എഡിജിപി എംആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത യുഡിഎഫ് സർക്കാർ നടപടിയെ പ്രശംസിച്ച് എഡി തോമസ് എംഎൽഎ. കേരളത്തിലെ പൊതുജനങ്ങൾക്ക് യുഡിഎഫ് സർക്കാർ നൽകിയ വാക്ക് പാലിച്ച ദിനമാണിതെന്നും, എന്തിനാണ് യുഡിഎഫ് സർക്കാരിനെ ജനങ്ങൾ തെരഞ്ഞെടുത്തതെന്ന് ബോധ്യപ്പെടുത്തിയ ദിവസമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. “വെട്ടിയത് മഴു മറന്നിരുന്നു, വെട്ടേറ്റ മരം അത് മറന്നിരുന്നില്ല” എന്ന് ഓർമ്മിപ്പിച്ച എ.ഡി. തോമസ്, വെട്ടേറ്റത് കേരളത്തിന്റെ പൊതു മനസാക്ഷിക്കാണെന്ന് ചൂണ്ടിക്കാട്ടി. കേരളത്തിലെ യുവജനങ്ങളുടെ തല തല്ലിപ്പൊളിക്കാമെന്ന് ഇനി ആരും കരുതേണ്ടതില്ലെന്നും, അതിനെ രക്ഷാപ്രവർത്തനമെന്ന് ഇനി ആരും വാഴ്ത്തിപ്പാടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
എഡിജിപി എംആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത യുഡിഎഫ് സർക്കാർ നടപടിയെ പ്രശംസിച്ച് എഡി തോമസ് എംഎൽഎ
