രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആന്‍ഡ് ഓര്‍ഡര്‍’ എന്ന ചിത്രം സെപ്റ്റംബര്‍ നാലിന് പുറത്തെത്തും. റിലീസ് ഡേറ്റ് പ്രഖ്യാപിക്കുന്ന പുതിയ പോസ്റ്റര്‍ പുറത്തെത്തി. ചിത്രത്തിലെ ലീഡ് റോള്‍ കൈകാര്യം ചെയ്യുന്ന പ്രകാശ് വര്‍മ്മ അവതരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനും ജൂനിയേഴ്‌സായ അഞ്ച് ചെറുപ്പക്കാരും ചേര്‍ന്നുള്ള ദൃശ്യമാണ് പോസ്റ്ററില്‍. കൊച്ചി നഗരത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും ഒരു പൊലീസ് സ്റ്റോറി ആക്ഷന്‍, മാസ് എന്റര്‍ടൈനറായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. പ്രകാശ് വര്‍മ്മയും അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ വലിയൊരു താരനിര തന്നെയുണ്ട്. ഇവര്‍ക്കൊപ്പം രഞ്ജിത്തിന്റെ തന്നെ ബ്ലാക്ക് എന്ന ചിത്രത്തിലെ കാരിക്കാമുറി ഷണ്മുഖന്‍ എന്ന ജനപ്രിയ കഥാപാത്രത്തെ മമ്മൂട്ടി വീണ്ടും ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഗാനങ്ങള്‍ ഷിബു ചക്രവര്‍ത്തി, സംഗീതം ജോ ഡാനിയേല്‍, പശ്ചാത്തല സംഗീതം ബിജിബാല്‍.
‘ലോ ആന്‍ഡ് ഓര്‍ഡര്‍’ ചിത്രം പുതിയ പോസ്റ്റര്‍
