w 412h 232croprect 0x0x1280x720imgid 01ky23cca97zkhebwspwzxp3n5imgname pala municipality 1784629571913

പാലാ നഗരസഭയിൽ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയത്തില്‍ കോൺഗ്രസ് വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷ്. പാർട്ടി വിപ്പ് ലംഘിച്ചു എന്ന് പറഞ്ഞാൽ അവർ പാർട്ടിയിൽ നിന്ന് സ്വയം പുറത്ത് പോയി എന്നാണ് അർത്ഥം. പാർട്ടിയെ ചതിച്ചവൻമാരെ പാർട്ടിക്ക് ആവശ്യം ഇല്ലെന്ന് പറഞ്ഞ നാട്ടകം സുരേഷ്, വിപ്പ് ലംഘിച്ചവര്‍ക്കെതിരെ പാർട്ടി നടപടി എടുക്കുമെന്നും വ്യക്തമാക്കി. എൽഡിഎഫുമായി കോൺഗ്രസ്‌ കൗൺസിലര്‍മാർ അവിശുദ്ധ കൂട്ടുക്കെട്ട് ഉണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. മുന്നണിയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് പരിഹരിച്ച് മുന്നോട്ട് പോകാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും നാട്ടകം സുരേഷ് കൂട്ടിച്ചേര്‍ത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *