Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഈ വർഷം മുതൽ ശബരിമലയിൽ പൂർണ്ണമായും ഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്ന് കെ. ജയകുമാർ

ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ ഈ വർഷം മുതൽ ശബരിമലയിൽ പൂർണ്ണമായും ഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ.  സന്നിധാനത്തെ 690 മുറികളിൽ മുൻപ് 190 എണ്ണം മാത്രമാണ് ഓൺലൈൻ വഴി നൽകിയിരുന്നതെങ്കിൽ, ഇനി മുതൽ 550 മുറികൾ തീർത്ഥാടകർക്കായി ഓൺലൈൻ വഴി ലഭ്യമാക്കും. കൂടാതെ ശബരി ഗസ്റ്റ് ഹൗസിൽ നിലവിലുള്ള 56 മുറികൾക്ക് പുറമെ ഹൈപ്പവർ കമ്മിറ്റിയുടെയും ഹൈക്കോടതിയുടെയും അനുമതിയോടെ 60 മുറികൾ കൂടി പുതുതായി നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഓപ്പറേഷൻ തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കിയെന്ന് മന്ത്രി രമേശ് ചെന്നിത്തല

ഓപ്പറേഷൻ തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേന്ദ്ര ഏജൻസികളും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരും ചേർന്നുള്ള വലിയ ഓപ്പറേഷനായിരിക്കും അടുത്ത ഘട്ടത്തിൽ ആരംഭിക്കുന്നത്. കേരളത്തിലേക്ക് മയക്കുമരുന്ന് കടന്നുവരുന്നതിനുള്ള സാഹചര്യങ്ങൾ പൂർണമായി ഇല്ലാതാക്കാനാണ് ലക്ഷ്യം. ബസ്, ട്രെയിൻ, വിമാനം, ബോട്ട് തുടങ്ങിയ മാർഗങ്ങളിൽ മയക്കുമരുന്ന് എത്തുന്നത് തടഞ്ഞ് കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആണ് ഓപ്പറേഷൻ തൂഫാൻ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിഴിഞ്ഞം തുറമുഖത്തിൻ്റെ എംഡി സ്ഥാനത്ത് നിന്ന് ദിവ്യ എസ് അയ്യരെ മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ഷിബു ബേബി ജോണ്‍

വിഴിഞ്ഞം തുറമുഖത്തിൻ്റെ എംഡി സ്ഥാനത്ത് നിന്ന് ദിവ്യ എസ് അയ്യരെ മാറ്റിയതില്‍ ബഹളം വയ്ക്കുന്ന സിപിഎം അദീല അബ്ദുള്ളയെ ആ പദവിയില്‍ നിന്ന് മാറ്റിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. എംസ്‍സിയുമായി ചര്‍ച്ച നടക്കുന്ന വിവരം തെരഞ്ഞെടുപ്പിന് മുന്‍പേ എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നും, സിപിഎം അക്കാര്യം മഹാസംഭവമായി അവതരിപ്പിക്കുന്നത് എന്തുകൊണ്ടാണന്ന് മനസിലാകുന്നില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 10, വെള്ളി

  അതിശക്തമായ ഉഷ്ണതരംഗം മൂലം സ്‌പെയിനിലെ അന്‍ഡലൂഷ്യ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയില്‍ 12 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ സ്‌പെയിനിലെ വിവിധ ഭാഗങ്ങളില്‍ ആളിപ്പടര്‍ന്ന കാട്ടുതീയില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ജനങ്ങളെ വ്യാപകമായി ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ നിലയിലാണ് ചിലരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 40 ഡിഗ്രി സെല്‍ഷ്യസിനടുത്തെത്തിയ അതിശക്തമായ ഉഷ്ണതരംഗവും വരണ്ട കാലാവസ്ഥയുമാണ് തീ അതിവേഗം പടരാന്‍ കാരണമായത്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് തീ അണയ്ക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തിയതും സ്ഥിതി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല

കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലില്‍ തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. യോഗത്തില്‍ പിരിച്ചുവിടലിനെ കമ്പനി അധികൃതര്‍ ന്യായീകരിച്ചു. കമ്പനി നഷ്ടത്തിലെന്നാണ് കോറോ ഹെല്‍ത്തിന്റെ വാദം. കമ്പനിയെ പ്രതിനിധീകരിച്ച് ലീഗല്‍ അഡൈ്വസറാണ് ചര്‍ച്ചയില്‍ പങ്കെടുത്ത്. കമ്പനി അധികൃതര്‍ ഓണ്‍ലൈന്‍ വഴി ചര്‍ച്ചയുടെ ഭാഗമായി. ഈ മാസം 20ന് വീണ്ടും ചര്‍ച്ച നടക്കും. ചര്‍ച്ചയ്ക്ക് നേരിട്ടെത്തുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

Posted inബിസിനസ്സ്

ബാങ്ക് എസ്എംഎസ് അലര്‍ട്ടുകള്‍ക്ക് ചാര്‍ജ് ഈടാക്കരുത്!

റെഗുലറേറ്ററി ആവശ്യങ്ങള്‍ക്കും ഉപഭോക്തൃ ബോധവല്‍ക്കരണത്തിനും പരസ്യങ്ങള്‍ക്കുമായി അയക്കുന്ന എസ്എംഎസ് അലര്‍ട്ടുകള്‍ക്ക് ഇനി മുതല്‍ ഉപഭോക്താക്കളില്‍ നിന്ന് യാതൊരു ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് ആര്‍ബിഐ ഉത്തരവ്. നേരത്തെ ഇത്തരം സന്ദേശങ്ങള്‍ക്കായി ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് ഓരോ പാദത്തിലും 15 മുതല്‍ 18 രൂപ വരെ ഈടാക്കിയിരുന്നു. 500 രൂപയോ അതില്‍ താഴെയോ ഉള്ള ചെറിയ ഇടപാടുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് നിര്‍ബന്ധമായി എസ്എംഎസ് അലര്‍ട്ടുകള്‍ അയക്കണം എന്ന വ്യവസ്ഥയും ആര്‍ബിഐ ഒഴിവാക്കി. കൂടാതെ, 500 രൂപയ്ക്ക് താഴെയുള്ള ഇടപാടുകള്‍ക്ക് എസ്എംഎസിന് പകരം […]

Posted inടെക്നോളജി

പുതിയ സാറ്റലൈറ്റ് ഫോണുമായി ബിഎസ്എന്‍എല്‍

മൊബൈല്‍ ടവറുകളെ ആശ്രയിക്കാത്ത പുതിയ സാറ്റലൈറ്റ് ഫോണ്‍ സേവനവുമായി ബിഎസ്എന്‍എല്‍. പ്രതിരോധം, ദുരന്തനിവാരണം, കടല്‍യാത്രകള്‍ തുടങ്ങിയ വെല്ലുവിളികള്‍ നിറഞ്ഞ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുയോജ്യമായ രീതിയിലാണ് ബിഎസ്എന്‍എല്‍ ഈ ഉപഗ്രഹം വഴിയുള്ള ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. എല്ലാ നികുതികളും ഉള്‍പ്പെടെ 1,34,166 രൂപയാണ് വില. സൈന്യം, കപ്പല്‍ ജീവനക്കാര്‍, ഖനന തൊഴിലാളികള്‍, ദുരന്തനിവാരണ സേനാംഗങ്ങള്‍, സാഹസിക സഞ്ചാരികള്‍ തുടങ്ങിയവര്‍ക്കാകും ഇത് ലഭിക്കുക. ഇതിനായി കൃത്യമായ അനുമതി ആവശ്യമുണ്ട്. നെറ്റ്വര്‍ക്ക് പരിധിക്ക് പുറത്തുള്ള വിദൂര പ്രദേശങ്ങളില്‍ നിന്നും വോയ്‌സ് കോളുകള്‍ ചെയ്യാം. […]

Posted inവിനോദം

‘ശ്രീ ശ്രീ’ ചിത്രത്തില്‍ സ്‌കൂള്‍ യൂണിഫോമില്‍ ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും പുറത്ത്. ‘ശ്രീ ശ്രീ’ എന്നാണ് ചിത്രത്തിന്റെ പേര്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ നാല്‍പത്തിയൊന്നാം ചിത്രമായ ‘ശ്രീ ശ്രീ’ ഒരു ഫീല്‍ ഗുഡ് പ്രണയ കഥയായാണ് ഒരുങ്ങുന്നത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. ദുല്‍ഖര്‍ സല്‍മാന്‍ – പൂജ ഹെഗ്‌ഡെ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സ്‌കൂള്‍ യൂണിഫോമില്‍ ഇരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍, പൂജ ഹെഗ്ഡെ എന്നിവരെയാണ് ഫസ്റ്റ് ലുക്ക് […]

Posted inവിനോദം

പൃഥ്വിരാജിന്റെ മകള്‍ അലംകൃത ആലപിച്ച ഗാനമെത്തി

  ‘റോഷാക്കി’ന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം ആണ് ‘ഐ നോബഡി’. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സര്‍പ്രൈസ് പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് പൃഥ്വിരാജിന്റെ മകള്‍ അലംകൃതയാണ്. ഈ ഗാനത്തിന്റെ ലിറിക് വിഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അലംകൃതയെ നോബഡിയിലൂടെ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സിനിമയുടെ സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ് കുറിച്ചു. ഇ4 എക്സ്പെരിമെന്റസിന്റെ ബാനറില്‍ സുപ്രിയ മേനോനും മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ട്രെന്‍ഡ് സെറ്റര്‍ […]

Posted inഓട്ടോമോട്ടീവ്

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 2026 പതിപ്പ്

ആഡംബര എസ്യുവി വിഭാഗത്തിലെ ജനപ്രിയ മോഡലായ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ 2026 പതിപ്പ് കമ്പനി ആഗോളതലത്തില്‍ അവതരിപ്പിച്ചു. പുതിയ മോഡലില്‍ ഡിസൈനിലെ ചെറിയ മാറ്റങ്ങള്‍, പുതിയ വെര്‍ട്ടെക്‌സ് വേരിയന്റ്, ആദ്യമായി ആറ് സീറ്റര്‍ ഓപ്ഷന്‍, കൂടുതല്‍ ആക്സസറികള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്ലോസ് ബ്ലാക്ക് റൂഫ് സ്പോയിലര്‍, മഞ്ഞ നിറത്തിലുള്ള ബ്രേക്ക് കാലിപ്പറുകള്‍, മഞ്ഞ റിയര്‍ റിക്കവറി ഹുക്കുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിവയും പുതിയ മോഡലില്‍ ലഭ്യമാണ്. പുതിയ 3.0 ലിറ്റര്‍ പി380 മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ […]