം
അത്താഴം ലളിതമായില്ലെങ്കില്‍ ദഹനത്തെയും മെറ്റബോളിസത്തെയും മോശമാക്കും. അതോടെ രാത്രിയിലെ ഉറക്കത്തെയും ബാധിക്കാം. അതുകൊണ്ട് തന്നെ ദിവസത്തെ അവസാന ഭക്ഷണമായ അത്താഴത്തിന് പ്രാധാന്യം കൂടുതലാണ്. മിക്കവാറും ആളുകള്‍ ചോറോ ചപ്പാത്തിയോ ആണ് അത്താഴത്തിന് തിരഞ്ഞെടുക്കുക. ഇവ രണ്ട് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതാണ്. എന്നാല്‍ അവയുടെ ദഹന ശേഷിയും നാരുകളുടെ അളവും വ്യത്യാസപ്പെട്ടിരിക്കുന്നു. ഗോതമ്പ് അല്ലെങ്കില്‍ മള്‍ട്ടിഗ്രെയിന്‍ മാവ് ഉപയോഗിച്ചാണ് സാധാരണ ചപ്പാത്തി ഉണ്ടാക്കുക. ഇതില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹിക്കാന്‍ സമയമെടുക്കാം. അതുകൊണ്ട് തന്നെ കൂടുതല്‍ നേരം വയറ് […]
