ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷമായ ആക്രമണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സർക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും വീഴ്ചകൾ ചൂണ്ടിക്കാട്ടി ശോഭ സുരേന്ദ്രൻ രംഗത്തെത്തിയത്.പാലോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ മൊബൈൽ വെളിച്ചത്തിൽ രോഗിയെ ചികിത്സിച്ച സംഭവത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ഡോക്ടർമാരെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അവർ ആരോപിച്ചു.”ആ ശസ്ത്രക്രിയാ മേശയിൽ രക്തം വാർന്ന് കിടന്നത് താങ്കളുടെ സ്വന്തം കുട്ടിയായിരുന്നെങ്കിൽ, അപ്പോഴും ‘കറന്‍റ് കട്ട് അര മണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതുവരെ കാത്തിരിക്കാം’ എന്ന് പറയുമായിരുന്നോ?” എന്ന് ശോഭ സുരേന്ദ്രൻ ആരോഗ്യ മന്ത്രിയോട് ചോദിച്ചു.
ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷമായ ആക്രമണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ
