ദേശീയ പുരസ്‌കാര നേട്ടത്തിന്റെ ഇരട്ടി മധുരത്തിനൊപ്പം ‘കല്‍ക്കി 2898 എ.ഡി’യുടെ അടുത്ത ഭാഗം 2027-ല്‍ തിയേറ്ററുകളില്‍ എത്തും. ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്‌കാരവുമാണ് ചിത്രത്തെ തേടിയെത്തിയത്. ചിത്രത്തില്‍ വിസ്മയകരമായ ലോകം സൃഷ്ടിച്ചെടുത്ത നിതിന്‍ സിഹാനി ചൗധരിക്കാണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചത്. പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങി ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താരനിര അണിനിരന്ന മിത്തോളജിക്കല്‍ സയന്‍സ് ഫിക്ഷന്‍ ചിത്രം ബോക്സ് ഓഫീസില്‍ ചരിത്ര വിജയമാണ് നേടിയത്. ജൂണ്‍ 27-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം 1200 കോടിക്ക് മുകളിലാണ് ആഗോള തലത്തില്‍ ഗ്രോസ് കളക്ഷന്‍ നേടിയത്. ഹിന്ദിയില്‍നിന്ന് മാത്രം 300 കോടിയിലധികം രൂപ നേടിയ കല്‍ക്കി 2898 എ.ഡി, 2024-ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.
‘കല്‍ക്കി 2898 എ.ഡി’യുടെ അടുത്ത ഭാഗം 2027-ല്‍
