കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്തും പ്രതിഷേധം. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ വിദ്യാർത്ഥികളും യുവാക്കളും ജൂലൈ 23-ന് മാനവീയം വീഥിയിൽ ഒത്തുകൂടും.
അസാധാരണ സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. രാജ്യത്തിന്‍റെ പ്രതീക്ഷകളായ യുവജനങ്ങളും വിദ്യാര്‍ത്ഥികളും രാജ്യതലസ്ഥാനത്ത് ക്രൂരമായി ആക്രമിക്കപ്പെട്ടു.കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിനൊപ്പം താനും കേരളത്തില്‍ നിന്നുള്ള എംപിമാരും ഈ മാര്‍ച്ചിന്‍റെ ഭാഗമാണ്. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. എല്ലാവരും ഒപ്പമുണ്ടാകണമെന്ന് സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
പാലാ നഗരസഭാ ചെയർപേഴ്‌സണെതിരായ അവിശ്വാസപ്രമേയം പാസായതിനെ കാലം കാത്തുവെച്ച കാവ്യനീതി എന്ന് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ വിശേഷിപ്പിച്ചു. വെറുപ്പും വൈരാഗ്യവും രാഷ്ട്രീയത്തിൽ വിജയിക്കില്ലെന്നും, വികസനം മാത്രം ലക്ഷ്യമാക്കി മുന്നോട്ട് വരുന്നവരെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലാ നഗരസഭയിൽ ചെയര്‍പേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയത്തില്‍ കോൺഗ്രസ് വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. പാർട്ടിയെ ചതിച്ചവൻമാരെ പാർട്ടിക്ക് ആവശ്യം ഇല്ലെന്ന് പറഞ്ഞ നാട്ടകം സുരേഷ്, വിപ്പ് ലംഘിച്ചവര്‍ക്കെതിരെ പാർട്ടി നടപടി എടുക്കുമെന്നും വ്യക്തമാക്കി.
ശബരിമല തീര്‍ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവുമായ യാത്രയ്ക്കായി റോഡുകള്‍ മികച്ച നിലവാരത്തില്‍ നിര്‍മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍. തീര്‍ഥാടനമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന് പമ്പ ശ്രീരാമസാകേതം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി.
അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്‍റെ മരണത്തില്‍ മുഖ്യപ്രതി ഡോക്ടര്‍ എം കെ റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ തലശ്ശേരി കോടതിയിൽ അപേക്ഷ നൽകി അന്വേഷണ സംഘം. മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നതിനാൽ എം കെ റാമിന്‍റെ ആദ്യ അറസ്റ്റ് അസാധുവാക്കിയിരുന്നു. അന്വേഷണ സംഘത്തിന്‍റെ ഗുരുതര വീഴ്ച മൂലമാണ് റാമിനെ കോടതി വിട്ടയച്ചത്.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈദ്യുതി ഉപയോഗം 300 മെഗാവാട്ട് വരെ കൂടാമെന്ന് കെ എസ് ഇ ബി വാർത്താക്കുറിപ്പിൽ അറിയിച്ചു. പുറത്തുനിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ നിയന്ത്രണത്തിന് സാധ്യതയുണ്ട്.
കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദറിന് ജാമ്യം. കൊച്ചി പിഎംഎല്‍എ കോടതിയാണ് കെ വി അബ്ദുൽ ഖാദറിന് ജാമ്യം അനുവദിച്ചത്. കള്ളപ്പണ ഇടപാട് കേസിൽ ഇഡി സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയെ പ്രതി ചേർത്തിരുന്നു.
തോപ്പുംപടിയിലെ ‘പിക് എൻ സേവ്’ സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷത്തോളം രൂപ കവർന്ന കേസിൽ, സ്ഥാപനത്തിലെ കാഷ്യറായിരുന്ന സനമോളും മുൻ ജീവനക്കാരൻ രഞ്ജുവും അറസ്റ്റിലായി. തട്ടിപ്പ് മനസിലാക്കി വിദേശത്തേക്ക് കടന്ന സനമോൾ, നേപ്പാൾ വഴി തിരിച്ചെത്തിയപ്പോൾ പോലീസിന്റെ പിടിയിലാവുകയായിരുന്നു.
പാലോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ മൊബൈൽ വെളിച്ചത്തിൽ രോഗിയെ ചികിത്സിച്ച സംഭവത്തിൽ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ ആരോഗ്യ മന്ത്രിക്കെതിരെ രംഗത്ത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ഡോക്ടർമാരെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അവർ ആരോപിച്ചു.
പാർലമെന്റിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗയേയും സോണിയ ഗാന്ധിയേയും കണ്ട് മുഖ്യമന്ത്രി വിഡി സതീശൻ.കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരെ നിശ്ചയിക്കണമെന്നത് സംബന്ധിച്ച ചർച്ചകൾക്കും ദില്ലിയിൽ തുടക്കമാവുകയാണ്. വിഡി സതീശൻ തന്റെ അഭിപ്രായം ഖാർഗെയെയും രാഹുൽ ഗാന്ധിയെയും അറിയിക്കുമെന്നാണ് വിവരം.
സർക്കാർ നിയമിച്ച ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണം വഖഫ് ബോർഡ് പ്രവർത്തിക്കേണ്ടതെന്ന ഹൈക്കോടതി നിർദേശം നീക്കിയ സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് വഖഫ് ബോർഡ്.വഖഫ് ബോർഡിനെ കേൾക്കാതെയായിരുന്നു ഹൈക്കോടതിയുടെ നടപടിയെന്ന് ചെയർമാൻ കെ എസ് ഹംസ പ്രതികരിച്ചു. കേസിൽ എല്ലാവരുടെയും വാദം കേട്ട് ഉടൻ തീർപ്പ് കൽപ്പിക്കാൻ ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിൽ നടപടിയെടുത്ത് ദില്ലി പൊലീസ്. മുതിര്‍ന്ന നേതാക്കളെയെല്ലാം പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു. രാഹുലിനെ വഴിയിലൂടെ വലിച്ചിഴക്കാണ് അറസ്റ്റ് ചെയ്തത്.
ദില്ലി പൊലീസിനെതിരെ ആരോപണവുമായി കോക്റോച്ച് ജനത പാർട്ടി (സിജെപി). പൊലീസ് കസ്റ്റഡിയിൽ ഉള്ളവരെ കാണാൻ അഭിഭാഷകരെ അനുവദിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ഉള്ളവരുടെ പട്ടിക നൽകുന്നില്ലെന്നും സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. ദില്ലി പൊലീസ് ഇതിന് തയ്യാറായില്ലെങ്കിൽ പൊലീസ് ആസ്ഥാനത്തിന് പുറത്ത് രാത്രി എട്ടുമണിമുതൽ സമാധാനപരമായി ധർണ നടത്തുമെന്നും സൗരവ് ദാസ് പറഞ്ഞു.
ദില്ലിയിലെ കോൺഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മുഖത്ത് പരിക്കേറ്റു. സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. നീറ്റ് വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാമെന്ന് സമ്മതിച്ചപ്പോൾ, പെട്ടെന്ന് രാഹുൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടെന്ന് മന്ത്രി പറഞ്ഞു.
ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട. ചുരിദാർ പാക്കറ്റുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിയ 26 കോടി രൂപ വിലവരുന്ന എംഡിഎംഎ ആണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് സംഭവങ്ങളിൽ നഗരത്തിൽ വിൽപനയ്ക്കായി എത്തിച്ച ഓപ്പിയവും 34 ലക്ഷം രൂപ വില വരുന്ന ഹെറോയിനും പൊലീസ് പിടികൂടി.
ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതയിലേക്ക് നടത്തിയ മാർച്ചിനിടെ കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള എംപിമാർ അറസ്റ്റിലായി. നഗരത്തിൽനിന്ന് 40 കിലോമീറ്റർ ഓളം അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
സിജെപി മാർച്ചിനെതിരായ ദില്ലി പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. പൊലീസ് വിദ്യാർത്ഥികളെ അതിക്രൂരമായി ആക്രമിച്ചുവെന്ന് കെജ്രിവാൾ പറഞ്ഞു. മോദി പരാജയപ്പെട്ട പ്രധാനമന്ത്രിയാണെന്നും അദ്ദേഹം വിമർശിച്ചു.
ജന്തർമന്തറിൽ പ്രതിഷേധം ആളിക്കത്തുന്നതിനിടെ സിജെപി വക്താവ് വിജേത ദഹിയയെ സ്ഥാനത്ത് നിന്നും നീക്കിയെന്ന് സിജെപി. വിജേത ദഹിയയുടെ പ്രവർത്തികൾ അംഗീകരിക്കാൻ ആവില്ലെന്നും സിജെപി പ്രതികരിച്ചു. ഇന്നലെ സമരത്തിൽ പങ്കെടുക്കാതെ കറങ്ങാൻ പോയ ദഹിയയെ യുവാക്കൾ ചോദ്യം ചെയ്ത വീഡിയോ വൈറലായിരുന്നു.
രാജ്യതലസ്ഥാനത്ത് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധം ശക്തമായതോടെ കേന്ദ്ര സർക്കാർ അനുനയ നീക്കത്തിൽ. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രി ജിതേന്ദ്ര സിംഗ് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി. കുറ്റക്കാർക്ക് കഠിന ശിക്ഷ ഉറപ്പാക്കുമെന്നും പ്രധാന പ്രതികളെല്ലാം അറസ്റ്റിലായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി
ഐഎസ്ആർഒയിൽ പ്രമുഖ പദവികളിൽ നേതൃമാറ്റങ്ങൾ തുടരുന്നു. അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ പുതിയ ഡയറക്ടറായി ഡോ. സി. എച്ച്. വി. നരസിംഹ റാവു ഓഗസ്റ്റ് 1-ന് ചുമതലയേൽക്കും.
സഹപ്രവർത്തകയായ വനിതാ ഐ.പി.എസ് ട്രെയിനിയുടെ ലൈംഗികാതിക്രമ പരാതിക്ക് പിന്നാലെ, ഐ.പി.എസ് ട്രെയിനിയായ ഉദയ് കൃഷ്ണ റെഡ്ഡിയെ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, താനും പരാതിക്കാരിയും പ്രണയത്തിലായിരുന്നുവെന്നും ആരോപണങ്ങൾ വ്യാജമാണെന്നും അവകാശപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യ ആഹ്വാനവുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. ബംഗാളിലെ പ്രതിപക്ഷ പാർട്ടികൾ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു.
സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ദില്ലി ഹൈക്കോടതി ഉത്തരവ്. സോനത്തെ ഏത് ആശുപത്രിയിലേക്ക് മാറ്റിയാലും കുഴപ്പമില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളിലൂടെ കോക്രോച്ച് ജനത പാർട്ടിയുടെ സമരത്തിന് പിന്തുണ. ജന്തർ മന്തർ സമരവേദി ലൊക്കേഷൻ നൽകി നൂറുകണക്കിന് ഭക്ഷണ പൊതികൾ സമര വേദിയിലേക്ക് എത്തി. അഞ്ഞൂറിലധികം പൊതികൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നടക്കം ഓർഡർ ചെയ്ത് ഇതിനോടകം എത്തിയെന്ന് വളണ്ടിയർമാരും ഡെലിവറി ബോയ്സും പറഞ്ഞു.
തായ്ലൻഡിൽ നിന്ന് എയർ കാർഗോ വഴി കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച ഏകദേശം 10 കിലോഗ്രാം കഞ്ചാവ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പാഴ്സൽ കൈപ്പറ്റാനെത്തിയ ഒരു ഇന്ത്യൻ പൗരനെ സുരക്ഷാസേന അറസ്റ്റ് ചെയ്തു.
ലൈസൻസില്ലാതെഅനധികൃതമായി പണമിടപാടുകൾ നടത്തിയ പ്രവാസിയെ നാടുകടത്താൻ ഉത്തരവ്. യുഎഇ അധികൃതരുടെ മുൻകൂർ അനുമതിയോ ആവശ്യമായ ലൈസൻസോ ഇല്ലാതെ അനധികൃതമായി വിദേശത്തേക്ക് പണമിടപാടുകൾ നടത്തിയ ഏഷ്യൻ വംശജനെയാണ് നാടുകടത്താൻ ഷാർജ മിസ്ഡെമീനർ കോടതി ഉത്തരവിട്ടത്.
