പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തുന്ന വൈശാഖ് ചിത്രം ‘ഖലീഫ’ യിലെ പ്രണയഗാനം ‘അസലായവളേ..’ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഓഗസ്റ്റ് 20 ന് ഓണം റിലീസായി എത്തുന്ന ചിത്രത്തിലെ ഗാനമിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജേക്‌സ് ബിജോയ്- സിദ്ദ് ശ്രീറാം കൂട്ടുകെട്ടില്‍ പിറന്ന ഈ ഗാനത്തിന് മുത്തുവാണ് വരികള്‍ ഒരുക്കിയത്. ജേക്‌സ് ബിജോയ് സംഗീതം പകര്‍ന്ന ഗാനം സിദ് ശ്രീറാമും മഖ്ബൂല്‍ മന്‍സൂറും ചേന്നാണ് ആലപിച്ചത്. ദുബായില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘ഖലീഫ’ രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ‘മാമ്പറയ്ക്കല്‍ ആമിര്‍ അലി’ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുമ്പോള്‍ ‘മാമ്പറയ്ക്കല്‍ അഹമ്മദ് അലി’യായി മലയാളത്തിന്റെ ഇതിഹാസം മോഹന്‍ലാലാണ് അതിഥി വേഷത്തില്‍ എത്തുന്നത്. മാളവിക ശര്‍മ്മയാണ് ചിത്രത്തിലെ നായിക. ജിനു എബ്രഹാമാണിന്റെതാണ് തിരക്കഥ. ജിനു ഇന്നോവേഷന്‍സിന്റെ ബാനറില്‍ ജിനു വി എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
