‘തബാഹി’ എന്ന ഗാനത്തിന് ലഭിച്ച വന്‍ സ്വീകരണത്തിന് പിന്നാലെ, മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ്, കെ.വി.എന്‍. പ്രൊഡക്ഷന്‍സ്, സീ മ്യൂസിക് കമ്പനി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ‘ടോക്സിക്: എ ഫെയറിടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ്’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ ‘മധുമോഹിനി’ പുറത്തിറങ്ങി. റോക്കിങ് സ്റ്റാര്‍ യഷും താര സുതാരിയയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഗാനം പ്രണയത്തിന്റെ പുതിയ ഭാവമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. തനിഷ്‌ക് ബാഗ്ചി, അര്‍സ്ലാന്‍ നിസാമി, ഫഹീം അബ്ദുള്ള എന്നിവര്‍ ചേര്‍ന്ന് സംഗീതം നല്‍കിയ ഗാനത്തിന് അഞ്ച് ഭാഷകളിലുമുള്ള പതിപ്പുകള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് സിദ്ധാര്‍ഥ് ബസ്രൂറാണ്. യഷ്, നയന്‍താര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ടോക്സിക്: എ ഫെയറിടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ്’. ചിത്രത്തിന്റെ സംവിധാനം ഗീതു മോഹന്‍ദാസാണ്. ഓഗസ്റ്റ് 26-ന് തിയേറ്ററിലെത്തും.
‘ടോക്സിക് ചിത്രത്തിലെ ‘മധുമോഹിനി’ ഗാനം
