6 33

ഇന്റര്‍നെറ്റ് ഇല്ലാതെയും ഇനി ഇന്ത്യയില്‍ യുപിഐ ഇടപാട് നടത്താം. യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസിന്റെ ഓഫ്ലൈന്‍ ‘ടാപ്പ് ആന്‍ഡ് പേ’ പ്രവര്‍ത്തനം ഇന്ത്യ ആരംഭിക്കുന്നതോടെയാണിത്. ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണും പിഒഎസ് മെഷീനും ഓഫ്‌ലൈനില്‍ ആയിരിക്കുമ്പോള്‍ പോലും പണം ഇടപാട് നടത്താന്‍ അനുവദിക്കുന്നതാണ് പുതിയ സംവിധാനം. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ നിലവിലുള്ള ടാപ്പ് ആന്‍ഡ് പേ സംവിധാനത്തിന് സമാനമായി ഇത് പ്രവര്‍ത്തിക്കും. ഉപയോക്താക്കള്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള സമയത്ത് അവരുടെ യുപിഐ ലൈറ്റ് വാലറ്റില്‍ പണം നിറയ്ക്കണം. വാലറ്റ് നിറച്ചുകഴിഞ്ഞാല്‍, അവരുടെ എന്‍എഫ്‌സി സജ്ജീകരിച്ച സ്മാര്‍ട്ട്ഫോണ്‍ അനുയോജ്യമായ പിഒഎസ് ടെര്‍മിനലില്‍ ടാപ്പ് ചെയ്താല്‍ പേയ്മെന്റ് നടത്താം. രണ്ട് ഉപകരണങ്ങള്‍ക്കും ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കില്‍ പോലും ഇത് സാധ്യമാകും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *