കേരളം ആസ്ഥാനമായ പ്രമുഖ ജുവലറി ഗ്രൂപ്പായ മലബാര്‍ ഗ്രൂപ്പില്‍ വലിയ കോര്‍പ്പറേറ്റ് പുനസംഘടനയ്ക്ക് വഴിയൊരുങ്ങുന്നു. ഗ്രൂപ്പിന് കീഴിലുള്ള 51 കമ്പനികളെ അതിന്റെ ഫ്ലാഗ്ഷിപ്പ് ബ്രാന്‍ഡായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ലിമിറ്റഡിലേക്ക് ലയിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഔദ്യോഗികമായി അംഗീകാരം നല്‍കി. ഗ്രൂപ്പിന്റെ ബിസിനസ് ഘടന ലളിതമാക്കാനും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് ഈ വന്‍ ലയനം. ലയിപ്പിക്കപ്പെടുന്ന ഈ 51 കമ്പനികളില്‍ ഭൂരിഭാഗവും ജുവലറി ബിസിനസുമായി നേരിട്ട് ബന്ധമുള്ളവയാണ്. കേരളത്തില്‍ നിന്ന് ആരംഭിച്ച് […]
ആധാര്‍ ആപ്പില്‍ ഇ-മെയില്‍ അപ്ഡേറ്റ് ഫീച്ചര്‍
ആധാര്‍ ആപ്പില്‍ ഇ-മെയില്‍ അപ്ഡേറ്റ് ഫീച്ചര്‍ അവതരിപ്പിച്ച് യുഐഡിഎഐ. ഉപഭോക്താക്കളുടെ സൗകര്യാര്‍ഥമാണ് പുതിയ ഫീച്ചര്‍ കൊണ്ടുവന്നത്. ആധാര്‍ കാര്‍ഡില്‍ ഇ-മെയില്‍ ഐഡി ചേര്‍ക്കുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനുമുള്ള സൗകര്യമാണ് ആപ്പില്‍ ഒരുക്കിയിരിക്കുന്നത്. ജൂലൈ ഒന്നുമുതല്‍ ആറുമാസം വരെ സേവനം സൗജന്യമായിരിക്കും. ആധാര്‍ ആപ്പില്‍ പുതിയ ഫീച്ചര്‍ വന്നതോടെ, ഇന്ത്യന്‍ പൗരന്മാര്‍ക്ക് അവരുടെ ആധാര്‍ കാര്‍ഡിലെ ഇ-മെയില്‍ ഐഡി സൗജന്യമായി പുതുക്കുന്നതിനായി ഇനി മുതല്‍ ആധാര്‍ കേന്ദ്രങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കേണ്ടതില്ല. ‘ഇത് ആധാര്‍ ആപ്പ് വഴി മാത്രം ലഭ്യമാകുന്ന ഒരു […]
ദിലീഷ് പോത്തന്‍ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍
കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ സര്‍ജ എന്നിവര്‍ നായകന്മാരാകുന്ന ചിത്രം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്നു. ഇതാദ്യമായാണ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാവുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണന്‍ ആണ് നിര്‍മ്മാണം. കുഞ്ചാക്കോ ബോബന്‍ നായകനായി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചാവേറിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളാണ് അരുണ്‍ നാരായണന്‍. ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും എന്നാണ് വിവരം. മോഹന്‍ലാല്‍ നായകനായി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന […]
‘പ്‌ളൂട്ടോ’ ജൂലായ് 30ന് പ്രദര്‍ശനത്തിന് എത്തും
മലയാളത്തിലെ ആദ്യ ഏലിയന്‍ ചിത്രമായി നീരജ് മാധവ്, അല്‍ത്താഫ് സലിം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ‘പ്‌ളൂട്ടോ’ ജൂലായ് 30ന് പ്രദര്‍ശനത്തിന് എത്തും. റിലീസ് തീയതി പ്രഖ്യാപിച്ച് പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. കംപ്‌ളീറ്റ് ഫണ്‍ എന്റര്‍ടെയ്‌നറാണ്. ഏലിയനായി എത്തുന്നത് അല്‍ത്താഫ് സലിം ആണ്. മനുഷ്യവാസലോകത്തേക്ക് ഏലിയന്‍ വരുന്നതാണ് കഥാപരിസരം. അജുവര്‍ഗീസ്, ആര്‍ഷ ബൈജു, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍, സുബിന്‍ ടാര്‍സന്‍, നിഹാല്‍, സഹീര്‍ മുഹമ്മദ്, തുഷാര പിള്ള, നിമ്‌ന […]
നിസാന്‍ ഇന്ത്യ ടെക്ടണ്‍ എസ്‌യുവി വിപണിയില്‍
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യ ടെക്ടണ്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 10.49 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ആറ് വേരിയന്റുകളിലും രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലും ഈ വാഹനം ലഭ്യമാണ്. 21,000 രൂപ നല്‍കി ബുക്ക് ചെയ്യാം. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് നിസാന്‍ ടെക്ടണ്‍ വിപണിയിലെത്തുന്നത്. അലയന്‍സിന്റെ 1.0ലിറ്റര്‍, ത്രീ-സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 99 ബിച്പി കരുത്തും 166എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ഈ എന്‍ജിന്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമേ ലഭ്യമാകൂ. […]
കള്ളാടി ദുരന്തബാധിതരുടെ ക്യാമ്പിലെ കുട്ടികൾക്ക് പ്രിയങ്ക ഗാന്ധി എംപി നൽകിയ മിഠായികളും കളിപ്പാട്ടങ്ങളും വിതരണം ചെയ്ത് മന്ത്രി ടി സിദ്ദിഖ്
കള്ളാടി ദുരന്തബാധിതരുടെ ക്യാമ്പിലെ കുട്ടികൾക്ക് പ്രിയങ്ക ഗാന്ധി എംപി നൽകിയ മിഠായികളും കളിപ്പാട്ടങ്ങളും വിതരണം ചെയ്ത് മന്ത്രി ടി സിദ്ദിഖ്. കുട്ടികളുടെ ചിരികളികൾ തിരിച്ചു പിടിക്കുക എന്നത് വളരെ പ്രാധാന്യത്തോടെ കാണുന്നുവെന്നും വീഡിയോ പങ്കുവെച്ച് സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു. കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുന്നതിനിടയിൽ, ഇന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ മരണസംഖ്യ ആറായി ഉയർന്നിട്ടുണ്ട്.
ആരും പറയാത്ത കഥകള്‍
ഇതുവരെ കേട്ട കഥകളൊന്നും കഥകളേയില്ല. ഇതുവരെ അറിഞ്ഞ സംഭവങ്ങളൊന്നും സംഭവങ്ങളുമല്ല. കാഴ്ചയ്ക്കും കേള്‍വിക്കും അനുഭവങ്ങള്‍ക്കും അപ്പുറം കാണാത്ത ഒരു ലോകമുണ്ട്. ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍ വായനക്കാര്‍ എത്തിനില്‍ക്കുന്നത് വിസ്മയം ജനിപ്പിക്കുന്ന ആ ലോകത്തിലായിരിക്കും. കഥകളേയും അതിലംഘിക്കുന്നവയാണ് യാഥാര്‍ത്ഥ്യ ങ്ങളെന്ന തിരിച്ചറിവിലായിരിക്കും. ‘ആരും പറയാത്ത കഥകള്‍’. വിനായക് നിര്‍മ്മല്‍. സൈകതം ബുക്‌സ്. വില 313 രൂപ.
വൃക്കകളുടെ തകരാര്‍ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
വൃക്ക രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിച്ചു വരികയാണ്. വൃക്കകളുടെ പ്രവര്‍ത്തനം കുറയാന്‍ തുടങ്ങുമ്പോള്‍ പലരും അത് ആദ്യഘട്ടത്തില്‍ തിരിച്ചറിയാറില്ല. കാരണം, തുടക്കത്തില്‍ ലക്ഷണങ്ങള്‍ വളരെ ചെറിയതോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോട് സാമ്യമുള്ളതോ ആയിരിക്കും. അതുകൊണ്ട് ഈ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. വൃക്കകളുടെ തകരാര്‍ മൂലം രക്തത്തിലെ ധാതുക്കളുടെയും പോഷണങ്ങളുടെയും സന്തുലനം താളം തെറ്റുകയും വരണ്ട ചര്‍മത്തിനും ചൊറിച്ചിലിനും കാരണമാകുകയും ചെയ്യും. വൃക്ക, കരള്‍, ഹൃദയം എന്നിവ തകരാറിലാകുന്നതിന്റെ സൂചനയാണ് കാലുകളിലും കാല്‍വണ്ണയിലുമൊക്കെ നീര് വയ്ക്കുന്നത്. വൃക്കകളുടെ പ്രശ്‌നം […]
രാജ്യത്ത് ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യവുമായി അരവിന്ദ് കെജ്രിവാൾ
രാജ്യത്ത് ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യവുമായി അരവിന്ദ് കെജ്രിവാൾ. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ കുറവുണ്ടായിട്ടും കൊള്ള ലാഭമുണ്ടാക്കാൻ എണ്ണക്കമ്പനികളെ സർക്കാർ അനുവദിക്കുകയാണെന്ന് കെജ്രിവാൾ ആരോപിച്ചു. ദില്ലിയിലെ പെട്രോൾ വില 102 രൂപയിൽനിന്ന് 82 രൂപയായി കുറയ്ക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. ദില്ലിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെജ്രിവാൾ.
പിഎസ്‍സി ഓഫീസിലേക്കുള്ള പ്രതിഷേധത്തില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്.
പിഎസ്‍സി ഓഫീസിലേക്കുള്ള പ്രതിഷേധത്തില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് നേമം ഷജീറടക്കം 15 പേർക്കെതിരെയാണ് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്. പരിക്കേറ്റ ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഓഫീസിനുള്ളിലേക്ക് പ്രതിഷേധക്കാര്‍ അധിക്രമിച്ച് കയറിയെന്ന് കാട്ടി ജീവനക്കാര്‍ പിഎസ്‍സിയും കമ്മീഷണർക്ക് പരാതി നൽകി. ഓഫീസിന് പൊലീസ് സുരക്ഷയും ആവശ്യപ്പെട്ടു.
