വാനമ്പാടി എസ്. ജാനകി അന്തരിച്ചു. 88 വയസായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ജര്‍മന്‍, ജപ്പാനീസ് എന്നിങ്ങനെ 20 ഭാഷകളിലായി നാല്‍പ്പത്തയ്യായിരത്തിലേറെ പാട്ടു പാടിയ അപൂര്‍വ ഗായികയാണ് ജാനകി. ആന്ധ്രപ്രദേശ് സ്വദേശിനിയാണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നാലു തവണ നേടി. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പുരസ്‌കാരങ്ങളും ലഭിച്ചു. 2013 ല്‍ പത്മഭൂഷണ്‍ നിരസിച്ചു. ആറു പതിറ്റാണ്ടിലേറെ സംഗീതസപര്യ ചെയ്ത എസ്. ജാനകിയമ്മയ്ക്കു ലോകമെങ്ങുമുള്ള സംഗീതപ്രേമികളുടെ കണ്ണീര്‍ പ്രണാമം. സംസ്‌കാരം ഇന്ന് മൈസൂരുവില്‍ നടക്കും. […]
ഹൃദയങ്ങൾ കീഴടക്കിയ സ്വരമാധുരിക്ക് വിട
ഹൃദയങ്ങൾ കീഴടക്കിയ സ്വരമാധുരിക്ക് വിട. വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു.മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഉച്ചക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകിട്ട് 7.30 ഓടെ മരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാട്ട് പാടിയ അപൂർവ ഗായികയാണ് ജാനകി. 17 ഭാഷകളിൽ ജാനകി പാടിയിട്ടുണ്ട്. ആന്ധ്രപ്രദേശ് സ്വദേശിയാണ് ഇവർ. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് 4 തവണ അവർക്ക് ലഭിച്ചു. […]
രാത്രി വാർത്തകൾ
വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പങ്കുവെച്ചത്. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഉച്ചക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെ മരിച്ചു. ആറന്മുള വിമാനത്താവള പദ്ധതി നീക്കങ്ങൾക്കെതിരെ അതിശക്തമായ വിമർശനവുമായി മുൻ മന്ത്രിയും സി പി ഐ നേതാവുമായി പി പ്രസാദ് രംഗത്തെത്തി. അനധികൃത സർവേ നടത്താനും അവിടെ […]
എസ്.ബി.ഐ ഫണ്ട്‌സ് മാനേജ്മെന്റ് ഐ.പി.ഒ ജൂലൈ 14ന്
ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂച്വല്‍ ഫണ്ട് ഹൗസായ എസ്.ബി.ഐ ഫണ്ട്‌സ് മാനേജ്മെന്റ് ലിമിറ്റഡിന്റെ പ്രാരംഭ പൊതു ഓഹരി വില്‍പ്പന ജൂലൈ 14-ന് ആരംഭിക്കുകയാണ്. ജൂലൈ 16 വരെ നീണ്ടുനില്‍ക്കുന്ന ഈ ഐപിഒ വഴി 11,693 കോടി രൂപ വിപണിയില്‍ നിന്നും സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 545 രൂപ മുതല്‍ 574 രൂപ വരെയാണ് ഐ.പി.ഒയില്‍, എസ്.ബി.ഐ ഫണ്ട്‌സ് ഓഹരിയുടെ വില പരിധി നിശ്ചയിച്ചിരിക്കുന്നത്. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ ആയിട്ടാണ് ഈ ഐ.പി.ഒ വിപണിയിലെത്തുന്നത്. അതായത്, ഇവിടെ […]
അഡിക്റ്റീവ് ഡിസൈനുകള്‍ ഒഴിവാക്കാന്‍ മെറ്റയോട് യുഎന്‍
ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ അഡിക്റ്റീവ് ഡിസൈനുകള്‍ ഒഴിവാക്കാന്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ മെറ്റയോട് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍. ഇത്തരം ഡിസൈനുകള്‍ ഒഴിവാക്കിയില്ലെങ്കില്‍ കമ്പനിയുടെ ആഗോള വരുമാനത്തിന്റെ ആറ് ശതമാനം വരെ വലിയൊരു തുക പിഴയായി ഒടുക്കേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2022ലെ ഡിജിറ്റല്‍ സര്‍വീസസ് ആക്ട് മെറ്റ ലംഘിച്ചതായി യൂറോപ്യന്‍ യൂണിയന്‍ കണ്ടെത്തി. ഇന്‍ഫിനിറ്റ് സ്‌ക്രോള്‍, വീഡിയോകള്‍ തനിയെ പ്ലേ ആകുക, വ്യക്തിഗതമായ ശുപാര്‍ശകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഉപയോക്താക്കളെ ഒരു ‘ഓട്ടോപൈലറ്റ് മോഡിലേക്ക്’ നയിക്കുകയും […]
‘ഓ സുകുമാരി’യുടെ ട്രെയ്ലര്‍ പുറത്ത്
തിരു വീര്‍ – ഐശ്വര്യ രാജേഷ് ചിത്രം ‘ഓ സുകുമാരി’യുടെ ട്രെയ്ലര്‍ പുറത്ത്. 2026 ജൂലൈ 17 ന് ചിത്രം ആഗോള തലത്തില്‍ തിയേറ്ററുകളിലെത്തും. ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഭരത് ദര്‍ശന്‍ ആണ്. ഐശ്വര്യ രാജേഷ്, തിരുവീര്‍ എന്നിവരുടെ ഗംഭീര പ്രകടനം ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നും ട്രെയ്ലര്‍ കാണിച്ചു തരുന്നുണ്ട്. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം, കോമഡി, പ്രണയം, ഫാന്റസി എന്നിവക്കൊപ്പം ആക്ഷനും കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. തിരുവീര്‍ അവതരിപ്പിക്കുന്ന യാദഗിരി, ഐശ്വര്യ […]
‘അവറാച്ചന്‍ ആന്‍ഡ് സണ്‍സി’ലെ ആദ്യ ഗാനം
കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ബിജു മേനോന്‍ നായകനാകുന്ന ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സി’ലെ ആദ്യ ഗാനം റിലീസായി. സിദ്ധ് ശ്രീറാമും സെബാ ടോമിയുമാണ് ‘ചുരുള്‍ മുടി ചുരുളോ…’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. സനല്‍ ദേവ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സുഹൈല്‍ കോയ ആണ് ഗാനരചന. നവാഗതനായ തമ്പി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നര്‍മ്മത്തില്‍ ചാലിച്ച രസകരമായ ഈ ഫാമിലി ഡ്രാമ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേര്‍ന്നാണ്. ബിജു മേനോന്‍ നായകനാകുന്ന […]
ഹാരിയര്‍, സഫാരി മോഡലുകളുടെ ‘സ്റ്റെല്‍ത്ത് എഡിഷന്‍’
ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഹാരിയര്‍, സഫാരി മോഡലുകളുടെ ‘സ്റ്റെല്‍ത്ത് എഡിഷന്‍’ വിപുലീകരിച്ചു. ഇതാദ്യമായാണ് ഈ പതിപ്പ് പെട്രോള്‍ പവര്‍ ട്രെയിനില്‍ അവതരിപ്പിക്കുന്നത്. ഹാരിയര്‍ സ്റ്റെല്‍ത്ത് പെട്രോളിന് 23.43 ലക്ഷം രൂപയും സഫാരി സ്റ്റെല്‍ത്ത് പെട്രോളിന് 24.04 ലക്ഷം രൂപയുമാണ് വില വരുന്നത്. നിലവില്‍ വിപണിയിലുള്ള സ്റ്റാന്‍ഡേര്‍ഡ് ലൈനപ്പിനൊപ്പവും, ‘ഡാര്‍ക്ക്’, ‘റെഡ് ഡാര്‍ക്ക്’ എന്നീ സ്പെഷ്യല്‍ എഡിഷനുകള്‍ക്കൊപ്പവും ഈ പുതിയ പതിപ്പുകളും ലഭ്യമാകും. ഹാരിയറിന്റെ ടോപ്പ്-സ്പെക്ക് വേരിയന്റായ ‘ഫിയര്‍ലെസ്സ് അള്‍ട്രാ’, സഫാരിയുടെ ‘അക്കംപ്ലിഷ്ഡ് അള്‍ട്രാ’ എന്നീ ട്രിമ്മുകളെ അടിസ്ഥാനമാക്കിയാണ് […]
സാംബ: ബ്രസീലിയന്‍ ഫുട്ബോള്‍ ഭൂപടം
അഞ്ചു തവണ ലോകഫുട്ബോള്‍ ജേതാക്കള്‍, ആര്‍തര്‍ ഫ്രീഡന്റീഷില്‍ തുടങ്ങി പെലെയിലൂടെ വളര്‍ന്ന് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഇതിഹാസതാരങ്ങള്‍, സാംബാശൈലിയുടെ ഭംഗി തുടങ്ങി ഫുട്ബോളിനൊപ്പം ചലിക്കുന്ന രാജ്യമാണ് ബ്രസീല്‍. അവരുടെ കാല്‍പ്പന്തിന്റെ ചരിത്രമെന്നത് അധിനിവേശത്തിന്റെയും പട്ടിണിയുടെയും നിലനില്‍പ്പിന്റെയും കൂടി ചരിത്രമാണ്. ബ്രസീലിയന്‍ ഫുട്ബോളിന്റെ ആരംഭം തൊട്ട് ആരാധകസമൃദ്ധമായ ലോകകപ്പ് യാത്രകള്‍ വരെ വിവരിക്കുന്ന പുസ്തകം; ഒപ്പം പ്രധാനപ്പെട്ട കളിക്കാരുടെയും പരിശീലകരുടെയും ജീവിതവും. ജയപരാജയങ്ങളിലുപരി ഫുട്ബോള്‍വികാരമായി ബ്രസീല്‍ മാറിയ കഥ. കായികചരിത്രാന്വേഷികള്‍ക്കും ആരാധകര്‍ക്കുമായി ബ്രസീലിയന്‍ ഫുട്ബോളിന്റെ സമ്പൂര്‍ണ്ണചരിത്രം. ‘സാംബ: ബ്രസീലിയന്‍ ഫുട്ബോള്‍ […]
ആര്‍ത്തവ വേദന കുറയാനും ഹൃദയാരോഗ്യത്തിനും
അസഹനീയമായ ആര്‍ത്തവ വേദന പല സ്ത്രീകളുടെയും പേടി സ്വപ്നമാണ്. വേദന കുറയ്ക്കാന്‍ വേദനസംഹാരികളെ ആശ്രയിക്കുന്നവരും ചുരുക്കമല്ല. ആര്‍ത്തവ സമയത്തെ വേദന കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന ഘടകമാണ്. ഇരുമ്പിന്റെ അംശം, വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കും. ആര്‍ത്തവ സമയത്തെ വേദന അകറ്റാന്‍ മികച്ച ഒരു ഭക്ഷണമാണ് പാലക്ക് ചീര. ആര്‍ത്തവ സമയത്ത് ശരീരത്തില്‍ ഇരിമ്പിന്റെ അംശം കുറയാനിടയാകും. പാലക്ക് ചീരയില്‍ ധാരാളം അടങ്ങിയിരിക്കുന്ന ഇരുമ്പ് ക്ഷീണവും അസ്വസ്ഥതയും കുറയാന്‍ സഹായിക്കും. കൂടാതെ […]
