Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി തിരുവനന്തപുരത്ത് നാളെ നിർണായക യോഗം

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി തിരുവനന്തപുരത്ത് നാളെ നിർണായക യോഗം. ദക്ഷിണേന്ത്യൻ ഡിജിപിമാർ യോഗത്തിൽ പങ്കെടുക്കും.തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് നടക്കുന്ന യോഗം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തിൽ പുതിയൊരു സഹകരണ മാതൃകയ്ക്ക് തുടക്കം കുറിക്കുന്ന ഒന്നാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അയൽസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ഒഴുകുന്ന ലഹരിമരുന്നിന്റെ ഉറവിടങ്ങൾ കണ്ടെത്തി തകർക്കുക എന്ന ലക്ഷ്യത്തോടെ ആണ് യോഗം സംഘടിപ്പിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പി എസ്‌ സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഊർജ്ജിതമാക്കാൻ  എസ് ഐ ടി രൂപീകരിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി

പി എസ്‌ സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഊർജ്ജിതമാക്കാൻ  എസ് ഐ ടി രൂപീകരിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. ഐ ജി അജിത ബീഗമായിരിക്കും എസ് ഐ ടിയെ നയിക്കുകയെന്നാണ് ഡി ജി പിയുടെ ഉത്തരവിൽ പറയുന്നത്. എസ് പി സക്കറിയ മാത്യു, ഡി വൈ എസ് പി അജയ് നാഥ് എന്നിവരാണ് മറ്റ് അംഗങ്ങൾ. ക്രൈംബ്രാഞ്ച് എ ഡി ജി പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് രണ്ടാഴ്ച കൂടുമ്പോൾ സമർപ്പിക്കണമെന്നും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഐഎഎസ് ഉദ്യോ​ഗസ്ഥ ദിവ്യ എസ് അയ്യരെ മാറ്റിയ സംഭവം വിവാദ വിഷയമാക്കേണ്ട കാര്യമില്ലെന്ന് സിപിഎം നേതാവ് കെ.കെ. ശൈലജ

ഐഎഎസ് ഉദ്യോ​ഗസ്ഥ ദിവ്യ എസ് അയ്യരെ മാറ്റിയ സംഭവം വിവാദ വിഷയമാക്കേണ്ട കാര്യമില്ലെന്ന് സിപിഎം നേതാവ് കെ.കെ. ശൈലജ. സർക്കാർ വരുമ്പോ അങ്ങോട്ടും ഇങ്ങോട്ടും മാറുമെന്നും ശൈലജ പറഞ്ഞു. ദിവ്യയെ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ നേരത്തെ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാ​ഗേഷ് വിമർശനമുന്നയിച്ചിരുന്നു. ഡീലിന്റെ ഭാ​ഗമായിട്ടാണ് ദിവ്യയെ മാറ്റിയെതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പിന്നാലെ മറുപടിയുമായി വി.ഡി. സതീശനും രം​ഗത്തെത്തി. ദിവ്യയെ മാറ്റിയത് സ്വാഭാവിക നടപടിയാണെന്നും വിഴിഞ്ഞത്തിന്റെ കാര്യത്തിൽ രാ​ഗേഷിന് എന്താണ് പ്രത്യേക താൽപര്യമെന്നും തന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുതെന്നുമായിരുന്നു […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തിൽ ഇപി ജയരാജൻ്റെ പ്രസ്താവയിൽ മറുപടി പറയാതെ വി എന്‍ വാസവൻ

വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തിൽ ഇപി ജയരാജൻ്റെ പ്രസ്താവയിൽ മറുപടി പറയാതെ വി എന്‍ വാസവൻ. സിപിഎമ്മിൽ ഭിന്നാഭിപ്രായമില്ലെന്ന് പറഞ്ഞ വി എന്‍ വാസവന്‍, വിഴിഞ്ഞം സംബന്ധിച്ച് ഇ പി ജയരാജൻ പറഞ്ഞത് അറിയില്ലെന്നാണ് പ്രതികരിച്ചത്. ഇപി പാർട്ടി ലൈനിൽ തന്നെയാണ് പോകുന്നത്. പാർട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ് പാർട്ടി സെക്രട്ടറിയും പ്രതിപക്ഷ നേതാവും പറയുന്നത്. ഇപി കൂടി പങ്കെടുത്ത യോഗത്തിലാണ് കാര്യങ്ങൾ ചർച്ച ചെയ്തത്. പാർട്ടി യോഗത്തിൽ വിഴിഞ്ഞം ചർച്ചയിൽ ഇ പി എതിരഭിപ്രായം പറഞ്ഞില്ലെന്നും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ പ്രിയങ്കാ ഗാന്ധിയുടെ അസാന്നിധ്യത്തിൽ പ്രതിഷേധിച്ച് എഐഎസ്എഫ്

വയനാട് നേരിടുന്ന അതീവ ഗുരുതരമായ ഈ സാഹചര്യത്തിൽ മണ്ഡലത്തിലെ ജനപ്രതിനിധിയുടെ സജീവമായ ഇടപെടൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിയങ്കാ ഗാന്ധിക്ക് എഐഎസ്എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി തുറന്ന കത്തെഴുതി. ദുരന്തബാധിതർക്കൊപ്പം നേരിട്ട് നിൽക്കാനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും എംപി അടിയന്തരമായി മുന്നിട്ടിറങ്ങണമെന്ന് കത്തിലൂടെ എഐഎസ്എഫ് ആവശ്യപ്പെട്ടു. നിരവധി കുടുംബങ്ങൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും, അനേകം മനുഷ്യർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, മണ്ഡലത്തിന്‍റെ എംപി എന്ന നിലയിൽ പ്രിയങ്കാ ഗാന്ധിയിൽ നിന്ന് കൂടുതൽ ശക്തമായ നേതൃത്വവും […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 9, വ്യാഴം

  വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ നാലു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി. മരിച്ചവരെല്ലാം ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇനി ഒരാളെകൂടി കണ്ടെത്താനുണ്ട്. തെരച്ചില്‍ തുടരുകയാണ്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ക്ലോക്ക് റൂം കെട്ടിടം പ്ളാറ്റ്ഫോമിലേക്കു തകര്‍ന്നുവീണതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിന്‍ സര്‍വീസ് നിര്‍ത്തി. നാലാമത്തെ ട്രാക്കിലൂടെ മാത്രമാണു ട്രെയിന്‍ ഗതാഗതം. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം മാത്രമേ ഗതാഗതം പുനസ്ഥാപിക്കൂ. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇറാൻ പരമോന്നത നേതാവ് ഖമനയിയുടെ കബറടക്കം വൈകും

ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ ഇന്നു രാവിലെ നടക്കാനിരുന്ന കബറടക്കം പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയിലേക്ക് മാറ്റി, ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്കാണ് കബറടക്കം. ഇറാനിലെ മഷാദിലാണ് കബറടക്കം നടക്കുക. ഇറാനിൽ അമേരിക്കൻ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടതായും 78 പേർക്ക് പരുക്കേറ്റതായും ഇറാൻ. ആക്രമിക്കപ്പെട്ടവയിൽ റെയിൽവേ പാലവും ഉൾപ്പെടും. ഇറാനിലും അയല്‍രാജ്യമായ ഇറാഖിലുമായി ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത, ദിവസങ്ങള്‍ നീണ്ട വിലാപയാത്രകള്‍ക്ക് ശേഷമാണ് ഖമേനിയുടെ മൃതദേഹം അന്ത്യവിശ്രമത്തിനായി മഷാദില്‍ എത്തിക്കുന്നത്. എന്നാല്‍, ചടങ്ങുകളുടെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പി എസ്സ് സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി

പി എസ്സ് സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറങ്ങി. ഐജി അജിതാബീഗത്തിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുക. പി.എസ്.സിയുടെ നിയമന നടപടികളെ കുറിച്ച് ഉയർന്ന ആരോപണങ്ങൾ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പി.എസ്.സിയുടെ വിശ്വാസ്യത കെടുത്തുന്ന ആക്ഷേപങ്ങളാണ് ഉയർന്നുവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പി എസ് സി പരീക്ഷയും നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ അന്വേഷണസംഘം പരിശോധിക്കും.

Posted inബിസിനസ്സ്

ആഗോള വളര്‍ച്ചാ നിരക്ക് വീണ്ടും വെട്ടിക്കുറച്ച് ഐഎംഎഫ്

പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, 2026ലെ ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്ക് വീണ്ടും വെട്ടിക്കുറച്ച് അന്താരാഷ്ട്ര നാണയ നിധി. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ആഗോള വളര്‍ച്ചാ പ്രവചനം താഴ്ത്തുന്നത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം 2026ല്‍ ആഗോള സമ്പദ്വ്യവസ്ഥ 3 ശതമാനം മാത്രമായിരിക്കും വളര്‍ച്ച കൈവരിക്കുക. കഴിഞ്ഞ ഏപ്രിലില്‍ പ്രവചിച്ച 3.1 ശതമാനത്തില്‍ നിന്നാണ് ഈ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. എ.ഐ മേഖലയിലുണ്ടായ വന്‍ ഡിമാന്‍ഡാണ് സമ്പദ്വ്യവസ്ഥയെ കൂടുതല്‍ തകര്‍ച്ചയില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയതെന്നും ഐ.എം.എഫ് വിലയിരുത്തുന്നു. […]

Posted inടെക്നോളജി

എഐ പരിശീലകരെത്തേടി ഓപ്പണ്‍എഐ

സാന്‍ ഫ്രാന്‍സിസ്‌കോയിലെ അപ്ലൈഡ് എഐ ടീമില്‍ നിയമിക്കാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് വിദഗ്ധനെത്തേടി നിര്‍മിതബുദ്ധി കമ്പനിയായ ഓപ്പണ്‍എഐ. പ്രതിമാസം 1,85,000 മുതല്‍ 2,05,000 ഡോളര്‍ വരെ (ഏകദേശം 1.7 കോടി മുതല്‍ 1.9 കോടി രൂപ വരെ) ശമ്പളവും ഓഹരികളുമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്യുന്നത്. എഐ സിസ്റ്റങ്ങളെ പരിശീലിപ്പിക്കുകയാണ് വിദഗ്ധന്‍ ചെയ്യേണ്ടത്. പരിശീലനം നേടുന്ന എഐ സംവിധാനങ്ങള്‍ തുടര്‍ന്ന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാര്‍ ചെയ്യുന്ന പ്രതിദിന ജോലികള്‍ ഏറ്റെടുക്കും. കമ്പനി – ഇന്‍ഡസ്ട്രി റിസര്‍ച്ച്, ഫിനാന്‍ഷ്യല്‍ അനാലിസിസ്, വാല്യുവേഷന്‍, ഡീല്‍ […]