Untitled design 2026 07 19T170102.685

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പി എസ് സി ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വീണ്ടും വിവരാവകാശ കമ്മീഷന് പരാതി. വിവരാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കാതെ പി എസ് സി ഒളിച്ചു കളിക്കുന്നു എന്ന് ഉദ്യോഗാർത്ഥി പരാതിയിൽ പറയുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ മുഴുവൻ കൈമാറണമെന്ന വിവരാവകാശ കമീഷന്‍റെ ഉത്തരവ് പി എസ് സി തള്ളിയിരുന്നു. ഒരു റാങ്ക് പട്ടിക കൂടി പുറത്ത് വരാനിരിക്കേ ഈ ഘട്ടത്തിൽ കൈമാറാനാകില്ല എന്നായിരുന്നു വിവരാവകാശ പ്രകാരം അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥിക്ക് നല്‍കിയ മറുപടി. മാത്രമല്ല, വിവരവകാശ കമീഷന്‍റെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീല് നല്‍കുമെന്നും പിഎസ് സി വ്യക്തമാക്കിയിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *