മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘അവഞ്ചേഴ്സ്: ഡൂംസ്‌ഡേ’ സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നു. മാര്‍വല്‍ മള്‍ട്ടിവേഴ്സിലെ സൂപ്പര്‍ ഹീറോകളെല്ലാം ചിത്രത്തില്‍ അണിനിരക്കുന്നു. മാര്‍വലിലേക്കുള്ള തിരിച്ചുവരവില്‍ റോബര്‍ട്ട് ഡൗണി ജൂനിയറാണ് ഡോ. ഡൂം ആയി വേഷമിടുന്നത്. ക്രിസ് ഈവന്‍സ്, ക്രിസ് ഹെംസ്വര്‍ത്ത്, പെഡ്രോ പാസ്‌കല്‍, പോള്‍ റൂഡ്, ആന്റണി മാക്കി, ഫ്ലോറന്‍സ് പ്യൂ, വനേസ കിര്‍ബി, എബണ്‍ മോസ്-ബാക്രാക്ക്, വ്യാറ്റ് റസ്സല്‍, ചാനിങ് ടാറ്റം, സിമു ലിയു, ഇയാന്‍ മക്കെല്ലന്‍, ടോം ഹിഡില്‍സ്റ്റണ്‍, ജെയിംസ് മാര്‍സ്ഡെന്‍, പാട്രിക് സ്റ്റുവര്‍ട്ട്, ലെറ്റീഷ്യ റൈറ്റ്, ലൂയിസ് പുള്‍മാന്‍, കെല്‍സി ഗ്രാമര്‍, കാതറിന്‍ ന്യൂട്ടണ്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഡിസംബര്‍ 18-നാണ് ‘അവഞ്ചേഴ്സ്: ഡൂംസ്‌ഡേ’ ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ചിത്രം ലഭ്യമാകും. ആന്റണി റൂസോയും ജോ റൂസോയും (റൂസോ ബ്രദേഴ്സ്) ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ട്രെയിലറിന് പുറമെ ചിത്രത്തിന്റെ പുതിയ പോസ്റ്ററും മാര്‍വല്‍ പങ്കുവെച്ചിട്ടുണ്ട്.
‘അവഞ്ചേഴ്സ്: ഡൂംസ്‌ഡേ’ സിനിമയുടെ ട്രെയിലര്‍
