പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി. ആട്ടയാമ്പതി സ്വദേശി സരസ്സമാളിനെയാണ് പ്രദേശവാസികളായ യുവാക്കൾ ചേർന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടത്. ജൂൺ 10 മുതൽ സരസമ്മാളിനെ കാണാതായതിനെ തുടർന്ന് മകൾ ജൂൺ 12 ന് കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. കവർച്ചയ്ക്കും കൊലപാതകത്തിനും ഇയാളെ സഹായിച്ച 17 കാരനായി പൊലീസ് അന്വേഷണം ആരംഭിച്ചു. സരസമ്മാളിൻ്റെ ആഭരണങ്ങൾ മോഷ്‌ടിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. ചോദ്യം ചെയ്യലിനിടെ വയോധികയെ കൊലപ്പെടുത്തിയശേഷം മൃതദേഹം ശുചിമുറിയിലെ ഡ്രമ്മിൽ ഇട്ടു കത്തിക്കുകയും പകുതി കത്തിയ നിലയിൽ […]
സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 11, ശനി
ആനക്കാംപൊയില്‍ – കള്ളാടി തുരങ്കപാത നിര്‍മ്മാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ അഞ്ചംഗ വിദഗ്ധ സമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു. റവന്യൂ ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി കണ്‍വീനറായ സമിതിയില്‍ ജിയോളജിസ്റ്റായ ഡോ. സി.പി രാജേന്ദ്രന്‍, എക്കോളജിസ്റ്റായ ഡോ. വിഷ്ണുദാസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പി പുകഴേന്തി ഐഎഫ്എസ്, പൊതുമരാമത്ത് സെക്രട്ടറി എന്നിവരാണ് അംഗങ്ങള്‍. അപകട കാരണം, കരാര്‍ കമ്പനി നിബന്ധനകള്‍ ലംഘിച്ചോ, പരിസ്ഥിതി അനുമതി എന്നിവ പരിശോധിക്കും. ഒരു […]
കള്ളാടി തുരങ്കപാത ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ വിദഗ്ധ സംഘത്തെ രൂപീകരിച്ചു
വയനാട് ആനക്കാംപൊയിൽ കള്ളാടി തുരങ്കപാത നിർമ്മാണത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധ സംഘത്തെ രൂപീകരിച്ചു. റവന്യൂ ആൻ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് സെക്രട്ടറി കൺവീനറായ സമിതിയാണ് ദുരന്തകാരണം കണ്ടെത്താൻ അന്വേഷണം നടത്തുക. ജിയോളജിസ്റ്റായ ഡോ. സിപി രാജേന്ദ്രൻ, എക്കോളജിസ്റ്റായ ഡോ. വിഷ്ണുദാസ്, എക്കോളജിസ്റ്റ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, ഡോ. പി പുകഴേന്തി ഐഎഫ്എസ്, പൊതുമരാമത്ത് സെക്രട്ടറി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
ജൂണിലെ എസ്ഐപി നിക്ഷേപം 31,781 കോടി രൂപ
2026 ജൂണ്‍ മാസത്തില്‍ സമ്മിശ്ര പ്രകടനം കാഴ്ചവെച്ച് മ്യൂച്വല്‍ ഫണ്ട് വിപണി. വ്യക്തിഗത നിക്ഷേപകരുടെ എസ്ഐപി നിക്ഷേപം എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയപ്പോള്‍, മൊത്തം വ്യവസായത്തില്‍ നിന്ന് ആകെ 52,949 കോടി രൂപയുടെ അറ്റ പിന്‍വാങ്ങല്‍ രേഖപ്പെടുത്തി. ജൂണില്‍ പ്രതിമാസ എസ്ഐപി നിക്ഷേപം 31,781 കോടി രൂപയെന്ന റെക്കോഡ് നേട്ടത്തിലെത്തി. ഇത് 2026 മെയ് മാസത്തേക്കാള്‍ 2.7 ശതമാനവും മുന്‍വര്‍ഷം ജൂണിനേക്കാള്‍ 16.5 ശതമാനവും കൂടുതലാണ്. ജൂണില്‍ 55.51 ലക്ഷം പുതിയ എസ്ഐപിക ജൂണില്‍ പ്രതിമാസ എസ്ഐപി നിക്ഷേപം […]
1600, 140 നമ്പറുകള്‍ ബ്ലോക്ക് ചെയ്യാന്‍ അനുവാദമില്ലെന്ന് ട്രായ്
ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സുപ്രധാന നിര്‍ദ്ദേശവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. 1600, 140 എന്നീ സീരീസുകളില്‍ ആരംഭിക്കുന്ന ഫോണ്‍ നമ്പറുകളെ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വഴിയോ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയോ ‘സ്പാം’ എന്ന് ടാഗ് ചെയ്യാനോ, ഫില്‍ട്ടര്‍ ചെയ്യാനോ, ബ്ലോക്ക് ചെയ്യാനോ അനുവാദമില്ലെന്ന് ട്രായ് വ്യക്തമാക്കി. ഈ നമ്പറുകള്‍ ബ്ലോക്ക് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നാണ് ട്രായിയുടെ നിലപാട്. ട്രൂകോളര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ദിവസേന 5.25 ലക്ഷത്തിലധികം ആളുകളാണ് 1600, 140 സീരീസ് നമ്പറുകളില്‍ നിന്നുള്ള കാളുകള്‍ സ്പാം […]
വിസ്മയ മോഹന്‍ലാല്‍ ചിത്രം ‘തുടക്ക’ത്തിലെ ഗാനം
വിസ്മയ മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ അരങ്ങേറുന്ന ‘തുടക്കം’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ട് മോഹന്‍ലാല്‍. ‘തളിരോമലേ…ചെറുതൂവലേ…’ എന്ന ഗാനം പാടിയിരിക്കുന്നത് കെ.എസ് ചിത്രയാണ്. ജേക്ക്സ് ബിജോയിയാണ് സംഗീതം. വിസ്മയ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വളര്‍ച്ചയാണ് ഗാനരംഗത്തില്‍ കാണിക്കുന്നത്. വിസ്മയയുടെ അച്ഛനായി സായ് കുമാറും അമ്മയായി ചിപ്പിയുമാണ് അഭിനയിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്റണി പെരുമ്പാവൂരിന്റെ മകനായ പുതുമുഖ താരം ആശിഷ് ജോ ആന്റണിയുമുണ്ട്. മെഗാഹിറ്റായ 2018 എന്ന ചിത്രത്തിനുശേഷം ജൂഡ് ആന്റണി സംവിധാനം […]
സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ‘ഹോപ്പ്’ ട്രെയിലര്‍
സൗത്ത് കൊറിയന്‍ സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ‘ഹോപ്പ്’ ട്രെയിലര്‍ എത്തി. ‘ദ് ചേസര്‍’, ‘ദ് വെയ്ലിങ്’ എന്നീ സിനിമകളുടെ സംവിധായകനായ നാ ഹോങ് ജിന്‍ ആണ് സംവിധാനം. ഹ്വാങ് ജങ് മിന്‍, സോ ഇന്‍, ജുങ് ഹോ യൂന്‍ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. കൂടാതെ ടെയ്ലര്‍ റസല്‍, അലിസിയ വികന്‍ഡെര്‍, മൈക്കല്‍ ഫാസ്‌ബെന്‍ഡര്‍ എന്നിവര്‍ ഏലിയന്‍ കഥാപാത്രങ്ങള്‍ക്കു ശബ്ദം നല്‍കുന്നു. ഈ വര്‍ഷത്തെ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രിമിയര്‍ ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ […]
പുതിയ യമഹ എഫ്സി ബ്ലൂ ഫ്ലെക്സ് ഇന്ത്യയില്‍
പുതിയ യമഹ എഫ്സി ബ്ലൂ ഫ്ലെക്സ് ഇന്ത്യയില്‍ പുറത്തിറങ്ങി. 1.24 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ് ഷോറും വില. യമഹയുടെ ഇന്ത്യയിലെ ആദ്യത്തെ ഫ്ലെക്സ്-ഫ്യുവല്‍ മോഡലാണിത്. ഇ20 മുതല്‍ ഇ85 വരെയുള്ള എത്തനോള്‍-ബ്ലെന്‍ഡഡ് ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മോഡലാണിത്. 11.5 ബിഎച്പിയും 12.8 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 149സിസി എയര്‍-കൂള്‍ഡ്, ഫ്യുവല്‍-ഇന്‍ജെക്റ്റഡ് എഞ്ചിനാണ് എഫ്ഇസെഡ് ബ്ലൂ ഫ്ലെക്സിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. മാന്യമായ ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഇ20ല്‍ ഓടുന്നതിനേക്കാള്‍ […]
അല്‍-സൗഡു
എഴുപത് വയസ്സില്‍ ആദ്യമായി വിമാനത്തില്‍ കയറി ദുബായിലേക്ക് യാത്രതിരിക്കുമ്പോള്‍, രാജേശ്വരി ടീച്ചര്‍ അറിഞ്ഞിരുന്നില്ല ആ യാത്ര തന്റെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുമെന്ന്. വര്‍ഷങ്ങളോളം കുടുംബത്തിനായി ജീവിച്ച അവര്‍ക്ക് എന്തുകൊണ്ടാണ് സ്വന്തം സ്വപ്നങ്ങള്‍ മാറ്റിവെക്കേണ്ടിവന്നത്? ഏറ്റവും അടുത്തവരെന്ന് കരുതിയവര്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു? ജീവിതത്തിന്റെ സായാഹ്നത്തില്‍ അവര്‍ കണ്ടെത്തിയ വലിയ സത്യം എന്താണ്? ഓര്‍മ്മകളും നഷ്ടങ്ങളും തിരിച്ചറിവുകളും നിറഞ്ഞ ആ യാത്ര, ഒരു സാധാരണ സ്ത്രീയുടെ അസാധാരണമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയായി മാറുന്നു. ‘അല്‍-സൗഡു’. എം.എ ശ്രീകുമാര്‍. മാതൃഭൂമി. വില 153 രൂപ.
പച്ചമുട്ട കഴിച്ചാല്‍ ഭക്ഷ്യവിഷബാധയോ?
പച്ചമുട്ട ആരോഗ്യത്തിന് വലിയ ഗുണം ചെയ്യുമെന്ന പ്രതീതി പണ്ടുകാലം മുതലുള്ളതാണ്. എന്നാല്‍ നേരെ തിരിച്ചാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. പച്ചമുട്ട കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ഏറ്റവും വലിയ ഭീഷണി ഭക്ഷ്യവിഷബാധയാണ്. ‘സാല്‍മൊണല്ല’ പോലുള്ള മാരകമായ ബാക്ടീരിയകള്‍ പച്ചമുട്ടയില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് ശരീരത്തിലെത്തിയാല്‍ കടുത്ത വയറിളക്കം, പനി, വയറുവേദന, ഛര്‍ദി എന്നിവ ഉണ്ടാകാം. സാധാരണക്കാര്‍ക്ക് ഇത് പെട്ടെന്ന് ഭേദമാകുമെങ്കിലും ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ സാല്‍മൊണല്ല ബാധ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. പച്ചമുട്ടയുടെ വെള്ളയില്‍ അവിഡിന്‍ എന്നൊരു […]
