ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ. രാജ്യത്തുടനീളം 30,000-ത്തിലധികം ഇലക്ട്രിക് വാഹന ചാര്‍ജിങ് പോയിന്റുകള്‍ ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്ന സംവിധാനമാണ് കമ്പനി അവതരിപ്പിച്ചത്. മൈ ഹ്യുണ്ടായി ആപ്പിലൂടെ ഈ സേവനം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. പ്രമുഖ ചാര്‍ജ് പോയിന്റ് ഓപ്പറേറ്റര്‍മാരുമായും സേവനദാതാക്കളുമായും ചേര്‍ന്നാണ് സംയോജിത ചാര്‍ജിങ് ശൃംഖല ഒരുക്കിയിരിക്കുന്നത്. ഹ്യുണ്ടായി വാഹന ഉടമകള്‍ക്ക് മാത്രമല്ല, എല്ലാ ബ്രാന്‍ഡുകളിലെയും ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ക്കും ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാനാകും. സമീപത്തെ ചാര്‍ജിങ് സ്റ്റേഷന്‍ കണ്ടെത്തുക, നാവിഗേഷന്‍, മുന്‍കൂട്ടി ബുക്കിങ്, ഡിജിറ്റല്‍ പേയ്മെന്റ് എന്നിവയെല്ലാം മൈ ഹ്യുണ്ടായി ആപ്പിലൂടെ സാധ്യമാകും. രാജ്യത്തുടനീളം ശരാശരി 25 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ചാര്‍ജിങ് സൗകര്യം ലഭ്യമാകുന്ന രീതിയിലാണ് ശൃംഖല വികസിപ്പിച്ചിരിക്കുന്നത്.
മൈ ഹ്യുണ്ടായി ആപ്പിലൂടെ വാഹനം ചാര്‍ജ് ചെയ്യാം
