Posted inലേറ്റസ്റ്റ്

ഓസ്ട്രേലിയയിൽ നരേന്ദ്ര മോദി താമസിച്ച ഹോട്ടലിൽ തീവ്രവലതുപക്ഷ വാദി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയത് രഹസ്യാന്വേഷണ ഏജൻസികൾ പരിശോധിക്കുന്നു

ഓസ്ട്രേലിയയിൽ നരേന്ദ്ര മോദി താമസിച്ച ഹോട്ടലിൽ തീവ്രവലതുപക്ഷ വാദി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയത് രഹസ്യാന്വേഷണ ഏജൻസികൾ പരിശോധിക്കുന്നു. ഇന്ത്യക്കാരുടെ കുടിയേറ്റം അവസാനിപ്പിക്കണം എന്ന് വിളിച്ചു പറഞ്ഞാണ് ഹ്യൂഗോ ലെനോൺ എന്നയാൾ ബഹളം വച്ചത്. പരസ്പര വ്യാപാരം 35000 കോടിയായി ഉയർത്താൻ പ്രധാനമന്ത്രിയും നരേന്ദ്രമോദിയും ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും ധാരണായായി. അതേസമയം, ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കി മോദി ദില്ലിക്ക് മടങ്ങി.

Posted inലേറ്റസ്റ്റ്

ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി ശത്രുക്കൾക്കെതിരെ പ്രതികാരം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി

ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി ശത്രുക്കൾക്കെതിരെ പ്രതികാരം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി.പകരം വീട്ടുമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി. ഓരോ ശത്രുവിനും പട്ടിക തയാറാക്കിയിട്ടുണ്ട്. താൻ ഉൾപ്പടെ നേതൃത്വം ഇല്ലാതായാലും അത് നടപ്പാകും. രണ്ടു യുദ്ധങ്ങളിലും നേതാക്കളെ വധിച്ച കൊലയാളികളുടെ പട്ടിക തയാറാക്കിയിട്ടിട്ടുണ്ടെന്നും മുജ്തബ ഖമനെയി പറഞ്ഞു. ആഗോള തലത്തിൽ ഓരോത്തരും ഈ ദൗത്യം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തിൽ ആയത്തുല്ല അലി ഖമനെയി ഉൾപ്പെടെയുള്ള […]

Posted inലേറ്റസ്റ്റ്

ഗവ പ്ലീഡർ, സ്പെഷ്യൽ പ്ലീഡർ നിയമനങ്ങളിൽ സർക്കാർ സംഘിവത്കരണം നടത്തുന്നെന്ന്  എംഎൽഎ പി എ മുഹമ്മദ് റിയാസ്

ഗവ പ്ലീഡർ, സ്പെഷ്യൽ പ്ലീഡർ നിയമനങ്ങളിൽ സർക്കാർ സംഘിവത്കരണം നടത്തുന്നെന്ന്  എംഎൽഎ പി എ മുഹമ്മദ് റിയാസ്. എബിവിപി സജീവ പ്രവർത്തകനെ ഗവ. പ്ലീഡർ പട്ടികയിൽ ഉൾപ്പെടുത്തി. പുതിയ സർക്കാർ വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സംഘപരിവാർ ബന്ധമുള്ളവർ കയറിയിറങ്ങുകാണെന്നും കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. പ്ലീഡർമരുടെ നിയമനത്തിൽ സർക്കാർ ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് മുൻ മന്ത്രി പി രാജീവ് ആരോപിച്ചു.

Posted inലേറ്റസ്റ്റ്

ആരോഗ്യമേഖലയിൽ നയപരമായ മാറ്റങ്ങളും അന്വേഷണങ്ങളും പ്രഖ്യാപിച്ച് മന്ത്രി കെ മുരളീധരൻ

ആരോഗ്യമേഖലയിൽ നയപരമായ മാറ്റങ്ങളും അന്വേഷണങ്ങളും പ്രഖ്യാപിച്ച് മന്ത്രി കെ മുരളീധരൻ. ചുമതലയേറ്റെടുത്തപ്പോൾ ആരോഗ്യവകുപ്പിന് ഹണിമൂൺ പിരീഡ് ലഭിച്ചില്ലെന്നും 24 മണിക്കൂറിനകം വിമർശനങ്ങളുയർന്നതാണ് പ്രവർത്തനങ്ങളിലെ ഈ പുരോഗതിയിലേക്ക് നയിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് മുരളീധരൻ മാധ്യമങ്ങളെ കണ്ടത്. ആശുപത്രിയിൽ കിടക്ക, രോഗിയുടെ അവകാശമാണെന്ന് വ്യക്തമാക്കിയ മന്ത്രി, വിവിധ മെഡിക്കൽ കോളേജുകളിലെ ഒഴിവുള്ള സ്ഥലങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തുമെന്നും പുലയനാർകോട്ടയിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും അറിയിച്ചു. കൂടാതെ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂടുതൽ സ്ഥലം കണ്ടെത്തി ആശുപത്രി പണിയുമെന്നും ഇതിനായി സർക്കാർ ഫണ്ടിന് പുറമെ സിഎസ്ആർ […]

Posted inലേറ്റസ്റ്റ്

സ്വിഗ്ഗിയുടെ ക്വിക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ‘സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന്’ നോട്ടീസ്

സ്വിഗ്ഗിയുടെ ക്വിക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ‘സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന്’ നോട്ടീസ്. കാലാവധി കഴിഞ്ഞതും കേടായതുമായ ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഭക്ഷ്യസുരക്ഷാഅതോറിറ്റി (എഫ്എസ്എസ്എഐ_) കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അഴുകിയതും കാലാവധി കഴിഞ്ഞതുമായ ആഹാര സാധനങ്ങൾ വിതരണം ചെയ്തെന്ന് ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും വ്യാപക പരാതികളുയർന്നിരുന്നു. തുടർന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നടപടി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആറന്മുള വിമാനത്താവള പദ്ധതി നീക്കങ്ങൾക്കെതിരെ  വിമർശനവുമായി  പി പ്രസാദ്

ആറന്മുള വിമാനത്താവള പദ്ധതി നീക്കങ്ങൾക്കെതിരെ  വിമർശനവുമായി  പി പ്രസാദ് . അനധികൃത സർവേ നടത്താനും അവിടെ വിമാനത്താവള പദ്ധതി വരുമെന്ന് പ്രഖ്യാപിക്കാനും ഭൂ ഉടമ എബ്രഹാം കലമണ്ണിലിന് ആരാണ് അധികാരം നൽകിയതെന്ന് അദ്ദേഹം ചോദിച്ചു. വിഷയത്തിൽ ജില്ലാ ഭരണകൂടവും ചില ജനപ്രതിനിധികളും പുലർത്തുന്ന മൗനം ദുരൂഹമാണ്. ആറന്മുളയിലേത് ഇപ്പോഴും സർക്കാർ ഭൂമിയാണെന്നും കോടതിയിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അത് മിച്ചഭൂമി തന്നെയാണെന്നും പറഞ്ഞ പി പ്രസാദ്, നിയമവിരുദ്ധമായ ഒരു നീക്കവും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. മുമ്പ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് […]

Posted inലേറ്റസ്റ്റ്

വിഴിഞ്ഞം വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി തോമസ് ഐസക്

വിഴിഞ്ഞം വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി തോമസ് ഐസക്. വിഷയത്തിൽ മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് നിലപാടുകളിൽ അഭിപ്രായവ്യത്യാസമുള്ളത് കോൺഗ്രസിനുള്ളിലാണെന്നും ഐസക്ക് ചൂണ്ടിക്കാട്ടി. കെ സി വേണുഗോപാലിനും രാഹുൽ ഗാന്ധിക്കും അദാനിയുടെ കാര്യത്തിൽ ഒരു അഭിപ്രായങ്ങളാണുള്ളത്. പക്ഷേ യു ഡി എഫിൽ പോലും തീരുമാനിക്കാതെ ഓഹരി കൈമാറ്റം നടന്നുവെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. 2014 ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം കരാർ ഒപ്പിട്ടതെന്നും അന്നേ എൽ ഡി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എഡിജിപി അജിത് കുമാറിനെതിരായ എസ് ഐ ടി അന്വേഷണ റിപ്പോർട്ടില്‍ ഡിജിപി നിയമോപദേശം തേടി

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ അട്ടിമറിയിൽ എഡിജിപി അജിത് കുമാറിനെതിരായ എസ് ഐ ടി അന്വേഷണ റിപ്പോർട്ടില്‍ ഡിജിപി നിയമോപദേശം തേടി. എംആർ അജിത് കുമാറാണ് കേസ് അട്ടിമറിച്ചതെന്നാണ് എസ്ഐടി അന്വേഷണ റിപ്പോർട്ടെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. എന്ത് നടപടി സ്വീകരിക്കണമെന്നതിലാണ് ഡിജിപി നിയമോപദേശം തേടിയത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ നോട്ടീസ്

കാലാവധി കഴിഞ്ഞ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്‌തെന്ന പരാതിയില്‍ സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷ അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഇന്‍സ്റ്റമാര്‍ട്ടിന് ആകെ 9 കാരണം കാണിക്കല്‍ നോട്ടീസുകള്‍ നല്‍കിയെന്നാണ് വിവരം. കാലാവധി കഴിഞ്ഞ മുട്ട, പ്രൊട്ടീൻ പൗഡര്‍ മുതലായവ നല്‍കി എന്നിങ്ങനെയാണ് ഭക്ഷ്യസുരക്ഷ അതോരിറ്റിക്ക് ലഭിച്ച പരാതി. ഇക്കാര്യത്തില്‍ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ സ്വിഗ്ഗിക്ക് സാധിച്ചില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷ അതോറിറ്റി വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഴിഞ്ഞം വിഷയത്തിൽ സിപിഐഎം നേതാക്കളുടെ അഭിപ്രായ വ്യത്യാസവുമായി ബന്ധപ്പെട്ട  ചോദ്യങ്ങളോടാണ് അദ്ദേഹം ക്ഷുഭിതനായത്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ താൻ പറയും, നിങ്ങൾ ഇവിടെ ഈ വടിയും നീട്ടി നിൽക്കേണ്ടതില്ലെന്ന് പിണറായി പറഞ്ഞു. ഡൽഹി കേരള ഹൗസിൽനിന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ സുർജിത് ഭവനിലേക്ക് ഇറങ്ങുകയായിരുന്നു പിണറായി.