രാഹുൽ ഗാന്ധിയും കോൺഗ്രസും വിദ്യാർത്ഥികളെ രാഷ്ട്രീയ ആയുധങ്ങളായി ലജ്ജയില്ലാതെ ചൂഷണം ചെയ്യുകയാണെന്നും പാർലമെന്റ് സമ്മേളനത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കാനാണ് ശ്രമമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വിമർശിച്ചു. സമഗ്രമായ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് അറിയിച്ചിട്ടും ജനാധിപത്യപരമായ സംവാദത്തിന് പകരം രാഷ്ട്രീയ നാടകത്തിനാണ് കോൺഗ്രസ് മുൻഗണന നൽകിയതെന്നും ധർമേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി.
കോൺഗ്രസിൻ്റേത് രാഷ്ട്രീയ നാടകമെന്ന് ധർമേന്ദ്ര പ്രധാൻ
