‘കുറിവരച്ചാലും കുരിശുവരച്ചാലും…’ മതനിരപേക്ഷതയുടെ കൊടിയടയാളങ്ങളിലൊന്നായി ഈ പാട്ടുമാറിയപ്പോഴും നിയമക്കുരുക്കിലകപ്പെട്ട് ഇരുട്ടില്‍വീണുപോയ ‘മൗനം’ സിനിമ 15 വര്‍ഷത്തിനുശേഷം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. സിനിമയ്ക്കുവേണ്ടി വീട് നഷ്ടപ്പെടുത്തിയ ശേഷം അതിനടുത്തുള്ള ഒറ്റമുറിയിലിരുന്ന് സംവിധായകന്‍ സുരേഷ് മച്ചാട് നടത്തിയ ശ്രമമാണ് ഫലം കാണുന്നത്. 2011-ല്‍ ചിത്രീകരിച്ച സിനിമ രണ്ടാംവരവിനായി ഡിജിറ്റിലാക്കിക്കഴിഞ്ഞു. ഇതിനുള്ള പത്തുലക്ഷത്തോളം രൂപ മുടക്കാന്‍ സിയോണ്‍ ഷാജു എന്ന വ്യക്തി തയ്യാറായതോടെയാണ് മൗനത്തിന് പുതുവഴിയൊരുങ്ങിയത്. യേശുദാസിന്റെ പ്രിയഗാനത്തിന്റെ വരികളും ഈണവും എം.ഡി. രാജേന്ദ്രന്റേതാണ്. മാടമ്പ് കുഞ്ഞുകുട്ടന്റെ ‘കോളനി’ എന്ന നോവലിനെ അടിസ്ഥാനമാക്കി […]
‘ഡോസ്’ ജൂലൈ 10 മുതല്‍ ഒടിടി റീലിസിന്
അഭിലാഷ് ആര്‍ നായര്‍ സംവിധാനം നിര്‍വഹിച്ച ‘ഡോസ്’ ഒടിടി റീലിസിസിന് എത്തുന്നു. മെയ് മാസത്തില്‍ തീയേറ്ററുകളില്‍ എത്തിയ ഡോസ് ഒരു മെഡിക്കല്‍ ത്രില്ലര്‍ സിനിമയാണ്. ജൂലൈ 10ന് നാല് ഭാഷകളില്‍ ചിത്രം ഒടിടിയില്‍ എത്തും. ആമസോണ്‍ പ്രൈം, മനോരമ മാക്‌സ്, സിംപ്ലി സൗത്ത്, എപി ഇന്റര്‍നാഷണല്‍ സൗത്ത് സിനിമാസ്, ലയണ്‍സ്ഗേറ്റ് പ്ലേ, ആഹാ എന്നീ ഒടിടി പ്ലാറ്റുഫോമുകളില്‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ആണ് ചിത്രം സ്ട്രീം ചെയ്യുക. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ക്രൈമും […]
സിനിലക്‌സ് എഡിഷനായി പുതിയ കളര്‍ ഓപ്ഷന്‍
എക്‌സഇവി 9ഇ സിനിലക്‌സ് എഡിഷനായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ സാറ്റിന്‍ ഡെസേര്‍ട്ട് മിസ്റ്റ് എന്ന എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു 2026 മാര്‍ച്ചില്‍ അവതരിപ്പിച്ചു. സാറ്റിന്‍ ബ്ലാക്ക്, സാറ്റിന്‍ വൈറ്റ് ഫിനിഷുകള്‍ക്കൊപ്പം ഏറ്റവും പുതിയ പെയിന്റ് ഷേഡും ഇപ്പോള്‍ സിനിലക്‌സ് ലൈനപ്പില്‍ നിര്‍മ്മാതാക്കള്‍ ചേര്‍ത്തിട്ടുണ്ട്. ഇതിന്റെ എക്‌സ്-ഷോറൂം വില ഇപ്പോഴും 29.35 ലക്ഷം രൂപയാണ്. എക്‌സഇവി 9ഇ സിനിലക്‌സ് എഡിഷന്‍ 79 കിലോവാട്ട്അവര്‍ ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കും പൂര്‍ണ്ണമായും ലോഡ് ചെയ്ത പാക്ക് ത്രീ ട്രിമ്മും […]
കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇന്ന് മൂന്നാമത്തെ മൃതദേഹമാണ് കണ്ടെത്തിയത്. ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഇനി രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്. ഇന്ന് രാവിലെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഒന്നാം സോണിൽ നടത്തിയ പരിശോധനയിലാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. മീനാക്ഷി പുഴയിൽ നടത്തിയ പരിശോധനയിലാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്.
രാധേയ കര്‍ണ്ണന്‍
മഹാഭാരതത്തിലെ വീരനായകന്‍ കര്‍ണ്ണന്റെ കഥ പല നോവലുകള്‍ക്കും വിഷയമായിട്ടുണ്ട്. എന്നാല്‍ ഭാവന ചോര്‍ത്തിക്കളഞ്ഞ് യുക്തിയുടെ പക്ഷത്തുനിന്ന് ഹൃദയത്തിന്റെ ഭാഷയില്‍ ആഖ്യാനം ചെയ്യുന്ന കൃതിയാണിത്. രാധയുടെ പുത്രന്‍ കര്‍ണ്ണനെ മഹാഭാരത കഥയുടെ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളില്‍ കൊണ്ടുനിര്‍ത്തി വായനക്കാര്‍ക്ക് ചിന്തിക്കാന്‍ വഴിയൊരുക്കുന്ന കൃതിയാണിത്. ധര്‍മ്മാധര്‍മ്മ വിവേചനങ്ങള്‍ ശരിയായ വിധത്തില്‍ അപഗ്രഥിക്കുമ്പോഴും നീതിയുടെ കൊടിക്കൂറ ഉയര്‍ത്തിക്കെട്ടുന്ന ഈ നോവല്‍ കര്‍ണ്ണനെപ്പറ്റി എഴുതപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പുതുമ അവകാശപ്പെടുന്ന കൃതിയാണ്. ‘രാധേയ കര്‍ണ്ണന്‍’. എസ് ശങ്കര്‍. പരിധി പബ്‌ളിക്കേഷന്‍സ്. വില 361 രൂപ.
ക്ഷീണവും ചുമയും രണ്ടാഴ്ച വരെ നീണ്ടുനില്‍ക്കും
മഴക്കാലമായതോടെ ഇന്‍ഫ്‌ലുവന്‍സ ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇന്‍ഫ്‌ലുവന്‍സ വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണിത്. മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ഇന്‍ഫ്‌ലുവന്‍സ വൈറസുകള്‍ മൂലമാണ് പനി ഉണ്ടാകുന്നത്. പനിക്കു പുറമെ തലവേദന, തൊണ്ടവേദന, ശരീരവേദന, ഛര്‍ദ്ദി, എന്നിവയാണ് പലരിലും ലക്ഷണങ്ങള്‍. മിക്ക ആളുകളും ഇന്‍ഫ്‌ലുവന്‍സയില്‍ നിന്ന് 5 മുതല്‍ 7 ദിവസത്തിനുള്ളില്‍ സുഖം പ്രാപിക്കും. എന്നിരുന്നാലും ക്ഷീണവും നേരിയ ചുമയും രണ്ടാഴ്ച വരെ നീണ്ടുനില്‍ക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ചികിത്സതേടുകയും വിശ്രമം എടുക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. രോഗം തടയുന്നതിനായി […]
മദ്ധ്യാഹ്‌ന വാർത്തകൾ
വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതുവരെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇനി കണ്ടെത്താനുള്ള മൂന്ന് പേർക്കായി പ്രദേശത്ത് വ്യാപകമായ തെരച്ചിൽ തുടരുകയാണ്. വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തഭൂമി സന്ദർശിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. എംവി ഗോവിന്ദൻ, എംവി ജയരാജൻ എന്നിവർക്കൊപ്പമാണ് പിണറായി വിജയൻ എത്തിയത്. മന്ത്രി എപി അനിൽകുമാറും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു. വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം […]
കള്ളാടിയിലെ ദുരന്തഭൂമി സന്ദർശിച്ച് പിണറായി വിജയൻ
വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തഭൂമി സന്ദർശിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. എംവി ഗോവിന്ദൻ, എംവി ജയരാജൻ എന്നിവർക്കൊപ്പമാണ് പിണറായി വിജയൻ എത്തിയത്. മന്ത്രി എപി അനിൽകുമാറും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു. ദുരന്തമേഖല സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് ക്യാമ്പും സന്ദർശിച്ചു. ശേഷം ആശുപത്രിയിൽ എത്തി ചികിത്സയിൽ കഴിയുന്നവരേയും കണ്ടു. ഇന്നലെ രാത്രിയാണ് പിണറായി വിജയൻ വയനാട്ടിൽ എത്തിയത്.
കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണം അഞ്ചായി. ഏഴ് മണിയോടെ ആരംഭിച്ച തിരച്ചിലിനെ തുടർന്ന് ഒമ്പത് മണിയോടെയാണ് എസ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ മുഹമ്മദ് ഇമ്രാന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത്. എന്നാല്‍ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.മീനാക്ഷി പുഴ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.നാല് സോണുകളായി തിരിച്ച് നടത്തുന്ന പരിശോധനയിൽ ഒന്നാംസോണിലും മൂന്നാം സോണിലും ആണ് അതീവ സാധ്യതാ […]
കേരള പൊലീസ് വെബ് സൈറ്റ് തകരാറിൽ
കേരള പൊലീസ് വെബ് സൈറ്റ് തകരാറിൽ. അയാപ്‌സ് എന്ന സോഫ്റ്റ് വെയറാണ് തകരാറിലായത്. ഹാക്ക് ചെയ്തതായാണ് സംശയം. ഓൺലൈനായുള്ള ഫയൽ കൈമാറ്റം നിലച്ചതോടെ പൊലീസ് കെൽട്രോണിൻ്റെ സഹായം തേടി . വെബ്‌സൈറ്റ് തിരിച്ചെടുക്കാനുള്ള സാങ്കേതിക സഹായങ്ങൾ കെൽട്രോൺ ലഭ്യമാക്കി. അതേസമയം കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് Official Website of Kerala Police ഉം, പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി THUNA എന്ന പേരിലുള്ള പ്രത്യേക പോര്‍ട്ടലും പ്രവർത്തിക്കുന്നുണ്ട്. ഈ സൈറ്റുകൾ വഴി പരാതികൾ സമർപ്പിക്കാനും വിവിധ പൊലീസ് […]
