Posted inപുസ്തകങ്ങൾ

ചാവുബലി

ആദ്യന്തം സസ്‌പെന്‍സ് നിറഞ്ഞ ഈ നോവലില്‍ ഓരോ അധ്യായത്തിലും സര്‍പ്പവേട്ടയിലെന്നോളമുള്ള ഒരു പ്രതികാരം ദൃശ്യമാണ്. പക പൂണ്ടവരാണ് ഓരോ കഥാപാത്രങ്ങളും ചോരയുടെ ഗന്ധത്തിലും രുപിക്കും നാവു നൊട്ടിനു ണയുന്നവര്‍. അവരുടെ ജീവിതം, അവരുടെ കാര്യങ്ങളും കാരണങ്ങളും പ്രതി കാരത്തിനുള്ള ചോദനകളാണ്. ഇവ ഒരു രീതിയില്‍ അല്ലെങ്കില്‍ പലരീതിയില്‍ ഒന്നായിത്തീരുന്നു. പല കാരണങ്ങളാല്‍ എന്നാല്‍ സമാനതകളുള്ള കാരണ ങ്ങളാല്‍ ഒരേ പ്രതികാരത്തിന് സമാന്തരപാതയില്‍ സഞ്ചരിക്കുന്ന ഒന്നുരണ്ടു പേരിലൂടെയാണ് കഥ വളരുന്നത്. ‘ചാവുബലി’. നാലാം പതിപ്പ്. നീത സുഭാഷ്. സൈകതം […]

Posted inആരോഗ്യം

വ്യായാമം ചെയ്ത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാം

ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവു കൂടുന്നത് ഇപ്പോള്‍ ചെറുപ്പക്കാരിലും സാധാരണമായിരിക്കുകയാണ്. പ്രത്യേകിച്ച് എല്‍ഡിഎല്‍ ഉയരുകയും എച്ച്ഡിഎല്‍ കുറയുകയും ചെയ്താല്‍ ഹൃദയാഘാതം, സ്‌ട്രോക്ക്, രക്തക്കുഴലുകളില്‍ ബ്ലോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ധിക്കും. ആരോഗ്യകരമായ ഭക്ഷണക്രമം, സ്ഥിരമായ വ്യായാമം, ശരീരഭാര നിയന്ത്രണം തുടങ്ങിയ ജീവിതശൈലി മാറ്റങ്ങള്‍ എല്‍ഡിഎല്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ലയിക്കുന്ന ഭക്ഷ്യനാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഓട്‌സ്, ആപ്പിള്‍, പേരയ്ക്ക, പയര്‍വര്‍ഗങ്ങള്‍, ബീന്‍സ് പോലുള്ളവയില്‍ ഇത്തരം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ചീത്ത കൊളസ്‌ട്രോള്‍ ഉയരാന്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

‎തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍, ജീവനക്കാരുടെ അനാസ്ഥയെന്ന വിമര്‍ശനവുമായി ഡോക്ടര്‍ ഹാരിസ് ഹസന്‍. ക്യൂവില്‍ നിര്‍ത്തിയും ഓപി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടതെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി കൂടിയായ ഡോക്ടര്‍ ഹാരിസ് ഹസന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‎ ‎തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ ക്യൂ നിന്ന 52 വയസുകാരനായ രാജേഷ് കുമാർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബവും, […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്‌റ്റലുകളിൽ മലിനജലമെന്ന് പരാതി

പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്‌റ്റലുകളിൽ ലഭിക്കുന്നത് മലിനജലമെന്ന് പരാതി. കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഹോസ്‌റ്റലുകളിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും കിട്ടുന്നത് മലിനജലമാണ്. പിഡബ്ല്യുഡിയുടെ അറ്റകുറ്റപ്പണിക്കിടെ മലിനജലം കുഴൽ കിണറിൽ എത്തിയതാണ് പ്രതിസന്ധിയായത്. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. ചെളിവെള്ളം നിറച്ച ബക്കറ്റുകളുമായി എത്തിയാണ് പ്രതിഷേധിച്ചത്. ഇതിന് പിന്നാലെ രണ്ടാഴ്ചക്കുള്ളിൽ പ്രശ്‌നം പരിഹരിക്കുമെന്ന് പിഡബ്ല്യുഡി ഉറപ്പുനൽകി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കള്ളാടി മണ്ണിടിച്ചിലിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

വയനാട് കള്ളാടി മണ്ണിടിച്ചിലിലെ തെരച്ചിലിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി. മീനാക്ഷി പാലത്തിൽ നിന്നും ഒരു കിലോമീറ്റർ താഴെ നിന്നാണ് മൃതദേഹം കിട്ടിയത്. ബംഗാൾ സ്വദേശി രാഗേഷ് ഗുചെയ്തിന്റെ മൃതദേഹം ആണ് ലഭിച്ചത്. നിർമാണ കമ്പനിയുടെ സർവേയർ ആണ് രാഗേഷ് ഗുചെയ്ത്. മൃതദേഹം രാഗേഷിന്റെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസമാണ്. ഇന്നലെ നടത്തിയ തെരച്ചിലിൽ മൂന്ന് മൃതദേഹം ലഭിച്ചിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നിയമസഭയിൽ നിന്നും എംഎൽഎയുടെ വ്യാജ ഒപ്പിട്ട് പണം തട്ടി

നിയമസഭയിൽ നിന്നും നാട്ടിക മുൻ എംഎൽഎ സി സി മുകുന്ദന്റെ വ്യാജ ഒപ്പിട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയ മുൻ പിഎ ആയിരുന്ന മസൂദ് കെ വിനോദിനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. നിയമസഭയിൽ നിന്ന് ഓവർടൈം ഡ്യൂട്ടി അലവൻസായി 85,400 രൂപ വ്യാജ രേഖയുണ്ടാക്കി തട്ടിയ കേസിലാണ് അറസ്റ്റ്. എംഎൽഎയുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ചാണ് പണം തട്ടിയത്. മസൂദിനെ റിമാൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് നേതാവ് എ എ മുഹമ്മദ് ഹാഷിം നൽകിയ പരാതിയിലാണ് അറസ്റ്റ്. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അമേരിക്കയിലെ പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിന് ട്രംപിൻ്റെ പേര് നൽകി

സൗത്ത് ഫ്ലോറിഡയിലെ പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിൻ്റെ പേര് നൽകി. പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളം ഇനിമുതൽ പ്രസിഡൻ്റ് ഡോണാൾഡ് ജെ ട്രംപ് അന്താരാഷ്ട്ര വിമാനത്താവളമെന്ന് അറിയപ്പെടും. പേരുമാറ്റം സംബന്ധിച്ചു ഫ്ലോറിഡ ​ഗവർണർ റോൺ ഡിസാന്റിസ് ഈ വർഷം ആ​ദ്യം ഒപ്പുവെച്ച നിയമനി‍ർമ്മാണമാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. പ്രസിഡന്റ് ട്രംപിനോടുള്ള ആദരസൂചകമായാണ് സംസ്ഥാന ഭരണകൂടം വിമാനത്താവളത്തിന് ട്രംപിൻ്റെ പേര് നൽകാൻ തീരുമാനിച്ചത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നാലാം ദിവസത്തിലേക്ക്

വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നാലാം ദിവസത്തിലേക്ക് കടന്നു. മൂന്നാം ദിനത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ ഒന്നാം സോണിലും മൂന്നാം സോണിലും പുഴയിലും തിരച്ചില്‍ നടത്തും. മണ്ണ് അതിവേഗം നീക്കാന്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തിക്കും. കണ്ടെടുത്ത മൂന്ന് മൃതദേഹങ്ങള്‍ എംബാം നടപടികള്‍ക്ക് ശേഷം എയര്‍ ലിഫ്റ്റിലൂടെ വീടുകളിലേക്ക് എത്തിക്കും. ഏഴ് പേരാണ് പരിക്കേറ്റ ചികിത്സയില്‍ കഴിയുന്നത്. അതേസമയം വയനാട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 10, വെള്ളി

വീണ്ടും ഫ്രഞ്ച് വിപ്ലവം. മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കു തകര്‍ത്ത് ഫ്രാന്‍സ് സെമി ഫൈനലില്‍. രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപ്പെയുടെയും ഉസ്മാന്‍ ഡെംബലെയുടെയും ഗോളുകളാണ് ഫ്രാന്‍സിന് ജയം സമ്മാനിച്ചത്. 60 ാം മിനിറ്റില്‍ മനോഹരമായൊരു ഷോട്ടിലൂടെ എംബാപ്പെ ഫ്രാന്‍സിനായി അക്കൗണ്ട് തുറന്നു. ആ ആവേശം കെട്ടടങ്ങും മുന്‍പേ, 66-ാം മിനിറ്റില്‍ ഉസ്മാന്‍ ഡെംബലെയും ബോക്‌സിന് പുറത്തുനിന്നുള്ള തകര്‍പ്പന്‍ ഷോട്ടിലൂടെ ഫ്രാന്‍സിന്റെ ലീഡ് ഉയര്‍ത്തി. ഫ്രഞ്ച് മുന്നേറ്റങ്ങളെ പ്രതിരോധിക്കുന്നതില്‍ മൊറോക്കോ ഗോള്‍കീപ്പര്‍ യാസിന്‍ ബോനു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

      തുരങ്കപാതയുടെ ഭാവിക്ക് വിദഗ്ധ സമിതി റിപ്പോർട്ട് കാത്ത് സർക്കാർ. ശാസ്ത്രജ്ഞർ, തുരങ്കപാതാ വിദഗ്ധർ, ജിയോളജിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ വിദഗ്ധ സമിതിയുടെ ഭാഗമാകും. റിപ്പോർട്ട് വൈകാതെ സമർപ്പിക്കണമെന്ന് ആവശ്യപ്പെടും. തുരങ്കപാതയുടെ മുന്നോട്ട് പോക്കിന് നിർണായകം ആവുക ഈ റിപ്പോർട്ട് എന്ന് സർക്കാർ വൃത്തങ്ങൾ വൃക്തമാക്കുന്നു.   പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വി ഡി സതീശൻ എംപിമാരുടെ യോഗം വിളിച്ചു. സംസ്ഥാനത്തിന്റെ വികസന പദ്ധതികൾ, സാമ്പത്തിക പ്രതിസന്ധി, കേന്ദ്ര സഹായം തുടങ്ങിയ വിഷയങ്ങളിൽ ഒരു […]