സിദ്ധാര്‍ഥ് മല്‍ഹോത്രയും തമന്ന ഭാട്ടിയയും പ്രധാന വേഷത്തിലെത്തുന്ന ‘ദ് വാന്‍- ഫോഴ്സ് ഓഫ് ദ് ഫോറസ്റ്റ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. ദീപക് കുമാര്‍ മിശ്ര സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ബാലാജി മോഷന്‍ പിക്‌ചേഴ്‌സും ടിവിഎഫ് മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ്. സെപ്റ്റംബര്‍ 25 നാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന്റെ റിലീസ് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. അരുണാഭ് കുമാര്‍ ആണ് ചിത്രം രചിച്ചിരിക്കുന്നത്. നാടോടിക്കഥകളെ അടിസ്ഥാനമാക്കി, അതിന്റെ ശൈലിയില്‍ ആണ് ചിത്രം കഥ പറയുന്നതെന്നും പോസ്റ്റര്‍ […]
ഫോക്‌സ് വാഗണ്‍ ടൈറണ്‍ ലൈഫ് പുറത്തിറക്കി
ഫോക്‌സ് വാഗണ്‍ തങ്ങളുടെ പുതിയ ആഡംബര എസ് യുവി മോഡലായ ടൈറണ്‍ ലൈഫ് പുറത്തിറക്കി. 41.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. അഞ്ച് പേര്‍ക്ക് സഞ്ചരിക്കാവുന്ന വാഹനമാണിത്. ആര്‍-ലൈനിന്റെ 46.99 ലക്ഷം രൂപ വിലയേക്കാള്‍ 5 ലക്ഷം രൂപ കുറവാണ് ടൈറണ്‍ ലൈഫിന്. കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടനാപരമായ വ്യത്യാസം സീറ്റിങ് കോണ്‍ഫിഗറേഷനാണ്. ടൈറണ്‍ ആര്‍-ലൈനില്‍ ഏഴ് പേര്‍ക്ക് സഞ്ചരിക്കാമെങ്കില്‍ ടൈറണ്‍ ലൈഫില്‍ അഞ്ച് പേര്‍ക്ക് മാത്രമേ സഞ്ചരിക്കാന്‍ കഴിയു. ബോണറ്റിന് കീഴില്‍, ഒരു വിട്ടുവീഴ്ചയുമില്ല. ഏഴ് […]
മലകളുടെയും സ്റ്റെപ്പിയുടെയും നാട്
‘മലകളുടെയും സ്റ്റെപ്പിയുടെയും നാട്’ അതിലെ നോട്ടങ്ങള്‍കൊണ്ട് വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ പുസ്തകത്തിന്റെ പ്രത്യേകതയും അതാണ്. നല്ല സഞ്ചാരിയുടെ ലക്ഷണം ഇത്തരം നോട്ടങ്ങളാണ്. എടുപ്പുകളും ഉദ്യാനങ്ങളും നോക്കി അദ്ഭുതപ്പെടുന്ന പതിവുരീതിയില്‍നിന്നും വ്യത്യസ്തമായി ഈ സഞ്ചാരി അവയുടെയുള്ളിലെ ചോരയോട്ടങ്ങളെ നേരിട്ട് സ്പര്‍ശിക്കുന്നു. കിര്‍ഗിസ്താന്‍, ഉസ്ബെക്കിസ്താന്‍, കസാഖിസ്താന്‍ എന്നീ മദ്ധ്യേഷ്യന്‍ രാജ്യങ്ങളിലൂടെയുള്ള യാത്രകള്‍. ‘മലകളുടെയും സ്റ്റെപ്പിയുടെയും നാട്’. കെ.എം ശാഫി. മാതൃഭൂമി. വില 204 രൂപ.
ശരീരത്തില്‍ ഒമേഗ 3യുടെ കുറവുണ്ടോ?
ശരീരത്തില്‍ ഒമേഗ 3യുടെ സാന്നിധ്യം കുറയുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കാല്‍സ്യം കുറവുമായി ബന്ധപ്പെട്ടുണ്ടാകുന്നതാണ് സന്ധി വേദന എന്നാണ് നമ്മളില്‍ പലരും കരുതാറുള്ളത്. എന്നാലിത് ശരീരത്തില്‍ ഒമേഗ 3 കുറയുന്നതിന്റെയും ലക്ഷണമാകാം. ഒമേഗ 3 എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും ഒടിവ്, സന്ധിവാതം, അസ്ഥി സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ തടയാന്‍ സഹായിക്കുമെന്നും ഗവേഷണങ്ങള്‍ പറയുന്നു. കടുത്ത ക്ഷീണം തോന്നാറുണ്ടോ? മുമ്പ് അനായാസം ചെയ്തിരുന്ന ദൈനംദിന ജോലിയാക്കാന്‍ കഴിയാതാകുന്നുണ്ടോ? ഇത് ഒമേഗ 3 കുറവാണെന്നതിന്റെ സൂചനയായിരിക്കും. കോശങ്ങളില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ […]
ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്ഫോമുകളുടെ രൂപകല്‍പ്പന കുട്ടികളെയും കൗമാരക്കാരെയും അടിമകളാക്കുന്ന രീതിയിലാണെന്ന് യൂറോപ്യന്‍ യൂണിയന്‍
ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്ഫോമുകളുടെ രൂപകല്‍പ്പന കുട്ടികളെയും കൗമാരക്കാരെയും അടിമകളാക്കുന്ന രീതിയിലാണെന്ന് യൂറോപ്യന്‍ യൂണിയന്‍. ഇത്തരം ഫീച്ചറുകളില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ലെങ്കില്‍ കമ്പനിയുടെ ആഗോള വരുമാനത്തിന്റെ 6 ശതമാനം വരെ പിഴ ചുമത്തുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ മെറ്റാ കമ്പനിക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി.
എഡിജിപി എംആർ അജിത് കുമാറിനെ കുറ്റപ്പെടുത്തിയുള്ള ഡിജിപിയുടെ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ആവർത്തിച്ച് ആഭ്യന്തരമന്ത്രി
ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെ കുറ്റപ്പെടുത്തിയുള്ള ഡിജിപിയുടെ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ആവർത്തിച്ച് ആഭ്യന്തരമന്ത്രി. കേസ് ഡയറി തിരുത്തിയതിൽ അജിത് കുമാറിന്റെ ഇടപെടൽ ചൂണ്ടിക്കാട്ടി എസ്ഐടി 23 ന് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ സർക്കാറിന് അനക്കമില്ല. നിലവിൽ സാങ്കേതികവാദങ്ങൾ നിരത്തി ഒഴിഞ്ഞുമാറുകയാണ് ആഭ്യന്തരമന്ത്രി.
ജയിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബി ജെ പി കൗൺസിലർ ആർ സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ എന്ന് സർക്കാറിനോട് ആരാഞ്ഞ് കോടതി
ജയിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബി ജെ പി കൗൺസിലർ ആർ സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ എന്ന് സർക്കാറിനോട് ആരാഞ്ഞ് കോടതി. വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം. ഇക്കാര്യത്തിൽ തിങ്കളാഴ്ച മറുപടി നൽകാമെന്ന് സർക്കാർ ഹൈകോടതിയെ അറിയിച്ചു. കാപ്പ തടവിൽ നിന്ന് സുഗതനെ മോചിപ്പിക്കാൻ നിയമപരമായി കഴിയില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരിൽ തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിജ്ഞ […]
സംസ്ഥാനത്ത്ഇന്ന് 14 ജില്ലകളിലും യെല്ലോ അലർട്ട്
സംസ്ഥാനത്ത്ഇന്ന് 14 ജില്ലകളിലും യെല്ലോ അലർട്ട് . റ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടെ ശക്തമായ കാറ്റോടുകൂടിയ കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സത്യപ്രതിജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതൻ ഹൈക്കോടതിയിൽ
സത്യപ്രതിജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതൻ ഹൈക്കോടതിയിൽ. ജയിലിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്നാണ് സുഗതന്‍റെ ഹർജിയിലെ ആവശ്യം. ഈ മാസം 14നാണ് സത്യപ്രതിജ്ഞ. നെടുമങ്ങാട് കോടതി നേരത്തെ മറ്റു രണ്ട് കേസുകളിൽ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജയിലിൽ സത്യപ്രതിജ്ഞ നടത്തിക്കൂടെ എന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ തിങ്കളാഴ്ച മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. അതേ സമയം, കാപ്പാക്കേസിൽ ജയിലിൽ നിന്ന് മോചിപ്പിക്കരുതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ജയിലിൽ […]
തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ വളപ്പിൽ നിന്ന ചന്ദനമരം മുറിച്ച് കരാർ തൊഴിലാളികൾ
തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ വളപ്പിൽ നിന്ന ചന്ദനമരം മുറിച്ച് കരാർ തൊഴിലാളികൾ. നന്ദൻകോടുള്ള ദേവസ്വം ബോർഡ് ആസ്ഥാനത്തെ ക്യാന്‍റീനിന്‍റെ അറ്റകുറ്റപ്പണികൾക്കിടെയാണ് സംഭവം. തെറ്റിദ്ധാരണ കൊണ്ട് സംഭവിച്ച പിഴവാണെന്നും ചന്ദനമരത്തിൻ്റെ മുറിച്ച ഭാഗങ്ങൾ സ്ട്രോങ് റൂമിലേക്ക് മാറ്റിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി.
