2 36

എഐ പ്ലാറ്റ്‌ഫോമായ ഹഗിംഗ് ഫേസിനെ ലക്ഷ്യമിട്ട് കഴിഞ്ഞയാഴ്ച നടന്ന ഹാക്കിങ് ശ്രമത്തിന് പിന്നില്‍ തങ്ങളുടെ എഐ മോഡലുകളാണെന്ന് തുറന്ന് സമ്മതിച്ച് ഓപ്പണ്‍എഐ. ആഭ്യന്തര പരിശോധനയ്ക്കിടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് സാം ഓള്‍ട്ട്മാന്റെ കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. ഹഗിംഗ് ഫേസിന്റെ സുരക്ഷാ സംവിധാനങ്ങളെ എഐ ഏജന്റുകള്‍ മറികടന്നുവെന്ന് ഓപ്പണ്‍എഐ പറയുന്നു. കൂടുതല്‍ സൈബര്‍ സുരക്ഷാ കഴിവുകളുള്ള എഐ മോഡലുകള്‍ വ്യാപിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ജിപിടി5.6 എസ്ഒഎല്‍ ഉള്‍പ്പെടെയുള്ള ഓപ്പണ്‍ എഐ മോഡലുകള്‍, വിപണിയില്‍ ഇതുവരെ ലഭ്യമല്ലാത്ത ഒരു പ്രീ-റിലീസ് മോഡല്‍ എന്നിവയാണ് സൈബര്‍ ആക്രമണ ശ്രമങ്ങള്‍ക്ക് പിന്നില്‍. എഐ മോഡലുകള്‍ സുരക്ഷാ പഴുതുകള്‍ കണ്ടെത്തി അവ പ്രയോജനപ്പെടുത്തി. ഹഗിംഗ് ഫേസിന്റെ സംവിധാനങ്ങളില്‍ നിന്ന് അവ ഡേറ്റ വീണ്ടെടുക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും സുരക്ഷ ശക്തമാക്കിയെന്നും കമ്പനി അറിയിച്ചിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *