സിറോസ് ഇവിയുടെ അവതരണത്തിന് പിന്നാലെ കിയയുടെ വാഹന നിരയിലേക്ക് ഇനിയെത്തുന്നത് സോറന്റോ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് നിര സീറ്റുകളുള്ള ഫുള്‍ സൈസ് എസ്യുവിയായി എത്തുന്ന ഈ വാഹനം കിയയുടെ ഫ്ളാഗ്ഷിപ്പ് മോഡലായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ വിപണികളില്‍ അഞ്ച്, ആറ്, ഏഴ് സീറ്റ് ലേഔട്ടിലാണ് കിയ സോറന്റോ എത്തുന്നത്. എന്നാല്‍, ഇന്ത്യയില്‍ ഏത് സീറ്റിങ് ഓപ്ഷനായിരിക്കും നല്‍കുകയെന്നതില്‍ വ്യക്തതയില്ല. സോറന്റോയുടെ ഗ്ലോബല്‍ പതിപ്പിന് 4815 എംഎം നീളം, 1900 എംഎം വീതി, 1700 എംഎം ഉയരം 2815 എംഎം വീല്‍ബേസ് എന്നിങ്ങനെയാണ് നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ ഡിസൈനിലും ഫീച്ചറുകളെക്കാളുമെല്ലാം ഹൈലൈറ്റായി നില്‍ക്കുന്നത് ഈ എസ്യുവിയുടെ മെക്കാനിക്കല്‍ സംവിധാനങ്ങളാണ്. 1.6 ലിറ്റര്‍ സ്ട്രോങ് ഹൈബ്രിഡ് ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇതില്‍ നല്‍കുക. 238 എച്ച്പി പവറും 380 എന്‍എം ടോര്‍ക്കുമാണ് കരുത്ത്. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍.
